Mammookka
കൊച്ചുമകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മമ്മൂട്ടി; ആരാധകരുടെ മനസ് കീഴടക്കി ചിത്രങ്ങള്‍
മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുടര്‍ച്ചയായി സിനിമയിലേക്ക് എത്തിയ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന മികച്ച യുവതാരങ്ങളില്‍ ഒരാളാണ്. താരത്തിന് ലഭിക്കുന്ന അതേ മുന്‍ഗണന തന്നെയാണ് ഭാര്യയായ അമാല്‍ സൂഫിയയ്ക്കും മകള്‍ മറിയം അമീറ സല്‍മാനും കിട്ടാറുള്ളത്. മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മറിയം അമീറ സല്‍മാനുമുണ്ട് ഫാന്‍സ്. ദുല്‍ഖര്‍ സല്‍മാന്‍റെ മകള്‍ മറിയത്തിന്‍റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ ഏറെയുണ്ട്. മമ്മൂട്ടിയുടെ കൊച്ചു മകളും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ മകളുമായ മറിയം അമീറ […]
ടർബോ ജോസ് 100 കോടി വരുമോ ?? പണം വാരിയ 10 മമ്മൂട്ടി പടങ്ങൾ ഇതാ..
അന്യം നിന്ന പല കോടി ക്ലബ്ബുകളും ഇന്ന് മലയാള സിനിമ തങ്ങളുടെ കയ്യിലാക്കി കഴിഞ്ഞിരിക്കുകയാണ്. ഈ കൂട്ടത്തിലേക്ക് വരാനിരിക്കുന്ന സിനിമകളിൽ ഒന്നാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ- കോമഡി ചിത്രത്തിന്റെ നായകൻ മമ്മൂട്ടി ആണ് എന്നത് ശ്രദ്ധേയമാണ്. നിലവിൽ മലയാള സിനിമയിൽ ബോക്സ് ഓഫീസ് ഹിറ്റ് അടിച്ചിരിക്കുന്നത് സൂപ്പർ താരങ്ങളുടേത് അല്ലാത്ത സിനിമകളാണ്. അക്കൂട്ടത്തിലേക്ക് ആണ് ടർബോ എത്തുന്നത്. എല്ലാം ഒത്തുവന്നാൽ നിലവിലെ ഒരു പെർഫോമൻസ് വച്ച് 100കോടി ക്ലബ്ബിലും കടക്കാൻ സാധ്യതയുള്ള സിനിമ […]
ഇതിഹാസങ്ങളുടെ ഇതിഹാസം…! ‘മമ്മൂട്ടി എൻട്രാൽ രാക്ഷസനടികർ താ’ ; സോഷ്യൽ മീഡിയ ഭരിച്ച് ‘ഭ്രമയുഗം’
അഭിനയത്തോടും സിനിമയോടും അടങ്ങാത്ത ആർത്തിയുള്ള നടൻ ആര് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മലയാളികൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി പോലും വരില്ല. പ്രായം തളർത്താത്ത, പ്രായം മത്സരിച്ചിട്ട് തോറ്റുപോകുന്നത് അയാൾക്ക് മുന്നിൽ മാത്രമാണെന്ന് ഇവിടെയല്ലാവർക്കും അറിയാം, ഓരോ തവണ തിയറ്റർ സ്ക്രീനിന് മുന്നിലേക്ക് എത്തുമ്പോഴും പ്രേക്ഷകർ അത് വീണ്ടും വീണ്ടും എക്സ്പീരിയൻസ് ചെയ്തുകൊണ്ടിരിക്കുന്നു. സിനിമയെടുക്കാനിറങ്ങുന്ന എല്ലാവരോടും അഭിനയമെന്നാൽ അത് മമ്മൂട്ടിയാണ് വിളിച്ചു പറയുന്ന പോലെ, പതിറ്റാണ്ടുകൾക്കിപ്പുറവും അത് തുടർന്നുകൊണ്ടിരിക്കുന്നു. ‘ഞാൻ മെഗാസ്റ്റാർ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരാൾ അല്ല. […]
ഇന്ത്യൻ സിനിമയിൽ ഇതാദ്യം…!! അപൂർവ്വ നേട്ടവുമായി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’
പരീക്ഷണ സിനിമകള്‍ ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ആരാധകരെയും മലയാള സിനിമാപ്രേമികളെയും അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവുമൊടുവില്‍ ഭ്രമയുഗം എന്ന സിനിമയുമായിട്ടാണ് താരരാജാവ് എത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച സിനിമ സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒപ്പം ബോക്‌സോഫീസില്‍ വലിയൊരു കളക്ഷനും നേടി ഭ്രമയുഗം ജൈത്ര യാത്ര തുടരുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ‘ഭ്രമയുഗം’ റിലീസ് ചെയ്ത് പതിനെട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ സിനിമ നേടിയ കളക്ഷൻ വിവരം […]
ബോക്സ് ഓഫീസിൽ കത്തികയറി മമ്മൂട്ടിയുടെ ”ഭ്രമയുഗം” ; കളക്ഷൻ റിപ്പോർട്ട്
സമീപകാലത്ത് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനികളും കഥാപാത്രങ്ങളും ആണെങ്കിലും പുതിയ വേഷങ്ങളോട് മമ്മൂട്ടിക്കുള്ള അകർഷണം വളരെ വലുതാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ‘ഭ്രമയുഗം’ എന്ന രാഹുൽ സദാശിവൻ ചിത്രം. ചിത്രം വിജയഭേരി മുഴക്കി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും […]
വിദേശത്തും ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് മമ്മൂട്ടി ചിത്രം ‘ ഭ്രമയുഗം ‘..!!!
മമ്മൂട്ടി വീണ്ടും വിസ്‍മയിപ്പിക്കുന്ന ഒരു ചിത്രമാണ് ഭ്രമയുഗം. കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് മമ്മൂട്ടി പുതിയ ചിത്രത്തിലും എന്നാണ് ഭ്രമയുഗം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിയുടെ വേഷപകര്‍ച്ചയുടെ ഭ്രമാത്മകതയാണ് ചിത്രത്തിന്റെ ആകര്‍ഷകതയായി മാറിയിരിക്കുന്നത്. അര്‍ജുൻ അശോകന്റെ പ്രകടനവും ഭ്രമയുഗം സിനിമയില്‍ അഭിനന്ദിക്കപ്പടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി നിറഞ്ഞാടുന്ന ഭ്രമയുഗത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പ്രവചനങ്ങള്‍ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്‍ക്കുന്നത്. ഇപ്പോഴിതാ ചില വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ […]
“നിങ്ങൾ ഒരു ജിന്ന് ആണ്…നിങ്ങൾക്ക് 72 വയസായി അറിയോ?’ ; മമ്മൂട്ടിയോട് സോഷ്യല്‍ മീഡിയ ലോകം
മലയാളികളുടെ ഫാഷൻ ഐക്കണാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്. താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിലൊരു ലുക്കാണ് […]
“മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു? ആശ്ചര്യം തന്നെ” ; പ്രശംസിച്ച് തമിഴ് സംവിധായകൻ
കഴിഞ്ഞ ദിവസമാണ് ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. സിനിമയുടെ റിലീസ് അപ്ഡേറ്റുകളെല്ലാം ഓരോ നിമിഷവും വൻ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലറിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടും ഭ്രമയുഗം ചർച്ചകളുമാണ് സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് തമിഴ് സംവിധായകൻ ലിങ്കുസാമി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും […]