ലക്ഷദ്വീപ് വിവാദം;ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
1 min read

ലക്ഷദ്വീപ് വിവാദം;ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര ഗവൺമെന്റിന്റെ അധീനതയിലുള്ള ലക്ഷദ്വീപിൽ ജനാധിപത്യ വിരുദ്ധമായ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് വലിയതോതിലുള്ള ആരോപണം ശക്തമായി വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വരികയാണ്.നടൻ പൃഥ്വിരാജ് ഈ വിഷയത്തിൽ മേൽ പ്രതികരിച്ചതോടെ ആണ് കേരളത്തിൽ മുഴുവൻ ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നത്.അതീവ ഗൗരവമുള്ള വിഷയത്തിൽ മേൽ ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ലക്ഷദ്വീപിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്.

ദ്വീപ് നിവാസികളുടെ സംസ്ക്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം ഉയരുന്നു എന്നാണ് മനസിലാക്കുന്നത്. അത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ്. ലക്ഷദ്വീപും കേരളവുമായി ദീർഘകാലമായി നല്ല ബന്ധത്തിലുള്ളതാണ്. ഒരു ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. നമ്മുടെ പോർട്ടുകളുമായി വലിയ ബന്ധമാണ് അവർക്കുള്ളത്.

പരസ്പര സഹകരണത്തിലൂന്നിയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടു പോകുന്നത്. വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ ദ്വീപ് നിവാസികളുമായി ദൃഢബന്ധം നമുക്കുണ്ട്. അത് തകർക്കാൻ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാർത്തകളിൽ കാണുന്നത്. സങ്കുചിത താത്പ്പര്യങ്ങൾക്ക് വഴങ്ങി കൊണ്ടാണ് അത്തരം നിലപാടുകൾ എടുക്കുന്നത്. അത് തീർത്തും അപലപനീയമാണ്. ഇത്തരം പ്രതിലോമകരമായ നീക്കങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്നതാണ് ശക്തമായ അഭിപ്രായം.”

Leave a Reply