kunchacko boban
പോലീസ് ലുക്കിൽ കട്ടി മീശയുമായി ചാക്കോച്ചൻ! കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫസ്റ്റ് ലുക്ക്
പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘നായാട്ടി’ന് ശേഷം വീണ്ടും പോലീസ് വേഷത്തിൽ കുഞ്ചാക്കോ ബോബൻ. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നാണ് ചിത്രത്തിന് പേര്. ചാക്കോച്ചന്‍റെ പിറന്നാള്‍ ദിനത്തിൽ ചിത്രത്തിന്‍റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കട്ടിമീശയുമായി കിടിലൻ പോലീസ് ലുക്കിലാണ് പോസ്റ്ററിൽ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ഇമോഷനൽ ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. ജിത്തു അഷ്റഫാണ് സംവിധായകൻ. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ […]
ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്ന് ബോഗയ്‍ൻവില്ല …!! നാല് ദിവസത്തില്‍ നേടിയ കളക്ഷൻ
താരത്തിന്‍റെയല്ലാതെ സ്വന്തം പേരുകൊണ്ട് പ്രേക്ഷകരെ ആദ്യദിനം തന്നെ തിയറ്ററുകളിലെത്തിക്കുന്ന അപൂര്‍വ്വം സംവിധായകരേ ഇന്ന് മലയാളത്തില്‍ ഉള്ളൂ. താരമൂല്യമുള്ള ആ സമവിധായകരുടെ നിരയില്‍ കസേരയുള്ള ആളാണ് അമല്‍ നീരദ്. അമലിന്‍റെ ഏറ്റവും പുതിയ ചിത്രം ബോഗയ്ന്‍വില്ല കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തിയറ്ററുകളില്‍ എത്തിയത്. സൈക്കോളജിക്കല്‍ ഘടകങ്ങളുള്ള ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പതിഞ്ഞ താളത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രം ക്ലൈമാക്സിലോട്ട് അടുക്കുമ്പോള്‍ ചടുലതയോടെ ഞെട്ടിക്കുന്നു. ബോഗെയ്‍ൻവില്ല നാല് ദിവസത്തില്‍ 25 കോടി രൂപയിലധികം നേടി യെന്നാണ് പുതിയ റിപ്പോര്‍ട്ട്. […]
“ഞെട്ടിച്ചത് കുഞ്ചാക്കോ ബോബനാണ്…Oh My God.. What a Shift..! ” ; കുറിപ്പ്
മലയാള സിനിമാപ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന പുത്തന്‍ ചിത്രം ബോഗയ്ന്‍വില്ല തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടിയിരുന്നു. ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള സൈക്കോളജിക്കല്‍ ത്രില്ലറാണ് ബോഗയ്ന്‍വില്ല. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മറവിയുടെ കയത്തിൽ മുങ്ങിത്താഴുന്നൊരു സ്ത്രീ, പിടിവള്ളിയായി എത്തുന്ന ഓർമ്മയുടെ മിന്നലാട്ടങ്ങൾ […]
ചങ്കിടിപ്പേറ്റി ‘ബോഗയ്‌ന്‍വില്ല’! മനസ്സ് മരവിപ്പിക്കുന്ന ദുരൂഹതകളുടെ പറുദീസ, റിവ്യൂ വായിക്കാം
ബിഗ് ബി മുതലിങ്ങോട്ട് ഒരോ അമൽ നീരദ് പടം കാണാൻ പോകുമ്പോഴും മനസ്സിൽ നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്നൊരു ലോകമുണ്ട്. അസാധ്യ ഫ്രെയിമുകളുടെ, സ്റ്റൈലിഷായ പെർഫോമൻസുകളുടെ, ഓരോ നിമിഷവും തരുന്ന ഫ്രഷ്ന്സ്സുകളുടെ ലോകം. ആ ധാരണകളോടെ തന്നെയാണ് ‘ബോഗയ്‌ന്‍വില്ല’ കാണാൻ കയറിയതും. എന്നാൽ അമലിന്‍റെ ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കിംഗ് കൊണ്ട് വിസ്മയിപ്പിച്ചു റീതുവിന്‍റേയും റോയ്സിന്‍റേയും ലോകം. വീട്ടിൽ നിന്നും കുട്ടികളെ സ്കൂൾ വാനിൽ കയറ്റിവിടാൻ പോകുന്ന റീതുവിലാണ് സിനിമയുടെ തുടക്കം. ഒരു അപകടത്തെ തുടർന്ന് ഓരോ സെക്കൻഡും […]
“പടം കഴിഞ്ഞാലും വിട്ട് പോകാത്ത രോമഞ്ചം.. ” ; ബോഗയ്‍ൻവില്ല എങ്ങനെയുണ്ട്? പ്രതികരണങ്ങൾ പുറത്ത്
അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രമാണ് ബോഗയ്‍ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമല്‍ നീരദിന്റെ ഒരു കയ്യൊപ്പുള്ള ചിത്രമാണ് ബോഗയ്‍ൻവില്ലയുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളില്‍ സംവിധായകന്റെ ആരാധകര്‍ കുറിക്കുന്നു. പതിഞ്ഞ താളത്തിലുള്ള ചിത്രമാണ് ബോഗയ്‍ൻവില്ലയെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് ഇൻവേസ്റ്റിഗേഷൻ ആംഗിള്‍ ഉണ്ടാകുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സൈക്കോളജിക്കല്‍ മിസ്റ്ററി […]
തിയറ്ററിലെ അടുത്ത ഞെട്ടിക്കല്‍ അമല്‍ നീരദ് വക….!!! ‘ബോഗയ്ന്‍വില്ല’ ഉടൻ
ബിഗ് ബി എന്ന, കരിയറിലെ ആദ്യ ചിത്രം മുതല്‍ തന്‍റേതായ പ്രേക്ഷകവൃന്ദത്തെ ഒപ്പം കൂട്ടിയ സംവിധായകനാണ് അമല്‍ നീരദ്. ഓരോ ചിത്രം മുന്നോട്ടുപോകുന്തോറും ആ പ്രേക്ഷകക്കൂട്ടം എണ്ണത്തില്‍ വര്‍ധിച്ചിട്ടേയുള്ളൂ. മമ്മൂട്ടിയെ നായകനാക്കി 2022 ല്‍ ഒരുക്കിയ ഭീഷ്മ പര്‍വ്വമാണ് അമല്‍ നീരദിന്‍റേതായി അവസാനം എത്തിയത്. ഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ഒരു അമല്‍ നീരദ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോഗയ്ന്‍വില്ല എന്ന ചിത്രമാണ് […]
തോക്കേന്തി രൂക്ഷ ഭാവത്തിൽ ചാക്കോച്ചനും ഫഹദും… ; അമല്‍ നീരദിന്റെ ചിത്രത്തിന് പേരുമിട്ടു
സംവിധായകൻ അമല്‍ നീരദിന്റേതായി വരാനിരിക്കുന്ന ചിത്രം പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതയാണ്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിര്‍മയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയില്‍ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്ന് അമല്‍ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.സംവിധായകൻ അമല്‍ നീരദിന്റെ ചിത്രമായി ഒടുവില്‍ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, […]
മമ്മൂട്ടിക്ക് ശേഷം ഫഹദും ചാക്കോച്ചനും; അമൽ നീരദ് ചിത്രം ബോഗയ്‍ൻവില്ല ഉടൻ
സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിർമയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടതോടെ ആ ആകാംക്ഷ ഇരട്ടിയായി. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്ന് അമൽ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. സംവിധായകൻ അമൽ നീരദിന്റെ ചിത്രമായി ഒടുവിൽ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പർവമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പർവത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു […]
ഇതിപ്പോ എന്താ കഥ….??? അമൽ നീരദ് ചിത്രത്തിൽ ഇവരും ഉണ്ടോ ??
മലയാളത്തിന്റെ മുൻനിര സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. ഛായാഗ്രാഹകൻ ആയി സിനിമയിൽ അരങ്ങേറ്റം കുറിച്ച അമൽ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിഞ്ഞു. പിന്നീട് സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, ഭീഷ്മപർവ്വം തുടങ്ങി സിനിമകളും പുറത്തിറങ്ങി. ഈ സിനിമകളിലൂടെ തന്നെ തന്റേതായൊരിടം കണ്ടെത്തിയ അമലിന്റെ സിനിമകൾക്കായി ഓരോ പ്രേക്ഷകനും ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒടുവിൽ അദ്ദേഹത്തിന്റെ പുതിയൊരു സിനിമയുടെ അപ്ഡേഷനുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമൽ […]
അമല്‍ നീരദിൻ്റെ അടുത്ത പുതിയ ചിത്രം ; സര്‍പ്രൈസ് പ്രഖ്യാപനം 9 ന്
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകൾ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമൽ നീരദ്. മുഖ്യധാരാ സിനിമയിലേക്ക് വിഷ്വല്‍ സ്റ്റോറി ടെല്ലിംഗ് കൊണ്ടുവന്നതില്‍ മുഖ്യ പങ്ക് വഹിച്ച അമല്‍ നീരദ് തന്‍റെ കഥാപാത്രങ്ങളെ ഏറെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്ന ഒരാള്‍ കൂടിയാണ്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറിയ ഭീഷ്മ പര്‍വ്വം ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അവസാനം എത്തിയത്. ഭീഷ്മ പര്‍വ്വം പുറത്തെത്തി രണ്ട് വര്‍ഷത്തിനിപ്പുറവും അമലില്‍ നിന്ന് പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊന്ന് ഉണ്ടാവാന്‍ പോവുകയാണ്. […]