മമ്മൂട്ടിയേക്കാൾ ഇരട്ടി പ്രതിഫലം മോഹൻലാലിന്, പിന്നാലെ ദുൽഖറും ഫഹദും; മലയാളം സൂപ്പർതാരങ്ങളുടെ പ്രതിഫല കണക്കുകൾ അറിയാം
1 min read

മമ്മൂട്ടിയേക്കാൾ ഇരട്ടി പ്രതിഫലം മോഹൻലാലിന്, പിന്നാലെ ദുൽഖറും ഫഹദും; മലയാളം സൂപ്പർതാരങ്ങളുടെ പ്രതിഫല കണക്കുകൾ അറിയാം

സിനിമാ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചെല്ലാം എല്ലാക്കാലത്തും വാര്‍ത്തകള്‍ വരാറുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാരാണ് എന്നറിയാനാണ് മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കാറുള്ളത്. പണ്ടത്തെക്കാലത്ത് സിനിമാ താരങ്ങളെ വണ്ടിചെക്കുകളൊക്കെ നല്‍കി ഒരുപാട് പറ്റിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കളി അങ്ങനെയല്ല. പറഞ്ഞ തുക കയ്യില്‍ കിട്ടിയശേഷം മാത്രമാണ് താരങ്ങള്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ എത്തുകയുള്ളൂ എന്ന അവസ്ഥയാണ്. ആദ്യകാലങ്ങളില്‍ മറ്റ് ഭഷകളിലെ സിനിമകളെ അപേക്ഷിച്ച് മലായാള സിനിമ ഒരുപാട് പിന്നിലായിരുന്നു. മലയാളത്തില്‍ പ്രതിഫലം വളരെ കുറവായിരുന്നു. എന്നാലിന്ന് നിരവധി ചിത്രങ്ങളാണ് ബിഗ് ബജറ്റ് ആയി എടുക്കുന്നതും പ്രതിഫല തുക അതനുസരിച്ച് കൂടിയിട്ടുമുണ്ട്.

കൊവിഡ് കാലങ്ങളില്‍ സിനിമാ മേഖലയില്‍ വളരെ വലിയ പ്രതിസന്ധികളാണ് നേരിട്ടത്. സിനിമാ മേഖല വളരെ മോശം അവസ്ഥയിലായിരുന്നു. തിയേറ്ററുകള്‍ ഒന്നും ഓപ്പണ്‍ ആകാത്ത അവസ്ഥയില്‍ മിക്ക സിനിമകളും ഒടിടി റിലീസ് വഴിയായിരുന്നു റിലീസ് ചെയ്തത്. ഇന്ന് സ്ഥിതി വളരെയധികം മെച്ചപ്പെട്ടുവരുന്നു. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഐഎംഡിബിയാണ് ഈ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിലെ താരരാജാക്കന്മാരടക്കം പ്രേക്ഷകരുടെ പല ഇഷ്ടതാരങ്ങളും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

പുതിയ കണക്കുകള്‍ പ്രകാരം മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് 8 കോടി മുതല്‍ 17 കോടി വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി വളരെ കുറച്ച് ചിത്രങ്ങളായിരുന്നു റിലീസ് ചെയതത്. നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനമയ്ക്കായി മമ്മൂട്ടി പ്രതിഫലം വാങ്ങുന്നത്. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ ഇപ്പോഴുള്ള യുവ താരങ്ങളും ഒട്ടും പിന്നിലല്ലെന്ന് റിപ്പോര്‍ട്ടുകളിലൂടെ മനസിലാക്കാം.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മൂന്നമതായെത്തുന്നത് മലയാളികളുടെ താരരാജാവ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. മലായളികളുടെയെല്ലാം പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍. ബോളിവുഡില്‍ വരെ തിരക്കായി അഭിനയിക്കുന്ന ദുല്‍ഖര്‍ ഒരു സിനിമക്കായി വാങ്ങുന്ന തുക മൂന്ന് മുതല്‍ എട്ട് കോടിയാണ്. ഇനി നാലാമത് വരുന്ന താരം മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒന്നായ പൃഥ്വിരാജ് സുകുമാരന്‍ ആണ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ ഒരുമിച്ച് കൊണ്ട് പോവുന്ന താരമാണ് പൃഥ്വിരാജ്. താരം മൂന്ന് കോടി മുതല്‍ ഏഴ് കോടിവരെയാണ് പ്രതിഫലമായി ഒരു സിനിമയ്ക്ക് വാങ്ങുന്നത്.

സൗത്ത് ഇന്ത്യ കീഴടക്കി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. ഇദ്ദേഹമാണഅ അഞ്ചാമതായി ലിസ്റ്റില്‍ വരുന്നത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് ഫഹദ് വാങ്ങുന്നത് 3.5 കോടി മുതല്‍ 6 കോടി വരെയാണ്. ആറാം സ്ഥാനത്ത് നിവിന്‍ പോളിയാണ് എത്തിനില്‍ക്കുന്നത്. മൂന്ന് കോടിയ്ക്ക്ും ആറു കോടിയ്ക്കും ഇടയിലാണ് താരത്തിന്റെ പ്രതിഫലം. മൂന്ന് കോടിയാണ് ജനപ്രിയ നായകന്‍ ദിലീപ് വാങ്ങുന്നത്. ടൊവിനോ തോമസ് ഒന്നരകോടി മുതല്‍ 3 കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്. ഇത് കുത്തനെ കൂടാനാണ് ഇനി ചാന്‍സ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ ടൊവിനോയ്ക്ക് അത്രയ്ക്കും ഹൈപ്പാണ് കിട്ടിയത്.

ഒചു ചെറിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമാരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. താരം വാങ്ങുന്നത് 3 കോടിവരെയാണ്. ലിസ്റ്റില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്നത് കുഞ്ചാക്കോ ബോബന്‍ ആണ്. ഒന്നരക്കോടിയാണ് താരം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വാങ്ങുന്നത്. ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, ഉണ്ണിമുകുന്ദന്‍, ഷെയിന്‍ നിഗം, ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണിവെയിന്‍, ജയറാം, ബിജുമോനോന്‍, ആന്റണി വര്‍ഗീസ്, റോഷന്‍ മാത്യു, കാളിദാസ് ജയറാം, ലാല്‍, മുകേഷ് തുടങ്ങിയവരെല്ലാം 25 ലക്ഷമാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്ട്ടുകള്‍ പറയുന്നത്.