21 Jan, 2025
1 min read

“കാതല്‍” ചരിത്രം കുറിക്കുന്നു ….! വൻ റിലീസുകൾ എത്തിയിട്ടും വിസ്‍മയിപ്പിക്കുന്ന നേട്ടം

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ഇന്നും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിരുന്നു. ചെറിയ ക്യാൻവാസില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. വമ്പൻ റിലീസുകള്‍ എത്തിയിട്ടും കേരളത്തിലെ തിയറ്ററുകളില്‍ തിരുവന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുന്ന കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്നാണ് പുതിയ അപ്‍ഡേറ്റ്. മമ്മൂട്ടി […]

1 min read

“മറ്റു നടന്മാർക്ക് കിട്ടുന്ന പോലെ ഒരു Hate മമ്മൂട്ടിക്ക് കിട്ടുന്നില്ല?” കാരണം

വേഷപ്പകര്‍ച്ചകളാലും തെരഞ്ഞാടുപ്പുകളാലും മമ്മൂട്ടി വിസ്മയിപ്പിച്ച വര്‍ഷമാണ് 2023. പാപമെന്ന് മതങ്ങളും വൃത്തികേടെന്ന് സദാചാര സംരക്ഷകരും തലമുറകളെ പറഞ്ഞു പഠിപ്പിച്ച സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ് കാതല്‍ കയ്യടി നേടുമ്പോള്‍ പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ഇനിയൊരിക്കലും അദ്ദേഹത്തെ നടനെന്ന് വിശേഷിപ്പിക്കേണ്ടതില്ല. ഒരു പേര്, ഒരേയൊരു പേര്, മമ്മൂട്ടി എന്ന് മാത്രം മതി. അതിലുണ്ട് എല്ലാം. തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ് മുതല്‍ക്ക് മാത്യു ദേവസി വരേക്ക് നീളുന്ന കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ ആ പേരില്‍ തന്നെയുണ്ട്. മമ്മൂട്ടി കരഞ്ഞാല്‍ പ്രേക്ഷകനും കരയുമെന്ന ചരിത്ര […]

1 min read

ഈ വാരാന്ത്യം കൂടുതല്‍ തിയറ്ററുകളിലേക്ക് ‘കണ്ണൂര്‍ സ്ക്വാഡ്’

മലയാള സിനിമയിൽ അടുത്ത കാലത്തൊരു ട്രെന്റിന് തുടക്കമിട്ടിട്ടുണ്ട്. വലിയ പ്രമോഷനെ ആരവമോ ഒന്നും ഇല്ലാതെ എത്തി, സിനിമയുടെ എല്ലാ ചേരുവയും ഒത്തുചേർന്ന് ഹിറ്റടിക്കുന്ന ചിത്രങ്ങളാണ് അവ. രോമാഞ്ചം ആയിരുന്നു ഈ വർഷം ആ ട്രെന്റിന് തുടക്കമിട്ട ചിത്രം. പിന്നാലെ 2018 പോലുള്ള സിനിമകൾ എത്തി. അക്കൂട്ടത്തിലേക്കാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് എത്തിയത്. പൊതുവിൽ മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്ക് വൻ ഹൈപ്പാണ് ലഭിക്കുന്നത്. എന്നാൽ സീറോ പ്രൊമോഷൻ, സീറോ ഹൈപ്പ് ആയിരുന്നു കണ്ണൂർ സ്ക്വാഡിന്റെ പ്രത്യേകത. […]