Rorschach
‘മമ്മൂട്ടി എന്നും മലയാള സിനിമ ലോകത്തെ അപ്രഖ്യാപിത ദൈവമാണ് ‘ ; മമ്മൂട്ടിയക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ചിത്രത്തിന്റെ റിലീസിന് പിന്നാലെ മമ്മൂട്ടി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളുടെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും പറയുന്നത്. പുതുമക്ക് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ യാത്രയെന്നും അതുകൊണ്ടാണ് മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നതെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അഭിനയത്തോടുള്ള ദാഹം തീരുന്നില്ലന്ന മമ്മൂട്ടിയുടെ വാക്കുകളാണ് വീണ്ടും ആവര്‍ത്തിക്കപെടുന്നത്. ഇനി വരാനിരിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം, […]
‘ജോര്‍ജ്ജുകുട്ടി പറഞ്ഞ അതേ ഡയലോഗാണ് റോഷാക്കിലെ സീതയുടെയും പ്രത്യയശാസ്ത്രം’; കുറിപ്പ് വൈറല്‍
മമ്മൂട്ടിയുടെ, പരീക്ഷണ സ്വഭാവമുള്ള ലൂക്ക് ആന്റണിയെന്ന കഥാപാത്രത്തിന്റെ പേരില്‍ നിരൂപക-പ്രേക്ഷക പ്രശംസ നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി റിവ്യൂകളായിരുന്നു ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടി (ദൃശ്യം) […]
‘മമ്മൂക്ക നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി എന്ന് ശ്രുതി തമ്പി’ ; വിമര്‍ശനത്തിന് മറുപടിയുമായി പ്രശസ്ത യൂട്യൂബ് ചാനല്‍
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാര കഥയും ആഖ്യാന രീതിയുമായി എത്തി തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിലീസ് ദിവസം മുതല്‍ ബോക്‌സ്ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ […]
‘തീര്‍ച്ചയായും അടുത്ത വര്‍ഷം നമ്മള്‍ അബുദാബിയില്‍ ഒരു പടം ഷൂട്ട് ചെയ്യും. ഇന്‍ഷാ അള്ളാ…’; മമ്മൂട്ടി
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവും കൊണ്ട് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് ചിത്രം കടന്നപ്പോള്‍ ചരിത്ര വിജയം നേടി റോഷാക്ക് 25കോടി ക്ലബ്ബില്‍ ഇടംനേടിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ അവസരത്തില്‍ കഴിഞ്ഞ ദിവസം റോഷാക്കിന്റെ വിജയം മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും അബുദാബിയില്‍ ആഘോഷിക്കുകയുണ്ടായി. അബുദാബി […]
25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ചരിത്ര വിജയം നേടി രണ്ടാം വാരത്തിലേക്ക് റോഷാക്ക്….!
കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ഭീഷ്മപര്‍വ്വം, തല്ലുമാല, ന്നാ താന്‍ കേസ് കൊട് ചിത്രങ്ങള്‍ വന്നതോടെ അത്തരം ആശങ്കകള്‍ ആഹ്ലാദത്തിന് വഴിമാറി. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കും എത്തിയിരിക്കുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആയിരുന്നു. ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ […]
‘കണ്ണൂകളിലൂടെയാണ് ആസിഫ് അലി റോഷാക്കിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്, അവനോട് മനസ് നിറഞ്ഞ സ്‌നേഹം മാത്രം’; മമ്മൂട്ടി പറയുന്നു
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ആസിഫ് വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടനാണ് ഇന്ന് ആസിഫ് അലി. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഏകദേശം അറുപതിലധികം ചിത്രങ്ങളില്‍ ആസിഫ് നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. കരിയറില്‍ ഉടനീളം അതിഥി വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള ആസിഫ്, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിലും എത്തിയിരുന്നു. […]
‘റോഷാക്ക് എനിക്ക് രോമാഞ്ചമായിരുന്നു…! കാച്ചി കുറുക്കിയ, കത്തി പോലെ കുത്തി കയറുന്ന സംഭാഷണങ്ങള്‍’; ദേവികയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു
പ്രഖ്യാപന സമയം മുതല്‍ സസ്‌പെന്‍സും നിഗൂഢതയും നിറച്ച ചിത്രമായിരുന്നു റോഷാക്ക്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തിയേറ്ററിലെത്തിയത്മുതല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡികളില്‍ തുടര്‍ന്നകൊണ്ടിരിക്കുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം 15കോടിയ്ക്ക് മുകളില്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. […]
‘റോഷാക്ക്’ ഈ വാരം കൂടുതല്‍ രാജ്യങ്ങളിലേക്ക് ; കളക്ഷനില്‍ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ ചലച്ചിത്ര വ്യവസായം
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റോഷാക്ക് ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത് 10.27 കോടിയാണ്. ആദ്യ ദിനം 2.6 കോടി, രണ്ടാം ദിനം 3.1 കോടി, മൂന്നാം ദിനം 3.32 കോടി, നാലാം ദിനം 1.7 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. സെക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. ലൂക്ക് ആന്റണിയായി മമ്മൂട്ടി തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. ഇന്ത്യയ്‌ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, […]
‘നാല് കഥാപാത്രങ്ങളും ഒന്നില്‍ ഒന്ന് വ്യത്യാസമുള്ളത്, ഇത് തന്നെ അല്ലെ ഒരു നടന്റെ ഏറ്റവും വലിയ വിജയം’ ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ് വൈറല്‍
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. പിന്നീട് നായകനിരയിലേക്ക് എത്തുകയും ഇന്ന് റോഷാക്ക് വരെ എത്തിനില്‍ക്കുന്നു. 2022ല്‍ […]
‘മമ്മൂട്ടി എന്ന അഭിനയത്തിന്റെ കാല്പനിക ഋതുഭേദങ്ങള്‍ തീര്‍ക്കുന്ന ഭാവ പൂര്‍ണ്ണിമകള്‍ ചലച്ചിത്ര ലോകത്ത് എന്നും പ്രശോഭിതമാകും’; കുറിപ്പ് വൈറല്‍
നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക് ബോക്‌സ്ഓഫീസില്‍ അദ്ഭുതം സൃഷ്ടച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. മൂന്ന് ദിവസംകൊണ്ട് ചിത്രം 9.75 കോടി കളക്ട് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെല്ലാം റോഷാക്ക് ആണ് ചര്‍ച്ചാവിഷയം. നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് റിവ്യൂ പങ്കുവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ലത്തീഫ് മെഹഫില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രൊമോഷന്‍ പ്രസ്സ് മീറ്റിനിടയില്‍ മമ്മൂട്ടിയോട് റോഷാക്ക് […]