ഷൂട്ടിന് മുന്‍പേ 240 കോടി നേടി ‘ദളപതി 67’!
1 min read

ഷൂട്ടിന് മുന്‍പേ 240 കോടി നേടി ‘ദളപതി 67’!

ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല ‘വിക്രം’ എന്ന സിനിമ നേടിയ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് വിജയ്ക്കൊപ്പം സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

ഡിസംബര്‍ ആദ്യ ആഴ്ചയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തൃഷ ആണ് ചിത്രത്തില്‍ വിജയിയുടെ നായികയായെത്തുക. അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും നടത്തിയിട്ടില്ല. എന്നിട്ടും ചിത്രം ഇപ്പോള്‍ 240 കോടി രൂപ നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് 160 കോടിക്ക് നെറ്റ്ഫ്‌ലിക്‌സ് നേടിയെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് 80 കോടിക്ക് സണ്‍ ടിവിയും കരസ്ഥമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.