‘തൈപ്പറമ്പില്‍ അശോകനെ മലര്‍ത്തിയടിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’; ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരു സിനിമാകഥ
1 min read

‘തൈപ്പറമ്പില്‍ അശോകനെ മലര്‍ത്തിയടിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’; ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരു സിനിമാകഥ

ലയാളികളുടെ ഒരിക്കലും മറക്കാനാകാത്ത ചിത്രമാണ് യോദ്ധ. ഈ സിനിമയിലെ അരിശുമൂട്ടില്‍ അപ്പുക്കുട്ടന്റെയും തൈപ്പറമ്പില്‍ അശോകന്റെയും ഡയലോഗുകള്‍ പറയാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് മറ്റൊരു താരം. മലയാളിയെ ഒരുപാട് ചിരിപ്പിച്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രം പക്ഷേ, റിലീസ് ചെയ്തപ്പോള്‍ അത്ര വലിയ കൊമേഷ്യല്‍ ഹിറ്റ് ആയിരുന്നില്ല. ശശിധരന്‍ ആറാട്ടുവഴി തിരിക്കഥയെഴുതി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. ദി ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്ത്രതിനെ ആസ്പദമാക്കിയായിരുന്നു ഇത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വ്വഹിക്കുകയും സാങ്കേതിക മികവിലും മുന്നിട്ട് നിന്ന ചിത്രം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.

റിലീസിങ് സമയത്ത് യോദ്ധയ്ക്ക് വെല്ലുവിളി ആയിരുന്ന ചിത്രം മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസാണ്. ഫാസിലായിരുന്നു സംവിധായകന്‍. ബാദുഷ, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ ഈ ചിത്രത്തിന്റെയും ഭാഗമായിരുന്നു. മലയാളിയെ കരയിച്ച ചിത്രമാണിത്. അങ്ങേയറ്റം വൈകാരികമായ രംഗങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ ചിത്രം സ്വന്തമാക്കി. ഇരുന്നൂറില്‍ കൂടുതല്‍ തീയറ്ററുകളിലാണ് ചിത്രം ഓടിയത്. മമ്മൂട്ടിയുടെ ആക്ഷനും ഡയലോഗുകളും ഒന്നും ഇല്ലാതിരുന്നിട്ടും ചിത്രം സൂപ്പര്‍ ഹിറ്റായി എന്നതാണ് വസ്തുത. മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് കരിയറില്‍ വലിയൊരു ബ്രേക്ക് കൊടുത്ത ചിത്രമാണ് ന്യൂഡല്‍ഹി. അതൊരു അപ്രതീക്ഷിത വിജയമായിരുന്നു. രാജാവിന്റെ മകനാണ് മറ്റൊരു ചിത്രം. ആദ്യം തമ്പി കണ്ണന്താനം ഈ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തമ്പി കണ്ണന്താനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിച്ചു. തുടര്‍ന്നാണ് മോഹന്‍ലാലിന്റെ അടുത്തേയ്ക്ക് സ്‌ക്രിപ്ര്റ്റ് എത്തുന്നത്. തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച ഈ ചിത്രം ബോക്‌സ് ഓഫീസുകള്‍ തകര്‍ത്തു.

യോദ്ധ സിനിമയ്ക്ക് ഒപ്പം പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങിയതുപോലെ തന്നെ രാജാവിന്റെ മകന്‍ എന്ന സിനിമയ്ക്ക് ഒപ്പം റിലീസ് ചെയ്ത ചിത്രമാണ് മമ്മൂട്ടിയുടെ ആയിരം കണ്ണുകള്‍. ഡെന്നിസ് ജോസഫ് തന്നെ തിരക്കഥയെഴുതി ജോഷിയായിരുന്നു സംവിധാനം. എന്നാല്‍ സിനിമയുടെ പേരു പോലും ആര്‍ക്കും അറിയാതെ പോയി. മലയാളത്തില്‍ എല്ലാക്കാലത്തും ഇതുപോലെ അപ്രതീക്ഷിത ഫ്‌ലോപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നോക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രമാണ് ഇതില്‍ അടുത്ത കാലത്ത് ഉണ്ടായ ഒന്ന്. മലയാളികള്‍ ആവര്‍ത്തിച്ച് കാണുകയും ട്രോളന്മാരുടെ ഒക്കെ ഇഷ്ട സിനിമയുമാണിത്. എന്നാല്‍ ചിത്രം തീയറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഷാജിപാപ്പനെ അവതരിപ്പിച്ച ജയസൂര്യ തന്നെ പല തവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ, മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ചിത്രം തന്നെയാണിത്. യോദ്ധയും അതുപോലെ തന്നെയാണ്. കാലമെത്ര കഴിഞ്ഞാലും ചിത്രത്തിലെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പഴയതാകുന്നില്ല. എല്ലാ കാലത്തും ഒരേ ആസ്വാദന നിലവാരം അനുഭവിപ്പിക്കാന്‍ ചിത്രത്തിന് സാധിക്കുന്നു.