പൃഥ്വിരാജ് – മോഹൻലാൽ കൂടിക്കാഴ്ച്ചയ്ക്ക് പിന്നിൽ സിനിമാ ലോകം ഞെട്ടാൻ പോകുന്ന പ്രഖ്യാപനം!
മലയാളികൾ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ട്രോൾ ആയിരുന്നു ലാലേട്ടനെ കാണണമെന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ രീതിയിലുള്ള ട്രോളുകൾ ആയിരുന്നു പുറത്തു വന്നു കൊണ്ടിരുന്നത്. പൃഥ്വിരാജ് പല വേദികളിലും വെച്ച് മോഹൻലാലിനെ കാണണമെന്നു പറഞ്ഞ വാക്കുകളാണ് ആളുകൾ ട്രോളുകൾ ആയി രൂപീകരിച്ചത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രീ- പ്രൊഡക്ഷൻ വർക്കുകൾ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയാണ് മോഹൻലാലിനെ കാണണമെന്ന് പൃഥ്വിരാജ് പറഞ്ഞത്. ഒടുവിലിപ്പോൾ പൃഥ്വിരാജ് മോഹൻലാലിനെ കണ്ടിരിക്കുകയാണ്.
എന്നാൽ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ തനിച്ചല്ല പോയി കണ്ടത്. സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപിയുടെയും നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ഒപ്പം ആണ് പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ കണ്ടത്. ഏവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഈ ചിത്രത്തിനൊപ്പം തന്നെ അധികം വൈകാതെ ഒരു പ്രഖ്യാപനമുണ്ടാകും എന്ന് അറിയിച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ഓഗസ്റ്റ് 17 ന് നാലുമണിക്ക് ആയിരിക്കും പ്രഖ്യാപനം ഉണ്ടാകുക.
ഒഫീഷ്യൽ അനൗൺസ്മെന്റ് വന്നതിന് പിന്നാലെ ആരാധകർ ഒന്നടങ്കം സിനിമയുടെ അപ്ഡേഷൻ അറിയാനായി കാത്തിരിക്കുകയാണ്. എന്തായാലും അധികം വൈകാതെ എമ്പുരാൻ ആരാധകർക്കു മുന്നിലേക്ക് എത്തും എന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകരും സിനിമ സ്നേഹികളും. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സിനിമ സംരംഭമായ ലൂസിഫർ ഇരു കൈയും നീട്ടി ആയിരുന്നു ആരാധകർ ഏറ്റെടുത്തത്. സിനിമയ്ക്ക് മലയാളത്തിലെ ഏറ്റവും കലക്ഷൻ നേടിയ സിനിമ എന്ന ഖ്യാതിയും നേടിയെടുക്കാൻ കഴിഞ്ഞു. പൃഥ്വിരജ് സംവിധായകന്റെ കുപ്പായമണിഞ്ഞ് ആദ്യ സിനിമ തന്നെ ഇത്രയും വലിയ ഒരു സക്സസ് ആക്കി മാറ്റിയത് ആരാധകർ തന്നെയാണ്. മോഹൻലാൽ എന്ന നടന്റെ സിനിമ ജീവിതത്തിലെ വേറിട്ട പ്രകടനമായിരുന്നു സിനിമയിലൂടെ ഏവരും കണ്ടത്. ഓരോ കഥാപാത്രങ്ങളെയും ആരാധകൻ ഉള്ളിലേക്ക് എത്തിക്കാൻ കഴിയുന്ന അദ്ദേഹത്തിന്റെ അഭിനയമികവ് ഒന്നുകൂടെ ശക്തമായ രീതിയിൽ ആരാധകർ ലേക്ക് എത്തിക്കാൻ പൃഥ്വിരാജ് എന്ന സംവിധായകനും സാധിച്ചിരുന്നു.