21 Jan, 2025
1 min read

”സിനിമ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു, മലയാള സിനിമ പ്രതിസന്ധിയിലേക്ക് ” ; ജി സുരേഷ് കുമാര്‍

കോവിഡ് പ്രതിസന്ധികാലത്ത് ഇതുവരെ സിനിമാ മേഖല കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലൂടെയാണ് രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മലയാള സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് കാരണം സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രതിഫലം കുത്തനെ കൂട്ടുന്നതാണെന്നും സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ”സിനിമ പൊട്ടിയാലും പ്രതിഫല തുക […]

1 min read

”മമ്മൂട്ടി, നിങ്ങളില്ലാതെ പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല” ; അന്ന് മഹാനടന്‍ തിലകന്‍ പറഞ്ഞത്

മലയാള സിനിമയില്‍ നായകനെന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍ യഥാര്‍ഥ നായകനായി തിളങ്ങുകയും ആരാധന പിടിച്ചു വാങ്ങുകയും ചെയ്ത നടനാണ് തിലകന്‍. നടനത്തില്‍ പൂര്‍ണത എന്ന വാക്ക് പലപ്പോഴും അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ ഓര്‍മ്മപ്പെടുത്താറുണ്ട്. അദ്ദേഹം ചെയ്ത വേഷങ്ങളില്‍ ഭൂരിഭാഗവും കരുത്തുറ്റ വേഷങ്ങളായിരുന്നു. തിലകന്റെ ശബ്ദഗാംഭീര്യം ഇന്നും ആരാധകരും മറ്റ് അഭിനേതാക്കളും എടുത്തുപറയുന്ന ഒരു കാര്യമാണ്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ […]

1 min read

” നിര്‍മാണമെല്ലാം നടത്തി പൊട്ടിപ്പൊളിഞ്ഞ് ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ഇരുന്നപ്പോള്‍ തന്നെ സഹായിച്ച നടനാണ് മമ്മൂട്ടി” ; മനസ് തുറന്ന് പി ശ്രീകുമാര്‍

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, പ്രഭാഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാളികളുടെ മനസില്‍ നിറസാന്നിധ്യമായ താരമായിരുന്നു പി ശ്രീകുമാര്‍. പന്ത്രണ്ടാം വയസില്‍ പൂജ എന്ന നാടകത്തില്‍ സ്ത്രീവേഷം ചെയ്തായിരുന്നു അഭിനയരംഗത്തേക്ക് അരങ്ങേറുന്നത്. അഭിനയത്തിന് പുറമേ നാടകരചനയും സംവിധാനവും നിര്‍വഹിച്ചു. കണ്ണൂര്‍ ഡീലക്‌സ് എന്ന സിനമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 150ലേറെ സിനിമകളില്‍ ഇതുവരെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 25 ഓളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത അന്ന് മഴയായിരുന്ന ഷോര്‍ട്ട്ഫിലിമിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ […]

1 min read

മമ്മൂട്ടിയേക്കാൾ ഇരട്ടി പ്രതിഫലം മോഹൻലാലിന്, പിന്നാലെ ദുൽഖറും ഫഹദും; മലയാളം സൂപ്പർതാരങ്ങളുടെ പ്രതിഫല കണക്കുകൾ അറിയാം

സിനിമാ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചെല്ലാം എല്ലാക്കാലത്തും വാര്‍ത്തകള്‍ വരാറുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാരാണ് എന്നറിയാനാണ് മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കാറുള്ളത്. പണ്ടത്തെക്കാലത്ത് സിനിമാ താരങ്ങളെ വണ്ടിചെക്കുകളൊക്കെ നല്‍കി ഒരുപാട് പറ്റിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കളി അങ്ങനെയല്ല. പറഞ്ഞ തുക കയ്യില്‍ കിട്ടിയശേഷം മാത്രമാണ് താരങ്ങള്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ എത്തുകയുള്ളൂ എന്ന അവസ്ഥയാണ്. ആദ്യകാലങ്ങളില്‍ മറ്റ് ഭഷകളിലെ സിനിമകളെ അപേക്ഷിച്ച് മലായാള സിനിമ ഒരുപാട് പിന്നിലായിരുന്നു. മലയാളത്തില്‍ പ്രതിഫലം വളരെ കുറവായിരുന്നു. എന്നാലിന്ന് നിരവധി ചിത്രങ്ങളാണ് ബിഗ് […]