22 Jan, 2025
1 min read

ഓസ്‌കാര്‍ നേടുമോ ഈ പ്രകടനം! ഏവരേയും വിസ്മയിപ്പിച്ച് നന്‍പകല്‍ നേരത്ത് മയക്കം ട്രെയ്ലര്‍

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒന്നര മിനിറ്റുള്ള ട്രെയ്‌ലറാണ് റിലീസ് ചെയ്തിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുപോലെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. […]

1 min read

2022 ചലച്ചിത്ര മേളയിലെ ജനപ്രിയ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; മമ്മൂട്ടി- ലിജോ ജോസ് ചിത്രത്തിന് ആദരം

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്തെ മയക്കത്തിനാണ് ലഭിച്ചത്. അതേസമയം നന്‍പകല്‍ നേരത്ത് മയക്കത്തിന് […]

1 min read

”ഇത്രയും നാള്‍ ഓടുകയായിരുന്നില്ലേ ഇനി കുറച്ച് ഇരിക്കാം, ഉറങ്ങാം”; നന്‍പകല്‍ നേരത്ത് മയക്കത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അക്കാരണത്താല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. മമ്മൂട്ടിക്കമ്പനി എന്ന തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ഐഎഫ്എഫ്‌കെ വേദിയില്‍വെച്ച് ലിജോ ജോസ് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ മറ്റ് സിനികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും ഇത്രയും നാള്‍ ഓടുകയായിരുന്നല്ലോ ഇനികുറച്ച് ഉറങ്ങാമെന്നും ലിജോ […]

1 min read

വിജയമാവര്‍ത്തിക്കാന്‍ മമ്മൂട്ടി… ; നന്‍പകല്‍ നേരത്ത് മയക്കം പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഒരു പുതിയ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തൊട്ടുമുന്‍പെത്തിയ റോഷാക്കില്‍ […]

1 min read

‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..

മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]

1 min read

‘പ്രായമായില്ലേ? വെറുതെ ഉറങ്ങുന്ന റോളേ ഇനി മമ്മൂട്ടിക്ക് പറ്റൂ’ എന്ന് ഹേറ്റേഴ്‌സ്; ചുട്ടമറുപടി നൽകി ആരാധകന്റെ വൈറൽ പോസ്റ്റ്

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകീട്ടായിരുന്നു പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഉച്ചമയക്കത്തില്‍ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മിനിറ്റ് ആറ് സെക്കന്‍ഡുള്ള ടീസറില്‍ ഏറ്റവും അവസാനമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ  യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിര്‍മ്മാണക്കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നര്‍മത്തിന്റെ […]