‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്‌, ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും’ ; ആടുതോമയ്‌ക്കൊപ്പംമുണ്ടും മടക്കിക്കുത്തി അനശ്വര രാജൻ
1 min read

‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്‌, ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും’ ; ആടുതോമയ്‌ക്കൊപ്പംമുണ്ടും മടക്കിക്കുത്തി അനശ്വര രാജൻ

മലയാളത്തിൽ ഏറെ ആരാധകരുള്ള യുവ നടിയാണ് അനശ്വര രാജൻ. വളരെ ചുരുക്കം നാളുകൾ കൊണ്ട് തന്നെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.  വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിൽ സജീവമായി കൊണ്ടിരിക്കുന്ന താരം ഇതിനോടൊപ്പം തന്നെ നല്ല ചിത്രങ്ങളുടെ ഭാഗമായി. താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം.സ്ഫടികത്തിന്റെ റി-റിലീസിനോട് അനുബന്ധിച്ച് വച്ചിരിക്കുന്ന ഹോർഡിങ്ങിന് അരികിൽ ചാരി നിന്നു കൊണ്ടുള്ള ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് അനശ്വര. 

മുണ്ടും മടക്കിക്കുത്തി സൺ ഗ്ലാസും വച്ച് സ്റ്റൈലായി നിൽക്കുന്ന ചിത്രത്തിന് താഴെ “ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്‌..ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും… മണിയാ…പോ….”, എന്നാണ് അനശ്വര ക്യാപ്ഷൻ നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ആയിരുന്നു മലയാളികൾ നെഞ്ചേറ്റിയ  മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ  റീ -റിലീസ് . 4കെ ദൃശ്യമികവിൽ ആടുതോമ വീണ്ടും സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്ക് അത് വലിയ സന്തോഷം തന്നെ നൽകി. രണ്ടാം ദിവസമായ ഇന്നും വലിയ ആഘോഷം തന്നെയാണ് തിയേറ്ററിൽ കാണാൻ കഴിയുന്നത്.  മോഹൻലാലിന്റെ മാസ് ആൻഡ് ക്ലാസ് ചിത്രം കാണാൻ മോഹൻലാൽ ആരാധകരും സിനിമ സ്നേഹിക്കണം തിയേറ്ററിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

അടുത്തതായി അനശ്വരയുടെതായി തീയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്, ‘പ്രണയ വിലാസം’ എന്ന ചിത്രമാണ്. തിയേറ്ററിൽ വലിയ വിജയമായ സൂപ്പർ  ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുൻ അശോകും അനശ്വര രാജനും  ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ജ്യോതിഷ് എം, സുനു എന്നിവരുടേതാണ്  തിരക്കഥ. ‘സൂപ്പര്‍ ശരണ്യ’യിൽ അനശ്വരയോടൊപ്പം അതേ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


 
ഷോർട്ട് ഫിലിമുകളിലൂടെ  വെള്ളിത്തിരയിൽ മിന്നുന്ന താരമായി മാറിയ ആളാണ് അനശ്വര.   മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ഉദാഹരണം സുജാത ആയിരുന്നു ആദ്യ സിനിമ. ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. അതിനുശേഷം എവിടെ, ബിജുമേനോൻ നായകനായ ആദ്യരാത്രി തുടങ്ങിയവയിലും കേന്ദ്ര കഥാപാത്രമായി തിളങ്ങാൻ അനശ്വരയ്ക്ക് സാധിച്ചു. തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കുന്നത്. ചിത്രത്തിൽ നായികയായിട്ടായിരുന്നു താരം അഭിനയിച്ചത്. വലിയ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങളിലെ അനശ്വരയുടെ അഭിനയം പ്രേക്ഷക ഇരുകൈയും നീട്ടി  സ്വീകരിക്കുകയായിരുന്നു.