21 Jan, 2025
1 min read

സംഭവബഹുലമായ 2023; മലയാള സിനിമയ്ക്ക് മറക്കാനാവാത്ത സിനിമാനുഭവങ്ങൾ

സൂപ്പർതാരങ്ങളുടെ ഗംഭീര പ്രകടനങ്ങളും ബോക്‌സോഫീസ് തിളക്കങ്ങളും ഓസ്‌കാർ എൻട്രിയുമെല്ലാമുണ്ടായ സംഭവബഹുല വർഷമായിരുന്നു 2023. എന്നാൽ, നിരവധി ചിത്രങ്ങൾ തിയേറ്റർ വിജയം സ്വന്തമാക്കിയെങ്കിലും ഗംഭീരവിജയമെന്ന് വിശേഷിപ്പിക്കാവുന്നവ ചുരുക്കമായിരുന്നു. മൂന്ന് മലയാള ചിത്രങ്ങളാണ് ഇതുവരെ ടോട്ടൽ ബിസിനസിൽ ഈ വർഷം 100 കോടി ക്ലബ്ബിൽ കടന്നത്. ജൂഡ് ആന്തണി ചിത്രം ‘2018’, മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’, ഷെയ്ൻ നി​ഗം പ്രധാനവേഷത്തിലെത്തിയ ‘ആർ.ഡി.എക്‌സ്’ എന്നീ ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ്ബിലെത്തിയതിൽ രണ്ട് ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണെന്നാണ് […]

1 min read

2023ൽ നഷ്ടം 300 കോടിയെന്ന് നിർമ്മാതാക്കൾ: നാല് സൂപ്പർ ഹിറ്റുകളും 200 പരാജയങ്ങളും

മലയാള സിനിമയിൽ 2023ലുണ്ടായ നഷ്ടങ്ങളുടെ കണക്ക് പുറത്ത് വിട്ട് നിർമ്മാതാക്കൾ. ഈ വർഷം മലയാള സിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയെന്നാണ് നിർമാതാക്കൾ പറയുന്നത്. പുറത്തിറങ്ങിയ 212 ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് സൂപ്പർ ഹിറ്റായത്. മുടക്ക് മുതൽ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങൾക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 2018, കണ്ണൂർ സ്‌ക്വാഡ്, ആർഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വർഷത്തെ സൂപ്പർ ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചത്. ഇരുപത് ചിത്രങ്ങൾ നഷ്ടമുണ്ടാക്കാതെ രക്ഷപ്പെട്ടെന്ന് പറയുമ്പോഴും പന്ത്രണ്ട് ചിത്രങ്ങൾക്ക് […]

1 min read

”ആർഡിഎക്സ് ഇത്ര വലിയ വിജയമാകുമെന്ന് കരുതിയിരുന്നില്ല”; മനസ് തുറന്ന് സോഫിയ പോൾ

ഉള്ളടക്കത്തിന് താരമൂല്യത്തിനേക്കാളേറെ പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ ചലച്ചിത്ര ആസ്വാദകർ. രോമാഞ്ചവും ആര്‍ഡിഎക്സുമെല്ലാം അത്തരത്തിലുള്ള സിനിമകളാണ്. ആര്‍ഡിഎക്സ് റിലീസ് ചെയ്തപ്പോൾ ഓണം റിലീസ് ആയി എത്തിയ ചിത്രത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍റെ കിംഗ് ഓഫ് കൊത്തയും നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കോയും ഉണ്ടായിരുന്നു. എന്നാല്‍ താരമൂല്യം കൂടിയ മറ്റ് രണ്ട് ചിത്രങ്ങളെ മറികടന്ന് ഓണം വിന്നര്‍ ആയത് ആര്‍ഡിഎക്സ് ആയിരുന്നു. താരമൂല്യം കൂടിയ ചിത്രങ്ങള്‍ക്കൊപ്പം ആര്‍ഡിഎക്സ് ഇറക്കാനുള്ള തീരുമാനത്തെക്കുറിച്ച് നിര്‍മ്മാതാവ് സോഫിയ പോള്‍ മനസ് തുറക്കുകയാണ്. ഗലാട്ട […]

1 min read

ആ രംഗങ്ങളൊന്നും ഡ്യൂപ്പല്ല, 50ന്റെ നിറവിൽ ‘ആർഡിഎക്സ്’

നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. സോഫിയ പോൾ പ്രൊഡക്ഷൻസാണ് നിർമാണം. ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ആർഡിഎക്സ് റിലീസ് ചെയ്തത്. എന്നാൽ ഓണച്ചിത്രങ്ങളിൽ ആർഡിഎക്സിന് മാത്രമാണ് പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. […]

1 min read

ട്രിപിള്‍ സ്‌ട്രോങില്‍ ‘ഇരട്ട’യടി അടിക്കാന്‍ ആര്‍.ഡി.എക്‌സിനായി അന്‍പറിവ് എത്തുന്നു

സൂപ്പര്‍ഹീറോ കഥ പറഞ്ഞ മിന്നല്‍ മുരളിക്ക് ശേഷം മാസ്സ് ആക്ഷന്‍ ചിത്രവുമായി വീണ്ടും എത്തുകയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആര്‍.ഡി.എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉയര്‍ന്ന സാങ്കേതിക മികവു പുലര്‍ത്തുന്നതായിരിക്കും. മലയാളികളുടെ പ്രീയതാരങ്ങളായ ഷെയ്ന്‍ നിഗം,ആന്റണി വര്‍ഗീസ്,നീരജ് മാധവ് എന്നിവരാണ് ടൈറ്റില്‍ റോളുകളില്‍ എത്തുന്നത്. കൂടാതെ ലാലും അതിശക്തമായ മറ്റൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പേരും ഒത്തുചേരുമ്പോള്‍ ഇത്തവണ ഒരു മെഗാ മാസ്അടി ചിത്രം തന്നെ പ്രതിക്ഷിക്കാം. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് സംഘട്ടനം […]