പ്രയാസമുള്ള ‘നൃത്തം – കോമഡി’ രണ്ടും അനായാസം വഴങ്ങുമെന്ന് മോഹൻലാൽ കാണിച്ചുതന്ന ചിത്രം ‘കമലദളം’ റീലീസായിട്ട് ഇന്നേക്ക് 30 വർഷങ്ങൾ തികയുകയാണ്…
1 min read

പ്രയാസമുള്ള ‘നൃത്തം – കോമഡി’ രണ്ടും അനായാസം വഴങ്ങുമെന്ന് മോഹൻലാൽ കാണിച്ചുതന്ന ചിത്രം ‘കമലദളം’ റീലീസായിട്ട് ഇന്നേക്ക് 30 വർഷങ്ങൾ തികയുകയാണ്…

മലയാളത്തിലെ എവെർഗ്രീൻ ഹിറ്റ് സിനിമയായ കമലദളം പിറന്നിട്ട് 30 വർഷങ്ങൾ പിന്നിടുകയാണ്. മോഹൻലാൽ നായകനായ എക്കാലത്തെയും ക്ലാസിക് ഹിറ്റ് സിനിമകളിലൊന്നാണ് കമലദളം. മോഹൻലാൽ എന്ന നായക നടൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് കൂടിയായിരുന്നു ഈ സിനിമ. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ ലോഹിതദാസിന്റെ കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് കമലദളം.

1992 റിലീസ് ചെയ്ത സിനിമ നൂറു ദിവസങ്ങളിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മോഹൻലാൽ, മോനിഷ, പാർവ്വതി, വിനീത്, നെടുമുടി വേണു, മുരളി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ട്. ജീവിതഗന്ധിയായ കഥ തന്നെയാണ് ആരാധകരുടെ ഉള്ളുലച്ചത്. നന്ദഗോപൻ എന്നാണ് മോഹൻലാൽ അവതരിപ്പിച്ച പ്രധാന കഥാപാത്രത്തിൻ്റെ പേര്.

കേരള കലാ മന്ദിരം അധ്യാപകനായിരുന്ന നന്ദകുമാർ, ഭാര്യയുടെ മരണത്തെ തുടർന്ന് മദ്യത്തിനടിമയാകുന്നു. അദ്ദേഹം ആണോ ഭാര്യയുടെ ഘാതകൻ എന്ന് പോലും പലരും സംശയിക്കുന്നുണ്ട്. കലാമണ്ഡലത്തിൽ നിന്നും സസ്പെൻഡ് ചെയ്ത അദ്ദേഹം തിരിച്ചെത്തുന്നതും, അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന സീതാ കല്ല്യാണം എന്ന നൃത്തശില്പം മാളവിക എന്ന വിദ്യാർത്ഥിനിയെ പരിശീലിപ്പിച്ച് അവതരിപ്പിക്കുന്നതുമാണ് കഥാസാരം. കഥാന്ത്യത്തിൽ മാളവികയുടെ കാമുകൻ ഇവരുടെ ബന്ധത്തെ തെറ്റിദ്ധരിച്ച് നന്ദഗോപന് വിഷം കൊടുത്തു കൊല്ലുന്നു.

തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകന്റെ മനസ്സിനോട് ചേർന്നു നിൽക്കുന്ന സിനിമയ്ക്ക് ഇപ്പോഴും നിരവധി ആരാധകരുണ്ട്. സാഗര സംഗമം തുടങ്ങിയ കമലഹാസൻ സിനിമകൾ മലയാളത്തിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ മലയാളത്തിൽ ഏതെങ്കിലും നായക നടൻ ഇത്തരത്തിൽ അഭിനയിക്കുമോ എന്ന് പല ചോദ്യങ്ങളും വന്നിരുന്നു. അതിന് ഒരു മറുപടി നൽകി കൊണ്ടാണ് 1992 മാർച്ച് 27ന് മോഹൻലാലിന്റെ കമലദളം എന്ന സിനിമ റിലീസ് ചെയ്യുന്നത്.

കലയോട് ചേർന്നു നിൽക്കുന്ന സിനിമയിലെ നൃത്ത രംഗങ്ങൾ എടുത്തു പറയേണ്ടതാണ്. നൃത്തം, കോമഡി ഇതു രണ്ടും അനായാസം ചെയ്യാൻ കഴിയുന്ന മലയാളത്തിലെ താരമാണ് മോഹൻലാൽ. നൃത്തവും കോമഡിയും ഒരേപോലെ വഴങ്ങുന്ന അപൂർവം ഇന്ത്യൻ നടന്മാരിൽ ഒരാളും മോഹൻലാൽ തന്നെയാണ്. കമലദളം എന്ന സിനിമയിലൂടെ മോഹൻലാൽ ഇതെല്ലാം തെളിയിച്ചിരുന്നു. ഭാവ അഭിനയത്തിൻ്റെ ദളങ്ങൾ വിരിയിച്ച കമലദളം റീലീസ് ആയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ