23 Dec, 2024
1 min read

മമ്മൂട്ടി – ഡിനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ്

സമീപകാലത്ത് ഏറ്റവുമധികം വൈവിധ്യമാര്‍ന്ന സിനിമകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗമാണ് അദ്ദേഹത്തിന്‍റേതായി ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. അടുത്തതായി വരാനിരിക്കുന്നത് ഒരു നവാഗത സംവിധായകന്‍റെ ചിത്രമാണ്. ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. സിനിമയുെട ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് […]

1 min read

കച്ചമുറുക്കി ‘ടർബോ ജോസ്’ എത്തുന്നു….!!! റിലീസ് വിവരം

എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന നടൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ, മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്തത്ര പകർന്നാട്ടങ്ങളാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ ചെയ്തുവച്ചിരിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും അവസാന ചിത്രം ആയിരുന്നു ഭ്രമയുഗം. സമീപകാലത്ത് അല്പം സീരിയസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്ന മമ്മൂട്ടി, ആക്ഷൻ-കോമഡിയിലേക്ക് തിരിഞ്ഞ ചിത്രമാണ് ടർബോ. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ആണ് ചിത്രം. ആക്ഷൻ- കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം […]

1 min read

‘എജ്ജാതി മനുഷ്യനാണിത് ‘ ; ചുള്ളനായി സിം​ഗപ്പൂരിൽ ചുറ്റിക്കറങ്ങി മമ്മൂട്ടി

മലയാളികളുടെ ഫാഷൻ ഐക്കണാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവു‍ഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്. പ്രായം എഴുപത് കഴിഞ്ഞുവെന്നേയുള്ളു മനസിന് ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്നുണ്ട് മമ്മൂട്ടി. മമ്മൂക്കയുടെ വസ്ത്രധാരണമാണ് […]

1 min read

അമ്മാളു അമ്മയെ നെഞ്ചോട് ചേര്‍ത്തും കുശലം പറഞ്ഞും മെഗാസ്റ്റാര്‍

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവര്‍ വളരെ വിരളമാണ്. അകലെ നിന്നെങ്കിലും അവരെ ഒന്ന് കണ്ടാല്‍ മതിയെന്നാണ് ഭൂരിഭാഗം ഫാൻസും ചിന്തിക്കാറുള്ളത്. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ക്ക്. അത്തരത്തില്‍ താരങ്ങളെ നേരിട്ട് കണ്ടതും താരങ്ങള്‍ ചെന്ന് കണ്ടതുമായ ആരാധക വീഡിയോകള്‍ മുന്‍പ് പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. വീഡിയോകളെല്ലാം വൈറലുമാവാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് അമ്മാളു അമ്മ, മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം ചില ചാനലുകാരോട് […]

1 min read

മോഹൻലാൽ മമ്മൂട്ടിയേക്കാൾ മികച്ച നടനാണോ..? കുറിപ്പ് വായിക്കാം

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. മലയാള സിനിമയിലെ ഉറപ്പുള്ള രണ്ട് തൂണുകളായാണ് ഇവരുവരെയും സിനിമാലോകം വിശേഷിപ്പിക്കുന്നത്. ഫാൻസുകാർ തമ്മിൽ വാക്കേറ്റം ആണെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും സഹോദരതുല്യമായ സ്നേഹമാണുള്ളത്. അക്കാര്യം പലപ്പോഴും താരങ്ങൾ തുറന്നുപറഞ്ഞിട്ടുമുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ ആണോ മമ്മൂട്ടി ആണോ എന്ന മികച്ച നടൻ […]

1 min read

ഇന്ത്യൻ സിനിമയിൽ ഇതാദ്യം…!! അപൂർവ്വ നേട്ടവുമായി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’

പരീക്ഷണ സിനിമകള്‍ ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ആരാധകരെയും മലയാള സിനിമാപ്രേമികളെയും അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവുമൊടുവില്‍ ഭ്രമയുഗം എന്ന സിനിമയുമായിട്ടാണ് താരരാജാവ് എത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച സിനിമ സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒപ്പം ബോക്‌സോഫീസില്‍ വലിയൊരു കളക്ഷനും നേടി ഭ്രമയുഗം ജൈത്ര യാത്ര തുടരുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.   ‘ഭ്രമയു​ഗം’ റിലീസ് ചെയ്ത് പതിനെട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ സിനിമ നേടിയ കളക്ഷൻ വിവരം […]

1 min read

“നീയൊന്നും കാണാത്ത , നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്” ; ഭീഷ്മർവ്വത്തിന് രണ്ട് വയസ്സ്

കൊവിഡ് എത്തിയതിനു ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വ്വം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ഭീഷ്മ പര്‍വ്വം. ബിഗ് ബി എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രത്തിന് കൊടുത്തത്. പ്രേക്ഷകപ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ […]

1 min read

‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി’ ; ചിത്രം പങ്കുവച്ച് സാമന്ത

മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഏതൊരു അഭിനേതാവും കൊതിക്കുന്ന വേഷങ്ങളെല്ലാം മമ്മൂട്ടി ഇതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞല്ലോ. പ്രായം 72 പിന്നിടുമ്പോൾ ഇനിയും മമ്മൂട്ടിയ്ക്ക് എന്താണ് ചെയ്യാൻ ബാക്കിയുള്ളതെന്ന് പ്രേക്ഷകർക്ക് ഒരുവേള സംശയം തോന്നിയേക്കാം. 1971ൽ തന്റെ ആദ്യചിത്രം ‘അനുഭവങ്ങൾ പാളിച്ചകളിൽ’ അഭിനയിക്കാൻ ചെന്ന ആ ‘ആർത്തി’ ഇന്നൽപ്പം കൂടി മൂർച്ഛിട്ടുണ്ടെങ്കിലേ ഉള്ളൂ. മുന്‍പ് കാതല്‍ സിനിമ ഇറങ്ങിയ സമയത്ത് ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആവേശത്തോടെ പറഞ്ഞ ആളായിരുന്നു തെന്നിന്ത്യന്‍ താരം സാമന്ത […]

1 min read

“101 കോടി ഉറപ്പ്..!!!” ടർബോ ജോസിൻ്റെ വരവിനായി കാത്തിരിക്കുന്നു… New update

ഭ്രമയുഗം’ വിജയഭേരി മുഴക്കി മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയിൽ മമ്മൂട്ടിയുടെ ടർബോ ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ പ്രേക്ഷകർ വളരെ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോഴിതാ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു പൊലീസ് ലോക്കപ്പിന് മുന്നില്‍ പ്രതികള്‍ എന്ന് തോന്നിക്കുന്നവര്‍ക്കൊപ്പം നിലത്ത് മമ്മൂട്ടി ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. എന്തായാലും പ്രേക്ഷകര്‍ പോസ്റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രമുഖ നിര്‍മ്മാതാവ് ജോബി […]

1 min read

“നന്ദി ഉണ്ടേ….” ഇനി മമ്മൂക്കയുടെ ശബ്ദം കേരളത്തിൽ മുഴങ്ങി കേൾക്കും…!!!

ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം നമ്മളിന്ന് ഉപയോഗിക്കുന്ന പേയ്മെൻ്റ് ആപ്പുകളാണ്. പേയ്മെന്റ് ചെയ്ത് കഴിഞ്ഞാൽ ഒരു വ്യക്തി എത്രയാണോ നൽകിയത് അത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഷോപ്പുടമകൾ കേൾക്കും. എന്നാൽ ഇത്തരത്തിൽ കേൾക്കുന്ന ശബ്ദം പ്രിയ താരങ്ങളുടേത് ആണെങ്കിലോ?. അതേ ഇനി മുതൽ പ്രിയ താരങ്ങളുടെ ശബ്ദമാകും പേയ്മെന്റ് ആയെന്ന് അറിയിക്കുക. ഫോൺ പേ ആണ് പുതിയ സംരംഭത്തിന് വഴി ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ഫോൺ പേയിൽ വരുന്ന ശബ്ദം മമ്മൂട്ടിയുടേതാണ്. ഇതിന്റെ ചെറിയ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ […]