12 Sep, 2024
1 min read

ആരാണ് ത്സോ? “മട്ടാഞ്ചേരി ഭാഷ പഠിക്കാന്‍ ഹോട്ടലില്‍ ജോലി ചെയ്തു, ആര്‍ക്കുന്ന തിരകളോട് പ്രസംഗം പറഞ്ഞു പഠിച്ചു”: തുറമുഖത്തിലെ സഖാവ് ഗംഗാധരന്‍ പിറന്നത് ഇങ്ങനെ

പേരില്‍ തുടങ്ങി വ്യത്യസ്തനാണ് രാജീവ് രവി ചിത്രം തുറമുഖത്തിലെ തീപ്പൊരി നായകന്‍ സഖാവ് ഗംഗധാരനെ മികവോടെ അവതരിപ്പിച്ച ത്സോ. പുതുമയുള്ള തന്റെ പേരിനെ പറ്റി താരം വിവരിക്കുന്നു: “ത്സോ എന്നത് ഞാന്‍ നടന്‍ എന്ന നിലയില്‍ സ്വയം സ്വീകരിച്ച പേരാണ്. നദി എന്നതിന്നെ കുറിക്കുന്ന ടിബറ്റന്‍ പദമാണ് ത്സോ. കായലും നദികളും നിറഞ്ഞ ആലപ്പുഴ അരൂര്‍കാരനായ എന്നെ അടയാളപ്പെടുത്താന്‍ അത് നല്ലതാണെന്നു തോന്നി. മാത്രമല്ല ജാതി, മതം, ലിംഗം, ഭാഷ, വര്‍ഗം എന്നിങ്ങനെ ഒന്നും ഈ പേരില്‍ […]