21 Jan, 2025
1 min read

ബോക്‌സോഫീസ് കിംഗായി മഹാരാജ..!! ചിത്രം വിജയിപ്പിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

ബോക്സ്ഓഫിസിൽ തല ഉയർത്തി നിൽക്കുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജ. നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ വിശേഷിപ്പിക്കുന്നത്. കരിയറിലെ തുടർച്ചയായ പരാജയത്തിനു ശേഷം വിജയ് സേതുപതിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. നടന്റെ അൻപതാം സിനിമയെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. ഇപ്പോഴിതാ മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി രംഗത്തെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയ് സേതുപതി […]

1 min read

”നൻപകൽ നേരത്ത് മയക്കം എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് സജസ്റ്റ് ചെയ്തു”; വിജയ് സേതുപതി

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. വിവിധ കോണുകളിൽ നിന്നും ചിത്രം പ്രശംസിക്കപ്പെട്ടു. ഇപ്പോൾ ഈ സിനിമയെ അഭിനന്ദിച്ച് നടൻ വിജയ് സേതുപതി രം​ഗത്തെത്തിയിരിക്കുകയാണ്. വല്ലാത്ത അനുഭവം നൽകിയ സിനിമയാണ് അതെന്നും പലരോടും അത് കാണാൻ താൻ നിർദേശിക്കുകയും ചെയ്തിരുന്നു എന്നാണ് വിജയ് സേതുപതി പറയുന്നത്. ”നൻപകൽ നേരത്ത് മയക്കം കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോൾ എന്തോ ഒരു […]

1 min read

‘ഒരു നിരീശ്വരവാദിയാണ്, മനുഷ്യരെ ബഹുമാനിക്കുന്നു’ ; വിജയ് സേതുപതിയെ കണ്ട് പഠിക്കാൻ സുരേഷ് ഗോപിയോട് കേരളജനത

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നുമായിരുന്നു സുരേഷ് ഗോപി പ്രസംഗത്തിലൂടെ പറഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുകയും സുരേഷ് ഗോപിയെ ട്രോളി നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ‘എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് […]

1 min read

ശരീര ഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി ; മിറര്‍ സെല്‍ഫി വൈറലാവുന്നു

മലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയപ്പെട്ട തമിഴ് നടനാണ് വിജയ് സേതുപതി. തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമകളില്‍ നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടന്‍, സിനിമയ്ക്ക് പുറത്തുള്ള തന്റെ ഇടപെടലുകള്‍ കൊണ്ടും നിറയെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ വിജയ് സേതുപതിയെ വിളിക്കുന്നത്. ഏത് കഥാപാത്രങ്ങളും അതിന്റെ പൂര്‍ണതയോടെ അവതരിപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയതും […]

1 min read

മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം ; പ്രഖ്യാപനം ഉടന്‍

പേരന്‍പ് ചിത്രത്തിന്‌ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വീണ്ടും മറ്റൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയ്ക്കൊപ്പം തമിഴകത്തിന്റെ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠന്‍ ആണ് സിനിമ സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും […]

1 min read

മക്കള്‍ സെല്‍വന്‍ വില്ലനോ? പടം 200 കോടിയും കടന്ന് കുതിക്കും! ; വിജയ് സേതുപതിയുടെ വിജയകഥ

പ്രേക്ഷകര്‍ മക്കള്‍ സെല്‍വന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. വളരെ ചുരുങ്ങിയകാലംകൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി വിജയ് സേതുപതി മാറിയത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായകനായി തിളങ്ങുമ്പോള്‍ തന്നെ വില്ലനായും വിജയ് സേതുപതി മിന്നിതിളങ്ങുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിജയ് സേതുപതി എത്തിയത്. എന്നാല്‍ ഇപ്പോള്‍ തമിഴ് സിനിമയുടെ മുടിചൂടാ മന്നനായി മാറി. അതിനെല്ലാം കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനം തന്നെയാണ്. താരജാഡയില്ലാതെ മണ്ണില്‍ ചവിട്ടി നിന്ന് മനുഷ്യരെ ചേര്‍ത്തുപിടിച്ച പല സംഭവങ്ങളും വാര്‍ത്തകളായിരുന്നു. വ്യക്തമായ നിലപാടുകള്‍ ഉള്ള […]

1 min read

‘ഞാന്‍ ലാലേട്ടന്റെ പെരിയഫാന്‍, അദ്ദേഹം അഭിനയിക്കുന്നത് കണ്ട് പഠിക്കണ’മെന്ന് വിജയ് സേതുപതി

തെന്നിന്ത്യന്‍ ജനങ്ങളുടെ ഇഷ്ട നടനാണ് മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. നായകനായി എത്തിയും വില്ലന്‍ വേഷങ്ങള്‍ ചെയ്തും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് അദ്ദേഹം. ചെറിയ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തു കൊണ്ടാണ് സിനിമ ജീവിതത്തില്‍ അദ്ദേഹം തുടക്കം കുറിച്ചത്. തെന്മേര്‍ക് പരുവകട്രിന്‍ ആണ് വിജയ് സേതുപതിയുടെ ആദ്യ ചിത്രം. അതില്‍ നായകനായി എത്തി പ്രേക്ഷകപ്രീതി നേടി. പിന്നീട് സുന്തരപന്ത്യന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിസ്സ, നടുവിലെ കൊഞ്ചം പാകാത്ത എന്ന ചിത്രങ്ങളില്‍ നായക […]

1 min read

‘മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചു, ഡേറ്റ് കിട്ടാതായപ്പോള്‍ വിജയ് സേതുപതിയെ വെച്ച് ചെയ്തു’ ; സീനു രാമസ്വാമി വെളിപ്പെടുത്തുന്നു

തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനാണ് സീനു രാമസ്വാമി. ഇപ്പോള്‍ കേരളത്തില്‍ എത്തിയ സീനു രാമസ്വാമി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മാമനിതന്‍ എന്ന ചിത്രം മമ്മൂട്ടിയെ വെച്ച് ചെയ്യാനായിരുന്നു ആഗ്രഹം എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം വന്നപ്പോള്‍ വിജയ് സേതുപതിയ്‌ലേക്ക് എത്തുകയായിരുന്നു എന്നാണ് സീനു രാമസ്വാമി പറഞ്ഞത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. മാമനിതന്‍ എന്ന സിനിമ എഴുതി കഴിഞ്ഞപ്പോള്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിനെ വെച്ച് […]