നീതി നിഷേധിക്കപ്പെട്ടവരുടെ കാവല്‍ മാലാഖയായെ ഏറ്റെടുത്തതിന് നന്ദിയറിയിച്ച് മെഗാസ്റ്റാര്‍
1 min read

നീതി നിഷേധിക്കപ്പെട്ടവരുടെ കാവല്‍ മാലാഖയായെ ഏറ്റെടുത്തതിന് നന്ദിയറിയിച്ച് മെഗാസ്റ്റാര്‍

നീതി നിഷേധിക്കപ്പെട്ടവരുടെ കാവല്‍ മാലാഖയായ ‘ക്രിസ്റ്റഫറായി’ തിയേറ്ററുകളില്‍ പൂണ്ടുവിളയാടുകയാണ് മെഗാസ്റ്റാര്‍. ഇതാദ്യമായല്ല മമ്മൂട്ടി ഒരു പോലീസ് വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതിന് മുന്‍പും വിജയം നേടിയ പോലീസ് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ കിരീടത്തില്‍ പൊന്‍തൂവലായി കിടപ്പുണ്ട്. അതെല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥമാണ് എന്നതാണ് വസ്തുത. യഥാര്‍ത്ഥത്തില്‍ ഒരേ വേഷത്തില്‍ തന്നെ പത്ത് കഥാപാത്രങ്ങളായി മമ്മൂട്ടി എത്തുമ്പോള്‍ പത്തിനും പത്ത് രൂപവും ഭാവവുമായിരിക്കും. അതുപോലെ തന്നെയാണ് ക്രിസ്റ്റിഫറും വ്യത്യസ്ഥമാകുന്നത്. ഇപ്പോള്‍ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ ക്രിസ്റ്റഫറിലെ ഒരു ഫോട്ടോയും പങ്കുവച്ച് കൊണ്ടായിരുന്നു മമ്മൂട്ടിയുടെ നന്ദി പ്രകടനം. ‘ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദിയെന്നും സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തമായ പോരാട്ടങ്ങളും നിങ്ങള്‍ മനസ്സിലാക്കിയതില്‍ സന്തോഷം എന്നാന്നുമാണ് മെഗാസ്റ്റാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

 

ഇതുവരേയുള്ള നീതിയും നിയമവും തമ്മിലുള്ള യുദ്ധത്തിലെ യോദ്ധാവ് എന്നുവേണമെങ്കില്‍ മെഗാസ്റ്റാറിന്റെ ക്രിസ്റ്റഫറിനെ വിശേഷിപ്പിക്കാം. നിയമത്തെ അംഗീകരിക്കാതെ നിയമം കയ്യിലെടുക്കുന്നതുകൊണ്ടുതന്നെ സമൂഹത്തിന് ക്രിസ്റ്റഫര്‍ എപ്പോഴും ഹീറോയാണ്. പക്ഷേ പൊലീസ് വിഭാഗത്തിന് ഇയാള്‍ തലവേദനയും. നിയമത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ അയാള്‍ തന്നെ കളത്തിലിറങ്ങി നിറഞ്ഞാടും. ക്രിസ്റ്റഫര്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ ജീവചരിത്രം എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍ തന്നെ. അത് സൂചിപ്പിക്കുന്നത് പോലെ ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളുടെ ജീവചരിത്രത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തോടെയാണ് ക്രിസ്റ്റിഫറിന്റെ കഥ തുടങ്ങുന്നത്.

മലയാളത്തില്‍ സിനിമാക്കഥകള്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ തൂലിക ചലിപ്പിച്ച ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒരു ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായികമാര്‍. വിനയ് റായ് ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്.

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസും എഡിറ്റിംഗ് മനോജുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ് രാജകൃഷ്ണന്‍ എം.ആര്‍, സൗണ്ട് ഡിസൈന്‍ നിധിന്‍ ലൂക്കോസ്, കളറിസ്റ്റ് ഷണ്‍മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മെഗാസ്റ്റാറിന്റെ ക്രിസ്റ്റഫര്‍ തിരശീലയില്‍ എത്തിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത്.