23 Nov, 2024
1 min read

ഓപ്പണിംഗ് കളക്ഷനില്‍ ഞെട്ടിച്ച് മണിച്ചിത്രത്താഴ്…!! വീണ്ടുമെത്തി നേടിയ കണക്ക് വിവരങ്ങൾ

ഇന്ത്യൻ സിനിമയുടെ വിസ്മയ ചിത്രമാണ് 1993ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. 30 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മോഡി നഷ്ടപ്പെടാത്ത ചിത്രം പുതിയ രൂപത്തിൽ 4K മാസ്റ്ററിംഗ് ചെയ്ത് റീറിലീസിന് എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ അഭൂതപൂര്‍വമായ സ്വീകാര്യതയാണ് മണിച്ചിത്രത്താഴിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി മണിച്ചിത്രത്താഴ് സിനിമ 50 ലക്ഷം രൂപ നേടിയിരിക്കുകയാണെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. മധുമുട്ടത്തിന്റെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്തത് ഫാസിലായിരുന്നു. പ്രിയദര്‍ശന്‍, സിബി മലയില്‍, […]

1 min read

പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ് ..!! 1993ൽ ഇരുപത്തിയാറ് തിയറ്റർ, രണ്ടാം വരവിൽ നൂറിലേറെ

ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ ഫോർകെ പതിപ്പ് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. മുപ്പത്തി ഒന്ന് വർഷങ്ങൾ പിന്നിട്ടതിന് പിന്നാലെ പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ് എത്തിയപ്പോൾ ആരാധക ആവേശം വാനോളം ആയിരുന്നു. ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ തന്നെ അതിന് തെളിവാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റുകളുടെ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യകാല റിലീസുമായി ബന്ധപ്പെട്ടതാണ് ഇത്. 1993 ഡിസംബറിൽ മണിച്ചിത്രത്താഴ് ഇരുപത്തി ആറ് തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. […]

1 min read

മണിച്ചിത്രത്താഴ് ഫോര്‍ കെ പതിപ്പ് ; തമിഴകത്തു നിന്നും പ്രശംസാപ്രവാഹം

മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. സിനിമാ ലോകത്തെ ചരിത്രത്തിൽ ഇടം പിടിച്ച ഈ ക്ലാസിക് സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രത്തിൻ്റെ ഫോർകെ പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. പുതിയ പതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പതിന് ചെന്നൈയിൽ നടത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ കാണാൻ എത്തുകയും ചെയ്തിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര […]

1 min read

“മണിച്ചിത്രത്താഴിൽ ഗംഗയെ ഡമ്മിയാക്കി സണ്ണി ചികിത്സിച്ചത് ശ്രീദേവിയെ ആയിക്കൂടെ?” ; വൈറലായി പ്രേക്ഷകൻ്റെ സംശയം

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം   എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. വീണ്ടും പോസ്റ്റ്‌ ചെയുന്നു എന്ന് മാത്രം… മണിച്ചിത്രതാഴ് എന്ന സിനിമയിൽ ഗംഗയുടെ അപരവ്യക്തിത്വം ആയിട്ട് നാഗവല്ലിയെ നമ്മൾ മനസിലാക്കുമ്പോൾ, […]

1 min read

നകുലനും ഗംഗയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്…!! മണിച്ചിത്രത്താഴ് റി റിലീസ് ടീസർ

സിനിമകളുടെ റീ റിലീസ് ഇന്ന് ട്രെന്‍ഡ് ആണ്. ആദ്യ റിലീസ് സമയത്ത് വന്‍ വിജയം നേടിയവയും പ്രതീക്ഷിച്ച വിജയം നേടാനാവാതെപോയ ചിത്രങ്ങളും ഇന്ന് റീ റിലീസ് ആയി എത്തുന്നുണ്ട്. മുന്‍പ് ഫിലിമില്‍ ചിത്രീകരിക്കപ്പെട്ട്, റീലുകളായി സൂക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ പുതിയ ദൃശ്യ, ശബ്ദ മിഴിവിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പുന:പ്രദര്‍ശനത്തിന് എത്തുന്നത്. മലയാളത്തില്‍ നിന്ന് വരാനുള്ള രണ്ട് റീ റിലീസുകള്‍ ദേവദൂതനും മണിച്ചിത്രത്താഴുമാണ്. ഇതില്‍ ദേവദൂതന്‍ ഈ മാസം 26 നും മണിച്ചിത്രത്താഴ് ഓഗസ്റ്റ് 17 നുമാണ് തിയറ്ററുകളില്‍ എത്തുക. […]

1 min read

31 വർഷങ്ങൾക്ക് ശേഷം വീണ്ടും വരുന്നു…!!! മണിച്ചിത്രത്താഴ് റീ റിലീസ് തീയതി പ്രഖ്യാപിച്ച് ശോഭന

സിനിമാ മേഖലയെ സംബന്ധിച്ച് റീ റിലീസ് എന്നത് ഇന്ന് ഒരു ആശ്ചര്യം അല്ലാതെയായിരിക്കുന്നു. സമീപകാലത്ത് തമിഴ് സിനിമയില്‍ നിന്നാണ് ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിച്ചിരിക്കുന്നത്. മലയാളത്തിലെ എടുത്തു പറയാവുന്ന ഒരു റീ റിലീസ് സ്ഫടികത്തിന്‍റേത് ആയിരുന്നു. ചിത്രം നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് രണ്ട് ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസിന് ഒരുങ്ങുന്നത്. അത് രണ്ടും മോഹന്‍ലാല്‍ നായകനാവുന്ന ചിത്രങ്ങളാണ് എന്നതാണ് ശ്രദ്ധേയം. സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതനും ഫാസിലിന്‍റെ മണിച്ചിത്രത്താഴുമാണ് ആ ചിത്രങ്ങള്‍. ഇതില്‍ […]

1 min read

”മോഹൻലാൽ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് അൻപത് തവണയാണ് കണ്ടത്”; സെൽവരാഘവൻ

മലയാളത്തിലെ ഏറ്റവുമധികം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രം ടെലികാസ്റ്റ് ചെയ്യുമ്പോൾ കണ്ണിമ ചിമ്മാതെ കണ്ടിരിക്കുന്നവരാണ് ഓരോ മലയാളിയും. എന്നാൽ മലയാളികൾ മാത്രമല്ല തമിഴകത്തും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവിപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തമിഴ് സംവിധായകൻ സെൽവരാഘവൻ ആണ് സിനിമയെ പുകഴ്ത്തി എത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് ഒരൻപത് തവണയെങ്കിലും താൻ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്നും സെൽവരാഘവൻ കുറിച്ചു. തന്റെ ട്വിറ്റർ(എക്സ്)പേജിലൂടെ ആയിരുന്നു സംവിധായകൻ പ്രശംസ. […]

1 min read

‘മാളികപ്പുറത്തിനും നന്ദനത്തിനും മുമ്പ് മലയാള സിനിമയെ രാജ്യന്തര മികവിലേയ്ക്ക് ഉയര്‍ത്തിയ ചിത്രം മണിച്ചിത്രത്താഴ്’; കുറിപ്പ്

ഇന്നും കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ ഏറ്റവും ക്ലാസിക് ചിത്രമായിട്ടാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. അത്രയധികം വിസ്മയത്തോട് കൂടിയാണ് പലരും സിനിമ കാണാനിരിക്കുന്നത്. 1993 ലെ ക്രിസ്തുമസ് ദിനത്തിലാണ് ഫാസിലിന്റെ സംവിധാനത്തില്‍ മണിച്ചിത്രത്താഴ് റിലീസ് ചെയ്യുന്നത്. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് എന്ന സിനിമ പുറത്തിറങ്ങി 29 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പുതുമ നഷ്ടപ്പെടാതെ, ശരാശരി മലയാളി ആസ്വദിക്കുന്നു. അടുത്ത സീന്‍ എന്തെന്ന് കാണാപാഠമെങ്കിലും ആകാംഷയ്ക്ക് കുറവില്ലാതെ […]