‘ലൈഫ് ഈസ് മിസ്ട്രി..’; മോഹന്‍ലാല്‍ നായകനായ ‘എലോണി’ലെ ആദ്യ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി
1 min read

‘ലൈഫ് ഈസ് മിസ്ട്രി..’; മോഹന്‍ലാല്‍ നായകനായ ‘എലോണി’ലെ ആദ്യ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങി. ‘ലൈഫ് ഈസ് മിസ്ട്രി..’ എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് പാട്ടിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. 4 മ്യൂസിക്കിന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മൈക്ക് ഗാരി ആണ്. മൈക്ക് തന്നെയാണ് ഗായകനും.

എലോണിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ചിത്രം ജനുവരി 26ന് തിയേറ്ററില്‍ എത്തും. അതേസമയം, വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

May be an image of 2 people, beard and text

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ക്ക് എല്ലാം തന്നെ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ലഭിക്കുന്നത്.

ALONE Official Trailer | Mohanlal | Shaji Kailas | Antony Perumbavoor | Aashirvad Cinemas

ജനുവരി 1ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്. എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.