21 Jan, 2025
1 min read

സംഭവ ബഹുലം ഈ കട്ടിലും മുറിയും; ‘ഒരു കട്ടിൽ ഒരു മുറി’ റിവ്യൂ വായിക്കാം

നമ്മള്‍ താമസിക്കുന്ന മുറിയും നമ്മള്‍ കിടക്കുന്ന കട്ടിലുമൊക്കെ നമ്മളെത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ. എത്രയെത്ര ഓർമ്മകളാകും നമ്മുടെ മുറിയും കട്ടിലുമൊക്കെയായി ബന്ധപ്പെട്ടുള്ളത്. അത് ചിലപ്പോൾ സന്തോഷം പകരുന്നതാകും, ചിലപ്പോള്‍ ദുഖിപ്പിക്കുന്നതാകും, മറ്റുചിലപ്പോള്‍ ആശ്വസിപ്പിക്കുന്നതാകും. ഒരു മുറിയും ഒരു കട്ടിലും ചില ജീവിതങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രം.   സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ […]

1 min read

കാൻ റെഡ് കാർപ്പറ്റിൽ വസ്ത്രത്തിലൂടെ സാന്നിധ്യമറിയിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; ദിവ്യ പ്രഭ ധരിച്ചത് പ്രാണയിലെ 45 വർഷം പഴക്കമുളള ബനാറസ് !

ഇത്തവണത്തെ കാൻ ചലച്ചിത്രമേള മലയാളികളുടേത് കൂടിയാണ്. 30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു, അതിൽ അഭിനേതാക്കളായി രണ്ട് മലയാളി നടികളും. ഇരുവരും ലോകസിനിമയുടെ ഈ ആഘോഷമേളയിൽ മലയാളികളുടെ അഭിമാനമായി മാറി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെയാണ് ദിവ്യ പ്രഭയും കനി കുസൃതിയും അവതരിപ്പിച്ചത്. സംവിധായിക പായൽ കപാഡിയയ്ക്കും മറ്റ് അഭിനേതാക്കൾക്കുമൊപ്പമാണ് ഇവർ റെഡ് കാർപ്പെറ്റിൽ എത്തിയത്. മലയാളി നടിമാരുടെ റെഡ് കാർപ്പെറ്റിലെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ […]

1 min read

പൂർണ്ണിമയും ഹക്കീം ഷായും പ്രധാനവേഷത്തിൽ; ദുരൂഹതയൊളിപ്പിച്ച് ഒരു കട്ടിൽ ഒരു മുറി ട്രെയ്ലർ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന സിനിമയാണ് ഒരു കട്ടിൽ ഒരു മുറി. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ, രഘുനാഥ് പാലേരി ഏറെ നാളുകൾക്ക് ശേഷം തിരക്കഥയെഴുതുന്ന സിനിമ, അങ്ങനെ ഏറെ പ്രത്യേകതകളുണ്ട് ഈ സിനിമയ്ക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിലെ ഭാ​ഗങ്ങൾ ഭൂരിഭാ​ഗവും ചിത്രീകരിച്ചിരിക്കുന്നത് രാത്രിയിലാണ് എന്നതും പ്രത്യേകതയാണ്. സിനിമയിൽ കട്ടിലിനുളള പ്രാധാന്യം മനസിലാക്കിത്തരുന്നതാണ് ഈ ട്രെയ്ലർ. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ […]

1 min read

‘കിസ്മത്തി’നും ‘തൊട്ടപ്പ’നും ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ ‘ഒരു കട്ടിൽ ഒരു മുറി’; ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

സിനിമാപ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, […]

1 min read

“എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?”

  മലയാള സിനിമയിലെ പ്രധാനപ്പെട്ട അഭിനേതാക്കളിൽ രണ്ട് പേരാണ് പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ സുകുമാരന്റെ രണ്ട് മക്കളാണ് ഇരുവർ. എന്നാൽ പൃഥ്വിരാജ് അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധായകൻ, പ്രൊഡ്യൂസർ, ഗായകൻ തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചോണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാനം സിനിമയായ ലൂസിഫർ വലിയ രീതിയിലുള്ള വിജയമായിരുന്നു നേടിയിരുന്നത്. മോളിവുഡിലെ താരരാജാവായ മോഹൻലാലായിരുന്നു നായകനായി സിനിമയിൽ എത്തിയിരുന്നത്. ആരാധകർ എമ്പുരാനു വേണ്ടി ഏറെ കാത്തിരിപ്പിലാണ്. ഒരു […]

1 min read

“സത്യത്തിൽ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ളത് കൊച്ചുമക്കൾക്കാണ്”; കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് മല്ലിക സുകുമാരൻ

മലയാള പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഏവർക്കും സുപരിചിതരായ താരങ്ങളാണ്. ഒരുപാട് ആരാധകരുള്ള യുവ നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സിനിമ രംഗത്ത് പൂർണിമയുടെ സാന്നിദ്ധ്യം ഇപ്പോൾ കുറവാണെങ്കിലും ഒരുകാലത്ത് ഒട്ടനവധി നല്ല ചിത്രങ്ങൾ പൂർണമക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. സുപ്രിയയും സിനിമ നിർമ്മാണ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊച്ചുമക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ തരംഗമാവാറുള്ളതാണ്. ഇപ്പോഴിതാ മല്ലിക ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മക്കളെക്കുറിച്ചും […]