ZEE5 ഒടിടിയിൽ ALL – TIME RECORD VIEWERSHIP നേടി  അജിത് ചിത്രം ‘വലിമൈ’ സ്ട്രീമിങ് ആരംഭിച്ചു
1 min read

ZEE5 ഒടിടിയിൽ ALL – TIME RECORD VIEWERSHIP നേടി അജിത് ചിത്രം ‘വലിമൈ’ സ്ട്രീമിങ് ആരംഭിച്ചു

ZEE5 സ്ട്രീമിൽ റിലീസ് ചെയ്‌ത അജിത് കുമാറിൻ്റെ ചിത്രം  ‘വലിമൈയ്ക്ക് ‘ ഗംഭീര തുടക്കം. ചിത്രം ZEE5 – ൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ വമ്പൻ റെക്കോർഡ് സൃഷ്ടിച്ചു. 100M സ്ട്രീമിംഗ് മിനിറ്റുകൾ. നിരവധി വ്യത്യസ്ത ഭാഷ ഫീച്ചർ ചിത്രങ്ങളും,ഒറിജിനലുകളും സ്ട്രീം ചെയ്യുന്ന പകരം വെക്കാനില്ലാത്ത ഒടിടി പ്ലാറ്റ്ഫോമായ ZEE5, തങ്ങളുടെ പ്രേക്ഷകരുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി അജിത് കുമാറിൻ്റെ ആക്ക്ഷൻ ചിത്രം ‘വലിമൈ’ – യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ ബ്ലോക്ക്ബസ്റ്റർ പ്രീമിയർ ZEE5 പ്രേക്ഷകരിലേയ്ക്ക് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ആരാധകരുടെയും കുടുംബപ്രേക്ഷകരുടെയും ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഫെബ്രുവരി 24 -നാണ് ചിത്രം റിലീസ് ചെയ്തത്.

കുറഞ്ഞ സമയംകൊണ്ട് 100 ​​ദശലക്ഷം സ്ട്രീമിംഗ് മിനിറ്റുകൾ ക്ലോക്ക് ചെയ്തുകൊണ്ട് സിനിമ അതിൻ്റെ എല്ലാക്കാലത്തെയും വലിയ ഓപ്പണിങ്ങിലേയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 65 കോടി രൂപയ്ക്കാണ് ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും ഒടിടി അവകാശങ്ങളും സീ എന്റർടൈൻമെന്റ് സ്വന്തമാക്കിയത്.  വലിമൈ മാർച്ച് 25 – നാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തിയത്.
ZEE5 -ൽ ഇപ്പോഴുള്ള എല്ലാ റെക്കോർഡുകളും തച്ചുടച്ചുകൊണ്ട് മുന്നേറുകയായിരുന്നു ‘വലിമൈ’. അജിത്കുമാർ നായകനായി വേഷമിട്ട ‘വാലിമൈ’ – യുടെ ഏറ്റവും വലിയ പോസ്റ്റർ Zee5 കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 10000 ചതുരശ്ര അടി പോസ്റ്റർ അജിത്തിന് ഒരു ട്രിബൂട്ട് എന്ന നിലയ്‌ക്കാണ്‌ Zee5 പുറത്തുവിട്ടത്.

അജിത് നായകനായി എത്തിയ വലിമൈയുടെ റിസർവേഷൻ ഫെബ്രുവരി 21 – നായിരുന്നു ആരംഭിച്ചത്. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദാണ് വലിമൈയും സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വലിമൈ. ഗംഭീര ആക്ഷൻ ത്രില്ലർ പടമായിട്ടാണ് ചിത്രത്തെ എല്ലാവരും വിലയിരുത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിന് ഇടയ്ക്ക് അജിത്തിന് പരിക്ക് പറ്റിയിരുന്നു. ഐ.പി.എസ് ഓഫീസറായിട്ടാണ് അജിത് ചിത്രത്തിൽ വേഷമിടുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.