22 Dec, 2024
1 min read

ഷൂട്ടിന് മുന്‍പേ 240 കോടി നേടി ‘ദളപതി 67’!

ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല ‘വിക്രം’ എന്ന സിനിമ നേടിയ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് വിജയ്ക്കൊപ്പം സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഡിസംബര്‍ ആദ്യ ആഴ്ചയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തൃഷ ആണ് ചിത്രത്തില്‍ വിജയിയുടെ നായികയായെത്തുക. അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, അനിരുദ്ധ് രവിചന്ദര്‍ ആണ് […]

1 min read

ആക്ഷന്‍ രംഗങ്ങള്‍ മാത്രമായി ലോകേഷ് കനകരാജ് – വിജയ് ചിത്രം ; പാട്ടുകളില്ലാതെ ‘ദളപതി 67’

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് വിജയ് നായകനായെത്തുന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന ദളപതി 67. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും ‘ദളപതി 67’ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടായിരിക്കില്ലെന്ന തരത്തിലുള്ള വിവരമാണ് പുറത്തുവരുന്നത്. ആക്ഷന് പ്രധാന്യം നല്‍കുന്ന […]

1 min read

ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ  

മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും.  വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും  ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ്  താരങ്ങൾ  പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ […]

1 min read

#Thalapathy67 : നായികയില്ല, പാട്ടില്ല, ഡാൻസില്ല, പക്കാ റിയൽ ദളപതി വിജയ് സിനിമ ചെയ്യാൻ ഹിറ്റ്‌മേക്കർ ലോകേഷ് കനകരാജ്

തമിഴ് നാട്ടിലും കേരളത്തിലും നിരവധി ആരാധകരുള്ള ഒരു താരമാണ് വിജയ്. താരത്തിന്റെ റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കും കേരളത്തിലും വന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. അങ്ങനെ കഴിഞ്ഞ കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വന്‍ ഹിറ്റായ ചിത്രമാണ് വിജയ് നായകനായെത്തിയ മാസ്റ്റര്‍. വിജയിയും മറ്റൊരു സൂപ്പര്‍ താരമായ വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. മാസ്റ്റര്‍ കേരളത്തില്‍ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫിസില്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്. മാസ്റ്ററിലെ വാത്തികമിംങ് […]