92 സീറ്റ് ബുക്ക് ചെയ്ത് ‘മാളികപ്പുറം’ കാണാന്‍ സകുടുംബം എത്തിച്ചേർന്ന് കോഴിക്കോട് തൊണ്ടയാടുള്ളവര്‍
1 min read

92 സീറ്റ് ബുക്ക് ചെയ്ത് ‘മാളികപ്പുറം’ കാണാന്‍ സകുടുംബം എത്തിച്ചേർന്ന് കോഴിക്കോട് തൊണ്ടയാടുള്ളവര്‍

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, മൂന്നാം വാരത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്.

25 കോടി' ക്ലബിന്റെ പടി കയറി 'മാളികപ്പുറം'; മഹാവിജയത്തിന്റെ പൊൻതിളക്കം

കഴിഞ്ഞ ദിവസം മാളികപ്പുറം കാണാന്‍ ഒരു നാട് ഒന്നാകെ കൈകോര്‍ത്ത് തിയേറ്ററില്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാധാരണയായി കൂട്ടുകാരൊപ്പവും ഫാമിലിയായും സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുന്നവരില്‍ നിന്നും വ്യത്യസ്തമായാണ് ആ വീഡിയോ കാണാന്‍ സാധിച്ചത്. മാളികപ്പുറം കാണാനായി ഒരു ബസ് ബുക്ക് ചെയ്ത് ഒത്തൊരുമായോടെയാണ് നാട്ടുകാര്‍ തിയേറ്ററുകളില്‍ എത്തിയത്.

Malikappuram (2022) - IMDb

ഇപ്പോഴിതാ, അതുപോലെ ഉള്ള മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനു അടുത്തുള്ള നെല്ലിക്കോട് ശ്രീ വിഷ്ണു ക്ഷേത്രത്തിലെ കമ്മിറ്റി ഭാരവാഹികളും മാതൃസമിതി അംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് E-Max തീയേറ്ററില്‍ രാത്രി 8.15 നുള്ള ഷോ യുടെ 92 സീറ്റ് ബുക് ചെയ്യുകയും ഒരുമിച്ചു പോയി മാളികപ്പുറം സിനിമ കാണുകയും ചെയ്തു.

ഇതില്‍ ബഹു ഭൂരിപക്ഷം ആളുകളും ഒരു 12 വര്‍ഷത്തിനു ഇപ്പുറം തീയേറ്ററില്‍ പോയി സിനിമ കാണാത്ത, അല്ലെങ്കില്‍ കാണാന്‍ സാധിക്കാതിരുന്ന ആളുകള്‍ ആണ് എന്നതാണ് പ്രത്യേകത. എന്നാല്‍ മാളികപ്പുറത്തിനെയും അയ്യപ്പനെയും കാണുവാനുള്ള ആഗ്രഹത്തില്‍ അവര്‍ ഇന്ന് തീയേറ്ററില്‍ എത്തുകയായിരുന്നു.

Malikappuram' is my dedication to Ayyappa devotees': Unni Mukundan | Entertainment News | Onmanorama

5 വയസ്സു മുതല്‍ 85 വയസ്സ് വരെ ഉള്ളവര്‍ ഉണ്ടായിരുന്നു കൂട്ടത്തില്‍. മാളികപ്പുറം ഏവരുടെയും കണ്ണും മനസ്സും നിറച്ചു. എല്ലാവരേയും ഒരുപോലെ ആനന്ദത്തില്‍ ആറാടിക്കാന്‍ മാളികപ്പുറം സിനിമക്ക് സാധിച്ചു. ശബരിമല യില്‍ പോയി തൊഴുതു ഇറങ്ങിയ പ്രതീതി. കല്ലുവും പിയുഷ് സ്വാമിയും ഉണ്ണി മുകുന്ദനും എല്ലാം ഏവരുടെയും മനം കവര്‍ന്നു. അവസാനം ഹരിവരാസനം പാടുമ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരെയും നോവിക്കാതെ, ഒരു കുത്തി നിയ്ക്കലുകളും ഇല്ലാതെ, ഒരു തിരുകി കയറ്റലും ഇല്ലാതെ, നമ്മുടെ നാടിന്റെ പൈതൃകത്തിലും സംസ്‌കാരത്തിലും അഭിമാനം..

രണ്ടാം വാരത്തില്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ച് 'മാളികപ്പുറം'; 30 തിയറ്ററുകളിലേക്കുകൂടി

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദന് പുറമെ ബാലതാരങ്ങളായ ദേവനന്ദ, ശ്രീപദ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.