“ബാഹുബലി 3 ഉടനെയുണ്ടാകും”; സിനിമാലോകത്തെ ഞെട്ടിക്കുന്ന അപ്ഡേറ്റ് നൽകി രാജമൗലി
1 min read

“ബാഹുബലി 3 ഉടനെയുണ്ടാകും”; സിനിമാലോകത്തെ ഞെട്ടിക്കുന്ന അപ്ഡേറ്റ് നൽകി രാജമൗലി

ഇന്ത്യയെ മുഴുവൻ ഇളക്കി മറിച്ച് ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രമാണ് രാജമൗലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ്, അനുഷ്ക, തമന്ന, രമ്യാ കൃഷ്ണൻ, റാണ, സത്യരാജ് നാസർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015ൽ സിനിമയുടെ ഒന്നാം ഭാഗം ‘ബാഹുബലി; ദ ബിഗിനിംഗ്’ റിലീസ് ചെയ്യുകയും 2017 രണ്ടാം ഭാഗമായ ‘ബാഹുബലി; ദ കൺക്ലൂഷൻ’ റിലീസ് ചെയ്യുകയും ചെയ്തു.

രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോൾ ഇന്ത്യയിൽ അതുവരെയുണ്ടായിരുന്ന എല്ലാ റെക്കോർഡുകളും മറി കടന്നാണ് സിനിമ വിജയം നേടിയത്. പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ബാഹുബലി. അഞ്ചു വർഷങ്ങളിലായാണ് സിനിമയുടെ രണ്ടു ഭാഗങ്ങൾ ചിത്രീകരിച്ചത്. എപ്പോഴും ബാഹുബലി എന്ന് കേൾക്കുമ്പോൾ ആരാധകർക്ക് ഏറെ ആകാംക്ഷയും കൗതുകവുമാണ്. അതേസമയം സിനിമയുടെ മൂന്നാം ഭാഗം എപ്പോഴാണെന്നും ആരാധകർക്കിടയിൽ ചോദ്യമുയരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് ഒരു മറുപടി നൽകിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ രാജമൗലി. താൻ കുറച്ച് സമയമെടുക്കുമെന്നും, എന്നാൽ ബാഹുബലിയുടെ ലോകത്തു നിന്നും വളരെ ആവേശകരമായ ചില വാർത്തകൾ വരുമെന്നുമാണ് രാജമൗലി പറയുന്നത്. ചെറിയൊരു ഇടവേളയ്ക്കു ശേഷം ബാഹുബലി 3 എത്തും എന്ന് തന്നെയാണ് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് രാജമൗലി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ആരാധകർ അദ്ദേഹത്തിൻ്റെ വാക്കുകൾ ആഘോഷമാക്കി മാറ്റി കഴിഞ്ഞു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രഭാസിനോടും ഒരു അഭിമുഖത്തിൽ ബാഹുബലി 3യെ കുറച്ച് ചോദിച്ചിരുന്നു. സാധ്യതയുണ്ടെന്നും പക്ഷേ അത് എങ്ങനെ, എപ്പോൾ, എന്നതിനെ കുറിച്ച് തനിക്ക് പറയാൻ സാധിക്കില്ലെന്നുമാണ് താരം പറഞ്ഞത്. രാജമൗലി സാറാണ് അത് തീരുമാനിക്കുന്നതെന്നും താരം പറഞ്ഞു.

പ്രഭാസിൻ്റേയും രാജമൗലിയുടേയും വാക്കുകൾ ഒരുപോലെ ആരാധകർക്ക് ഏറെ ആകാംഷ നൽകുന്നതാണ്. മഹിഴ്മതി എന്ന സാങ്കൽപ്പിക സാമ്രാജ്യത്വ ചുറ്റിപ്പറ്റിയുള്ള കഥയാണ് ബാഹുബലി. അച്ഛനായും മകനായും ഇരട്ട വേഷങ്ങളാണ് സിനിമയിൽ പ്രഭാസ് ചെയ്യുന്നത്. ഒന്നാം ഭാഗത്തിൽ നായികയായെത്തിയത് തമന്നയായിരുന്നു. രണ്ടാം ഭാഗത്തിൽ അനുഷ്കയും. ഒന്നാം ഭാഗത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്നാണ്. മൂന്നാം ഭാഗവും ഇന്ത്യയെ മുഴുവൻ ഇളക്കിമറിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.