“അന്ന് കണ്ട ആളല്ലേ താൻ” ; 15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണയോട് ചോദിച്ചു; ഞെട്ടിപ്പോയ നിമിഷത്തെ കുറിച്ച് നടി വീണ
1 min read

“അന്ന് കണ്ട ആളല്ലേ താൻ” ; 15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണയോട് ചോദിച്ചു; ഞെട്ടിപ്പോയ നിമിഷത്തെ കുറിച്ച് നടി വീണ

അമൽനീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്  ഭീഷ്മ പർവ്വം. ചിത്രത്തിൽ ജെസ്സി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ  താരമാണ് വീണ നന്ദകുമാര്‍.  ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രത്തിൻ്റെ  ഭാര്യയായിട്ടാണ് ജെസി എന്ന കഥാപാത്രമായി വീണ പ്രേക്ഷകർക്ക് ഇടയിലേയ്ക്ക് എത്തുന്നത്. സ്‌ക്രീനിൽ മാത്രമായിരുനില്ല പ്രേക്ഷകർക്ക് ഇടയിലും വലിയ രീതിയിൽ ആ കഥാപാത്രം ഇടം നേടി.

സിനിമയിലെ വളരെ കുറഞ്ഞ രംഗങ്ങളിൽ മാത്രമാണ് വീണ ഉള്ളതെങ്കിലും മികച്ച വേറിട്ട അഭിനയ രീതികളിലൂടെ കഥാപാത്രത്തിൻ്റെ പൂർണത പൂർണമായി ഉൾക്കൊള്ളുവാൻ  വീണയ്ക്ക്  സാധിച്ചു. അമൽ നീരദിൻ്റെ ചിത്രത്തിൽ തനിയ്ക്ക് അഭിനയിക്കാൻ അവസരം കിട്ടിയത് വലിയ അംഗീകാരമായിട്ടാണ് താൻ കാണുന്നതെന്ന് വീണ പറഞ്ഞിരുന്നു.  അമൽ നീരദിൻ്റെ ഒരു സിനിമയിൽ മുഖം കാണിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് വീണ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അതിനൊപ്പം 15 വര്‍ഷങ്ങൾക്ക് മുൻപുള്ള ഒരു അനുഭവും വീണ പങ്കു വെക്കുന്നുണ്ട്.

“ബിഗ്‌ബിയിലെ അമൽ നീരദിൻ്റെ  മേക്കിങ്ങ്  കണ്ടിട്ടാണ് താൻ ഭയങ്കരമായിട്ട് ഇംപ്രസ് ആകുന്നത്. ബിഗ് ബിയില്‍ തന്നെ ആകർഷിച്ച ഒരു കാര്യമുണ്ടായിരുന്നു. നമ്മൾ കണ്ട് പരിചയിച്ച മിക്ക സിനിമകളിലും നായകന്മാർ പൊതുവെ ഡയലോഗ് പറയുന്നത് മുഖാ മുഖം നോക്കിയിട്ടാണ്. പക്ഷേ ബിഗ്ബി സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗുകളെല്ലാം സൈഡിൽ നോക്കിയിട്ടാണ് അദ്ദേഹം പറയുന്നത്. അത്തരത്തിലൊരു നായക പരിവേഷം എന്നെ വല്ലാതെ ഇഷ്ട്പ്പെടുത്തി. ” –  വീണയുടെ വാക്കുകൾ

ആ സമയത്തെ മമ്മൂക്ക – അമൽ നീരദ് കോമ്പിനേഷൻ്റെ വലിയ ആരാധിക ആയിരുന്നു ഞാൻ.  എന്നാൽ ആ സമയത്ത് താൻ ചെറുതായിരുന്നു എന്ന് വീണ പറഞ്ഞതോടെ  ചെറുതോ എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു മമ്മൂട്ടി. ചെറുതെന്ന് പറയുമ്പോൾ  ഭയങ്കര ചെറുതല്ല, കുറച്ച് ചെറുത്, 15 വര്‍ഷം മുന്‍പല്ലേ മമ്മൂക്ക എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട്  വീണ തിരുത്തുകയും ചെയ്തു. ”അന്ന് ഒറ്റപ്പാലത്ത് വെച്ച് ബിഗ്ബി സിനിമയുടെ പ്രെമോഷൻ നടക്കുന്ന സമയമായിരുന്നു.  അവിടെ വെച്ചാണ് എനിയ്ക്ക്  ബിഗ് ബിയുടെ ഫസ്റ്റ് ഷോ കാണാൻ അവസരം  ലഭിക്കുന്നത്.  അങ്ങനെ ഇവരുടെ കോണ്‍ടാക്ട് തപ്പിപ്പിടിച്ച് ഞാന്‍ അവിടെ പോയി മമ്മൂക്കയെ മീറ്റ് ചെയ്യുകയിരുന്നു.  അന്ന് ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല 15 വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒരു അവസരം എനിയ്ക്ക് കിട്ടുമെന്ന്, വീണ കൂട്ടിച്ചേർത്തു.”

അതേസമയം അന്നേ താൻ ഈ കുട്ടിയെ ശ്രദ്ധിച്ചിരുന്നെന്നും,  പിന്നീട് കണ്ടപ്പോള്‍ വീണയെ തനിയ്ക്ക് മനസിലായെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂക്ക പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നും വർഷങ്ങൾ കഴിഞ്ഞതിന് ശേഷവും  തന്നെ കണ്ടപ്പോൾ മമ്മൂക്ക തിരിച്ചറിഞ്ഞെന്നും, അന്ന് പരിചയപ്പെട്ട കുട്ടിയല്ലേയെന്ന് അദ്ദേഹം  ചോദിച്ചെന്നും വീണ പറയുകയുണ്ടായി.