മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ
1 min read

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയാറാം പിറന്നാൾ. പതിനഞ്ചാം നിയമസഭയുടെ ആദ്യത്തെ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് തന്നെ പിണറായി വിജയൻ തന്റെ ജന്മദിനവും ആഘോഷിക്കുമ്പോൾ അണികൾക്കും മറ്റ് അംഗങ്ങൾക്കും ഇരട്ടിമധുരം. സിനിമാ ലോകത്തേയും സാംസ്കാരിക ലോകത്തെയും നിരവധി പ്രമുഖരാണ് പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി സെക്രട്ടറി, മന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിൽ സജീവമായി തന്നെ നിലനിൽക്കുന്ന പിണറായി വിജയൻ 2016 മെയ് 25 നാണ് ആദ്യമായി മുഖ്യമന്ത്രിയായത്. അന്നാളിൽ തലേദിവസം പത്രസമ്മേളനത്തിലാണ് തന്റെ യഥാർത്ഥ ജനനത്തീയതി ഒരു സസ്പെൻസ് പോലെ അദ്ദേഹം പുറത്ത് പറഞ്ഞത്. ഔദ്യോഗികമായ രേഖകളിൽ മാർച്ച് 21 നാണ് പിണറായി വിജയന് ജന്മദിനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലും മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. “ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ”എന്ന് കുറുപ്പിനൊപ്പം മോഹൻലാൽ പിണറായി വിജയൻ ഒപ്പം ഇരിക്കുന്ന ഒരു ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചു.

നിരവധി പ്രമുഖർ രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. കടുത്ത ലോക് ഡൗൺ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അണികൾക്കിടയിലും യാതൊരു ആഘോഷപരിപാടികളും ഇത്തവണ നടന്നതുമില്ല.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇനിയുള്ള അഞ്ചുവർഷവും വളരെ സേവനം കാഴ്ച വയ്ക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതിൽ ആദ്യ മന്ത്രിസഭായോഗവും അദ്ദേഹത്തിന്റെ ജന്മദിനവും ഒരേദിവസം എത്തിയത് വളരെ കൗതുകമുണർത്തുന്ന ഒരു വസ്തുതയാണ്.

Leave a Reply