‘ബിഗ് ബിയിലെ എഡ്ഡിയും ഭീഷ്മയിലെ അജാസും തമ്മിലുള്ള ബന്ധം?’; ഈ ഡയലോഗുകൾ പറയും ഇരുവരുടെയും റേഞ്ച്
മമ്മൂട്ടി നായകനായ ചിത്രങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല ഇ അടുത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആവുകയാണ് ഭീഷ്മ പര്‍വ്വം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് മ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടി എന്ന പ്രത്യേകത കൂടിയുണഅട് ഭീഷ്മപര്വ്വത്തിന്. ചിത്രം ഒരാഴ്ച്ചക്കുള്ലില്‍ 50 കേടി ക്ലബ്ബില്‍ എത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. ചിത്രം റിലീസ് ചെയ്ത് രണ്ടാംവാരത്തിലും ഹൈസ്ഫുള് ആയാണ് തിയേറ്ററില്‍ മുന്നേറുന്നത്.
മഹാഭാരതം റെഫറന്‍സാണ് ഭീഷ്മപര്‍വത്തിന്റെ കഥ എന്ന വാര്‍ത്തകള്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ മുതല്‍ വന്നിരുന്നു. മഹാഭാരതത്തിലെ ആറാമത്തെ പര്‍വ്വതമാണ് ഭീഷ്മ പര്‍വ്വം. 18 ദിവസം നീണ്ട് നിന്ന മഹാഭരത യുദ്ധത്തില്‍ ഭീഷ്മര്‍ നയിച്ച 10 ദിവസമാണ് ഈ ചിത്രത്തില്‍ വിവരിക്കുന്നത്. മഹാഭാരതത്തിലെ പോലെ ബന്ധുക്കള്‍ തന്നെയാണ് ഈ ചിത്രത്തിലെയും നായികരും പ്രതിനായകരുമാകുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് കട്ടയ്ക്ക് നിന്നവരാണ് സൗബിന്റെ അജാസ് എന്ന കഥാപാത്രവും, ഷന് ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രവും.
അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ബിഗ് ബിയിലെ നോജ് കെ ജയന് ചെയ്ത എഡ്ഡി എന്ന കഥാപാത്രവുമായി ചേര്‍ത്തുവെക്കാവുന്നതാണ് ഭീഷ്മപര്‍വ്വത്തിലെ സൗബിന്റെ അജാസ് എന്ന കഥാപാത്രം. ബിഗ് ബിയിലെ എഡ്ഡിയേ ആണ് അജാസായിട്ട് തിരകഥാകൃത്ത് ഭീഷ്മയില്‍ കൊണ്ടുവന്നിരിക്കുന്നത്. സംഭാഷണം കൊണ്ടും മാനറിസം കൊണ്ടും അജാസിലൂടെ നമുക്ക് എഡ്ഡിയെ കാണാന്‍ സാധിക്കും. ബിഗ് ബിയില്‍ മമ്മൂട്ടി എഡ്ഡിയോട് പറയുന്ന ഡയലോഗ് ആണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് തോന്നിപ്പിക്കുന്നത്. ഡയലോഗ് ഇതാണ് ” പഴയ എഡ്ഡിക്കും ബിലാലിനും മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഏത് കോളനിയാടാ കൊച്ചിയിലുള്ളത്” എന്നായിരുന്നു.
ഈ ഡയലോഗും ഭീഷ്മയിലെ അജാസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടെക്നിക്ക് എന്താണെന്ന് ഇനി പറയാം. ഭീഷ്മയില്‍ സൂസന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പോവുമ്പോള്‍ പിള്ളേരെ വിളിക്കാന്‍ മമ്മൂട്ടി പറയുന്നുണ്ട്. എന്നാല്‍ മൈക്കിള്‍ അജാസിനെ വിളിക്കേണ്ട എന്നും ശിവന്‍കുട്ടിക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ഇവിടെ ബിഗ് ബിയില്‍ കാണിച്ച് ടെക്നിക്കാണ്. ഈ രണ്ട് ഡയലോഗുകളിലൂടെയാണ് അജാസിനെയും എഡ്ഡിയേയും മനസിലാക്കാന്‍ സാധിക്കുന്നത്. ഭീഷ്മ പര്‍വ്വത്തില്‍ അജാസ് വളരെ ഒതുങ്ങിയാണ് നടക്കുന്നത്. ഇങ്ങനെതന്നെയായിരുന്നു ബിഗ് ബിയില്‍ എഡ്ഡിയുടെ കഥാപാത്രവും.
ക്ലൈമാക്സിലുള്ള അജാസിന്റെ മാറ്റം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ശ്രീനാഥ് ഭാസി ചെയ്ത അമി എന്ന കഥാപാത്രം മരിക്കുന്നതോടെ അജാസിലുണ്ടാകുന്ന മാറ്റം ഒന്ന് വേറെ തന്നെയാണ്. ബിഗ് ബിയില്‍ ഒരിക്കലും പഴയ എഡ്ഡിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ റിവീല്‍ ചെയ്യുന്നില്ലെങ്കുലും ചില ഡയലോഗുകള്‍ നമ്മളെ അത് മനസിലാക്കി തരുന്നതായിരുന്നു.