മമ്മൂട്ടി
ചെറുപ്പം മുതല്‍ മനസ്സിലുള്ള നായകന്‍, മെസ്സേജുകള്‍ അയച്ച് താന്‍ വെറുപ്പിച്ചിരുന്നു; മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് പുഴുവിന്റെ സംവിധായിക
മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന പി ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കാസ്റ്റിംഗിനെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകയായ റത്തീന. താനൊരു കട്ട മമ്മൂക്ക ഫാനാണെന്നും വളെര ചെറുപ്പം മുതല്‍ തന്നെ തന്റെ നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂക്കയെ ആണെന്നുമാണ് റത്തീന പറയുന്നത്. […]
മാര്‍ച്ചില്‍ തീയറ്ററുകള്‍ പിടിച്ചടക്കിയത് മമ്മൂട്ടിയുടെ മൈക്കളപ്പന്‍; റെക്കോര്‍ഡ് കളക്ഷനുമായി മുന്നില്‍ ഭീഷ്മപര്‍വ്വം
വളരെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്തത്. കോവിഡിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകളില്‍ സിനിമ എത്തിയതിനൊപ്പം വലിയ പ്രേക്ഷക പിന്തുണ ഓരോ ചിത്രത്തിനും ലഭിക്കുകയും ചെയ്ത മാസമാണ് മാര്‍ച്ച്. അമല്‍നീരദിന്റെ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വമാണ് ഈ മാസത്തെ ഹൈലൈറ്റ്. പ്രതീക്ഷയ്ക്കും അപ്പുറമുള്ള വിജയമാണ് ചിത്രം സമ്മാനിച്ചത്. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. മാത്രമല്ല, ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ പ്രദര്‍ശനം […]
‘തന്തക്ക് പിറന്ന നായകന്‍മാരെ മാത്രം കണ്ടുശീലിച്ച മലയാളം സിനിമയില്‍ നല്ല അമ്മയ്ക്ക് പിറന്നര്‍ വന്നു ചരിത്രമെഴുതി’; ബിഗ് ബിയുടെ അറിയാകഥകള്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു
മമ്മൂട്ടിയുടെ എല്ലാക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ് ബിഗ്ബി. അതിഗംഭീരമായി ചിത്രീകരിക്കുകയും മാസ്സ് മമ്മൂട്ടിയെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തത് കൊണ്ടാണ് അതിന്റെ രണ്ടാം ഭഗത്തിന് വേണ്ടി ഇത്രയേറെ കട്ട വെയ്റ്റിംഗ് ഉണ്ടായത്. അങ്ങേയറ്റം ആകാംക്ഷയോടെയാണ് എല്ലാവരും ഭീഷ്മപര്‍വ്വം എന്ന സിനിമയ്ക്കായി കാത്തിരുന്നത്. മലയാള സിനിമ അന്ന് വരെ കണ്ട് കയ്യടിച്ചിരുന്ന പല ക്‌ളീഷേകളെയും പൊളച്ചെഴുതിയ സിനിമ കൂടിയായിരുന്നു ബിഗ്ബി എന്ന് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ്. ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാതിരുന്ന സിനിമയായിരുന്നു ബിഗ്ബി എന്നാണ് […]
‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ
മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹം സമ്മാനിച്ചിട്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും പകരം വെയ്ക്കാനാകാത്തതാണ്. ഇതെല്ലാം ഒരുമിച്ച് കാണുന്നത് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പ്രണവ് ശ്രീ പ്രസാദ് എന്നയാള്‍. ഒരു നടന് ഇതില്‍പ്പരം മാസ്സ് ആകാനും കാണികളെ കരയിക്കാനും രസിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും സാധിക്കില്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ ലുക്കോട് […]
‘തൈപ്പറമ്പില്‍ അശോകനെ മലര്‍ത്തിയടിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’; ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരു സിനിമാകഥ
മലയാളികളുടെ ഒരിക്കലും മറക്കാനാകാത്ത ചിത്രമാണ് യോദ്ധ. ഈ സിനിമയിലെ അരിശുമൂട്ടില്‍ അപ്പുക്കുട്ടന്റെയും തൈപ്പറമ്പില്‍ അശോകന്റെയും ഡയലോഗുകള്‍ പറയാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് മറ്റൊരു താരം. മലയാളിയെ ഒരുപാട് ചിരിപ്പിച്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രം പക്ഷേ, റിലീസ് ചെയ്തപ്പോള്‍ അത്ര വലിയ കൊമേഷ്യല്‍ ഹിറ്റ് ആയിരുന്നില്ല. ശശിധരന്‍ ആറാട്ടുവഴി തിരിക്കഥയെഴുതി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. ദി ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്ത്രതിനെ ആസ്പദമാക്കിയായിരുന്നു ഇത്. എ ആര്‍ റഹ്‌മാന്‍ സംഗീതം […]
“ലാലേട്ടന് വേണ്ടി ഫാന്‍ഫൈറ്റ് നടത്തിയിട്ടുണ്ട്, സിനിമയില്‍ വന്നത് പോലും ലാലേട്ടനെ കണ്ട്”: നടൻ ഷൈൻ ടോം ചാക്കോ
താന്‍ ലാലേട്ടന്റെ കട്ട ഫാനാണെന്നും സിനിമകളിലേയ്ക്ക് തന്നെ ആകര്‍ഷിപ്പിച്ചതും അദ്ദേഹമാണെന്നും ഷൈന്‍ ടോം ചാക്കോ. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ മോഹന്‍ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ കളിയും ചിരിയും പാട്ടും ബഹളവും കോമഡിയുമൊക്കെ ആയിട്ടുള്ള അഭിനയം കൊച്ചു കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതാണ്. കുട്ടികള്‍ പെട്ടെന്നു തന്നെ ലാലേട്ടന്‍ ഫാന്‍ ആകുന്നു. കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്കും ഇതേ അനുഭവം തന്നെയായിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. […]
“80കൾ മുതൽ 2022 വരെ.. ഒരൊറ്റ അയ്യർ.. ഒരേയൊരു മമ്മൂട്ടി..”; സിബിഐ സീരീസ് നാൾവഴികൾ
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5-ാം പതിപ്പ്. ലോകത്തിലെ തന്നെ വളരെ സവിശേഷതകളുള്ള ചിത്രമാണിത്. ഒരു സിനിമയ്ക്ക് അഞ്ചാം പതിപ്പ് ഉണ്ടാവുക, അതില്‍ ഒരേ നടന്‍ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുക, ഒരേ സംവിധായകനും തിരക്കഥാകൃത്തും അണിയറയില്‍ പ്രവര്‍ത്തിക്കുക തുടങ്ങി നിരവധി വിശേഷണങ്ങള്‍ ചിത്രത്തിനുണ്ട്. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എന്നാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും […]
‘കണ്ണ് ചിമ്മാതെ റഫ് കട്ട് കണ്ടു, ഉഗ്രന്‍ എന്ന് പറഞ്ഞു, പക്ഷേ ആ റോള്‍ ചെയ്യാന്‍ പറ്റിയില്ല’; മമ്മൂട്ടി ചെയ്യാതെ പോയ റോളിനെക്കുറിച്ച് പടയുടെ സംവിധായകന്‍
തീയറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കെ എം കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രം. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട റോളാണ് ചീഫ് സെക്രട്ടറിയുടേത്. നടന്‍ പ്രകാശ് രാജാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ റോളിലേയ്ക്ക് ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന നടത്തി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ കമല്‍ തന്നെ. ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്ക് പട സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതെ പോയി എന്ന് അദ്ദേഹം […]
CBI 5 ‘ദ ബ്രെയിൻ’: റെക്കോർഡ് സാറ്റലൈറ്റ് തുകയ്ക്ക് സ്വന്തമാക്കി ഡിസ്‌നി + ഹോട്സ്റ്റാറും ചാനൽ പാർട്ണർ ആയി ഏഷ്യാനെറ്റും
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5-ാം പതിപ്പ് വന്‍തുകയ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റും ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പാര്‍ട്ട്‌നറാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എനനാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ എല്ലാ അപ്ഡേഷനുകള്‍ക്കും വലിയ സ്വീകര്യത ലഭിക്കുന്നുണ്ട്. ഈദിനോടനുബന്ധിച്ച് ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. […]