22 Dec, 2024
1 min read

“ആദം മല തേടി, ഹാദി അലി മരക്കാര്‍”: തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്റെ കഥ അന്‍വര്‍ അലി പറയുന്നു

ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വാക്കിലും ഈണത്തിലും വേറിട്ട്‌ നില്‍ക്കുന്ന തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ആയിരിക്കുകയാണ്. ഷഹബാസ് അമന്‍ ഈണമിട്ടു പാടിയ പാട്ടിനു വരികള്‍ പകര്‍ന്നത് അന്‍വര്‍ അലിയാണ്. “ആദം മല തേടി ഹാദി അലി മരക്കാര്‍; ആലമേറും മരക്കപ്പല്‍ കേറിപ്പോയി ഒരിക്കല്‍” ആദി മല തേടിയെത്തിയ ഹാദി മരയ്ക്കാരെ കടലിലെ ഹൂറി കൊണ്ടുപോയ മാന്ത്രിക പാട്ട്കഥയാണ് കപ്പല്‍പ്പാട്ട്.“(തുറമുഖത്തിന്റെ) ശബ്ദപഥത്തിനായി ഒരു പുതിയ നാടോടിക്കഥപ്പാട്ടുണ്ടാക്കാനിരിക്കുമ്പോഴാണ് ഇലങ്കയിലെ (ശ്രീലങ്ക) ആദംമല (adam’s Peak) തേടി മദ്ധ്യേഷ്യന്‍ തീരങ്ങളില്‍ നിന്ന് […]

1 min read

ആരാണ് ത്സോ? “മട്ടാഞ്ചേരി ഭാഷ പഠിക്കാന്‍ ഹോട്ടലില്‍ ജോലി ചെയ്തു, ആര്‍ക്കുന്ന തിരകളോട് പ്രസംഗം പറഞ്ഞു പഠിച്ചു”: തുറമുഖത്തിലെ സഖാവ് ഗംഗാധരന്‍ പിറന്നത് ഇങ്ങനെ

പേരില്‍ തുടങ്ങി വ്യത്യസ്തനാണ് രാജീവ് രവി ചിത്രം തുറമുഖത്തിലെ തീപ്പൊരി നായകന്‍ സഖാവ് ഗംഗധാരനെ മികവോടെ അവതരിപ്പിച്ച ത്സോ. പുതുമയുള്ള തന്റെ പേരിനെ പറ്റി താരം വിവരിക്കുന്നു: “ത്സോ എന്നത് ഞാന്‍ നടന്‍ എന്ന നിലയില്‍ സ്വയം സ്വീകരിച്ച പേരാണ്. നദി എന്നതിന്നെ കുറിക്കുന്ന ടിബറ്റന്‍ പദമാണ് ത്സോ. കായലും നദികളും നിറഞ്ഞ ആലപ്പുഴ അരൂര്‍കാരനായ എന്നെ അടയാളപ്പെടുത്താന്‍ അത് നല്ലതാണെന്നു തോന്നി. മാത്രമല്ല ജാതി, മതം, ലിംഗം, ഭാഷ, വര്‍ഗം എന്നിങ്ങനെ ഒന്നും ഈ പേരില്‍ […]

1 min read

അതിജീവനത്തിന്റെ കഥ പറഞ്ഞ് നിവിന്‍ പോളിയുടെ ‘തുറമുഖം’; ടീസര്‍ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിന്റെ റിലീസിന് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം മാര്‍ച്ച് 10ന് തിയേറ്ററുകളില്‍ എത്തും. ഏറെ നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മട്ടാഞ്ചേരി […]