ഇനി മമ്മൂട്ടിയുടെ 100 കോടി? തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ എത്തുന്നു …!!!
1 min read

ഇനി മമ്മൂട്ടിയുടെ 100 കോടി? തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ എത്തുന്നു …!!!

എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന നടൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ, മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്തത്ര പകർന്നാട്ടങ്ങളാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ ചെയ്തുവച്ചിരിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും അവസാന ചിത്രം ആയിരുന്നു ഭ്രമയുഗം. സമീപകാലത്ത് അല്പം സീരിയസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്ന മമ്മൂട്ടി, ആക്ഷൻ-കോമഡിയിലേക്ക് തിരിഞ്ഞ ചിത്രമാണ് ടർബോ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മധുര രാജയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകളില്‍ നിറയുന്ന ടര്‍ബോ സിനിമയുടെ പുതിയ അപ്‍ഡേറ്റും ആവേശം നിറയ്‍ക്കുന്നതാണ്.

മമ്മൂട്ടി നായകനാകുന്ന ടര്‍ബോയിലെ സംഗീത വിഭാഗത്തിന്റെ ജോലികള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരാധകരില്‍ ആവേശമുണ്ടാക്കുന്ന പശ്ചാത്തല സംഗീതമായിരിക്കും ചിത്രത്തിന്റേത് എന്ന് സൂചിപ്പിച്ച് ഒരു പുതിയ വീഡിയോയും പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി മാസായിട്ടാകും എത്തുകയെന്ന സൂചനയുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ത്രസിപ്പിക്കുന്ന ഒരു പശ്ചാത്തല സംഗീതമാണെങ്കില്‍ തിയറ്ററുകളില്‍ ആരവം ഉയരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് ടര്‍ബോ ഒരുങ്ങുന്നത്. വലിയ വമ്പൻ ആക്ഷൻ രംഗങ്ങള്‍ തന്നെ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ടര്‍ബോ സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടിയാണ്. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം വൈശാഖ് നിര്‍വഹിക്കുമ്പോള്‍ ടര്‍ബോ സിനിമയില്‍ സുനില്‍ രാജ് ബി ഷെട്ടി, അഞ്‍ജന ബി ഷെട്ടി, നിരഞ്‍ജന അനൂപ്, കബിര്‍ ദുഹൻ സിംഗ്. അബിൻ ബിനോ എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്. തിരക്കഥ മിഥുൻ മാനുവേല്‍ തോമസുമായതിനാല്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു.

മോളിവുഡിന് 2024 നല്ല വര്‍ഷമാണ്. തുടര്‍ച്ചയായി മലയാളത്തില്‍ നിന്ന് 100 കോടി ചിത്രങ്ങള്‍ ഉണ്ടാകുന്നു. ഇതുവരെ മമ്മൂട്ടിയുടെ പേരില്‍ 100 കോടി ക്ലബുണ്ടായിട്ടില്ല. ആ കുറവ് പരിഹരിക്കുന്ന ഒരു ചിത്രമായിരിക്കും ടര്‍ബോ എന്ന വിശ്വാസത്തിലാണ് ആരാധകര്‍.