‘താരരാജാവ് മോഹൻലാലിന് ഒന്ന് കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്നത് കാട്ടുകള്ളൻമാരുടെ വലിയ നിരയാണ്’; കുറിപ്പ് വൈറൽ
1 min read

‘താരരാജാവ് മോഹൻലാലിന് ഒന്ന് കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്നത് കാട്ടുകള്ളൻമാരുടെ വലിയ നിരയാണ്’; കുറിപ്പ് വൈറൽ

മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാലിനെ കുറിച്ച് ഒരു ആരാധകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടിയെടുത്ത താരമാണ് മോഹൻലാൽ. സ്വാഭാവികമായ അഭിനയം തന്നെയാണ് താരത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കണ്ണുകൾ കൊണ്ട് മാത്രം അതി മനോഹരമായി അഭിനയിക്കാൻ താരത്തിന് കഴിയും.

അടുത്തിടെ മോഹൻലാലിനെ പല സിനിമകൾക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നു. അതിനെക്കുറിച്ചും, മോഹൻലാലിൻ്റെ ഉയർച്ചയെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്. ഒന്നു കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്ന കാട്ടുകള്ളന്മാരുടെ ഒരു വലിയ നിര തന്നെ രാജാവിന് ചുറ്റുമുണ്ടെന്നും മോഹൻലാൽ എത്തി നിൽക്കുന്ന ഉയരം പലർക്കും അസഹിഷ്ണുതയാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. മോഹൻലാലിൻ്റെ ഉയരം ഇഷ്ടപ്പെടാത്തതിൽ പല കാരണങ്ങളും ഉണ്ടെന്നും ആരാധകൻ കുറിച്ചു.

അതിനു പിന്നിലെ ഒരു പ്രധാന കാരണം മതമാണെന്നും പറയുന്നുണ്ട്. പലപ്പോഴും മോശം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച മമ്മൂട്ടിയെ ആരും വേട്ടയാടാത്തത് മതത്തിന്റെ പ്രിവിലേജിലാണ്. മലയാള സിനിമയെ അൻപതും നൂറും കോടി ക്ലബ്ബിൽ എത്തിച്ചത് മോഹൻലാൽ എന്ന മഹാനടനാണെന്നും അതേസമയം മമ്മൂട്ടിയുടെ മുപ്പതോളം സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടെന്നും പറയുന്നുണ്ട്. ഇത്രയധികം മമ്മൂട്ടി സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ആരും ചർച്ച ചെയ്യുകയോ ട്രോളുകയോ ചെയ്തില്ല.

അതുപോലെ തന്നെ മോഹൻലാലിൻ്റെ ഏറ്റവും മികച്ച ചിത്രമായ ദൃശ്യം 2 ഇൻഡോനേഷ്യൻ ഭാഷയിൽ വരെ റീമേക്ക് ചെയ്തതും ആരും സംസാരിച്ചു കണ്ടില്ല. മാത്രമല്ല മരയ്ക്കാർ എന്ന സിനിമ വിജയിക്കാത്തതിൽ സന്തോഷിച്ച് പായസം വിളമ്പിയ മമ്മൂട്ടി ഫാൻസിനെ വിമർശിക്കാനും ആരുമുണ്ടായിരുന്നില്ല. എന്നാൽ ഇത് മോഹൻലാൽ ആണെന്നും, പിന്നിൽ നിന്നുള്ള ഒരുപാട് കുത്തുകളെ തകർത്തു കൊണ്ട് വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തുമെന്നും ആരാധകൻ പറയുന്നുണ്ട്.

മലയാള സിനിമാ ചരിത്രത്തിൽ തൻ്റെ തന്നെ റെക്കോർഡുകളാണ് ലാലേട്ടന് ഇനിയും മറികടക്കാനുള്ളത്. അതും മറികടക്കുക തന്നെ ചെയ്യുമെന്നും, ഇനിയൊരു നാഴിക കല്ലിട്ടാൽ ആർക്കും എത്തി നോക്കാൻ പോലും കഴിയാത്ത ഉയരത്തിലാകും ലാലേട്ടൻ എത്തുന്നതെന്നും കുറിപ്പിൽ കുറിച്ചിട്ടുണ്ട്. മലയാള സിനിമ ഇന്ന് എത്തി നിൽക്കുന്ന ഉയരങ്ങളിൽ നിന്ന് വീണ്ടും മുകളിലേക്ക് എത്തിക്കാൻ കഴിയുന്ന ഒറ്റ പേര് മോഹൻലാലാണെന്നും ആരാധകൻ വ്യക്തമാക്കുന്നു.