കൊറിയൻ ആക്ഷൻ ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ് ?മമ്മൂട്ടിയുടെ റോഷാക്ക് പ്രേക്ഷകരെ ത്രസിപ്പിക്കും! ; അണിയറ പ്രവർത്തകർ പുറത്ത് വിട്ട ഗ്രൂപ്പ്‌ ഫോട്ടോ വൈറൽ
1 min read

കൊറിയൻ ആക്ഷൻ ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ് ?മമ്മൂട്ടിയുടെ റോഷാക്ക് പ്രേക്ഷകരെ ത്രസിപ്പിക്കും! ; അണിയറ പ്രവർത്തകർ പുറത്ത് വിട്ട ഗ്രൂപ്പ്‌ ഫോട്ടോ വൈറൽ

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് റോഷാക്ക്. വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരിക്കും ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് ഇതുവരെ പുറത്തു വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും മറ്റും കണ്ട് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ തന്നെ വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് എന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള പോസ്റ്റർ ആയിരുന്നു പുറത്തു വന്നിരുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു നിഗൂഢ ചിത്രം തന്നെയാണ് എന്ന് പറയണം. മമ്മൂട്ടി, ജഗദീഷ്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി,ബിന്ദു പണിക്കർ,കോട്ടയം സഞ്ജു, ശിവറാം തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

സമീർ അബ്ദുൾ എഴുതുന്ന കഥ നിർമ്മിക്കുന്നത് ബാദുഷയും മമ്മൂട്ടിയും ചേർന്നാണ് എന്നാണ് റിപ്പോർട്ടുകൾ. മിഥുൻ മുകുന്ദനാണ് സംഗീതം ചെയ്തിരിക്കുന്നത്. പാതി മറച്ച മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയി എത്തിയിരുന്നത്. ഈ ചിത്രത്തിൽ നിന്നു തന്നെ ഒരുപാട് വ്യത്യസ്തതകളും ട്വിസ്റ്റുകളും ചേർന്നതാണ് ചിത്രം എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. മമ്മൂട്ടി ആരാധകരെല്ലാം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ഇത്. ചിത്രീകരണം പൂർത്തിയായി റിലീസ് കാത്തിരിക്കുകയാണ് ചിത്രം ഇപ്പോൾ.

ചിത്രത്തിലെ അണിയറ പ്രവർത്തകരെല്ലാം ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുന്നത്. പായ്ക്കപ്പ് സമയത്തോ മറ്റോ എടുത്ത ചിത്രമായിരിക്കുമിതെന്നാണ് മനസ്സിലാക്കുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വയറലായി മാറി കഴിഞ്ഞിരുന്നു. അതേസമയം ഈ സിനിമയ്ക്ക് ഒപ്പം തന്നെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം. അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങാൻ കാത്തിരിക്കുന്ന ബിലാൽ, ഈ ചിത്രത്തിനുവേണ്ടിയും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ഈ ചിത്രങ്ങളൊക്കെ ഉടനെ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് കുറച്ചു കാലങ്ങളായി മമ്മൂട്ടി തിരഞ്ഞെടുക്കുന്നത്. മമ്മൂട്ടി പ്രേക്ഷകർക്ക് അത് അന്യഭാഷകളിലേക്കും തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നിന്നും മനസ്സിലാകുന്നത്.