“നീയൊന്നും കാണാത്ത , നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്” ;  ഭീഷ്മർവ്വത്തിന് രണ്ട് വയസ്സ്
1 min read

“നീയൊന്നും കാണാത്ത , നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്” ; ഭീഷ്മർവ്വത്തിന് രണ്ട് വയസ്സ്

കൊവിഡ് എത്തിയതിനു ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വ്വം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ഭീഷ്മ പര്‍വ്വം. ബിഗ് ബി എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രത്തിന് കൊടുത്തത്. പ്രേക്ഷകപ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.

മമ്മൂട്ടിയ്ക്ക് ഒപ്പം നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബിഗ് ബി ടീമിൽ നിന്ന് പ്രേക്ഷകർ എന്തു പ്രതീക്ഷിച്ചോ അത് തിരികെ നൽകാൻ ഭീഷ്മപർവ്വത്തിനു സാധിച്ചു. ഇപ്പോഴിതാ ഭീഷ്മപർവ്വത്തിന് രണ്ട് വയസ് ആവുകയാണ്. ഇതിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

കഴിഞ്ഞ ദശാബ്ദത്തിൽ ഒന്നും തന്നെ മമ്മൂട്ടിയെ ഇത്രയും മികച്ച രീതിയിൽ (കോമർഷ്യലി) ആരും തന്നെ present ചെയ്‌തട്ടില്ല..

ഈ സീനിൽ തന്നെ.. അത്ര നേരം തൊണ്ട കീറി ഒച്ച വച്ചോണ്ടിരുന്ന ഷൈൻ പെട്ടെന്ന് silent ആവുകയും.. സ്ക്രീനിൽ മമ്മൂട്ടിയെ കാണിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു കോരി തരിപ്പുണ്ട്.. രോമഞ്ചത്തിന്റെ അങ്ങേ അറ്റം…

അത്രത്തോളം കോരിതരിപ്പിച്ച് കഴിഞ്ഞിട്ട് അതിനോട് കൂട്ടി ചേർക്കുന്ന ഒരു സീൻ കൂടി ഉണ്ട്..

“നീയൊന്നും കാണാത്ത , നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്.. ” 🔥❤️

രണ്ട് വർഷങ്ങൾ പോയ പോക്കേ