22 Jan, 2025
1 min read

‘തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ’ ; നടന്‍ ജയസൂര്യ

തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും  നടൻ ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിക്കുന്നു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.ഇന്ന് തന്‍റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സത്യം ചെരിപ്പ് ധരിക്കുന്പോഴേയ്ക്കും നുണ ലോകസഞ്ചാരം […]

1 min read

‘മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു’ ; ഗുരുതര ആരോപണവുമായി നടി മിനു

നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ […]

1 min read

മലയാള സിനിമയുടെ തലവര മാറ്റും, ഒരു പുത്തൻ അനുഭവം അതായിരിക്കും “കത്തനാർ” ; വൈറലായി കുറിപ്പ്

ഇതര സിനിമാ ഇൻഡസ്ട്രികളെ കൊണ്ട് കയ്യടിപ്പിക്കുന്ന മലയാള സിനിമയിൽ ഇനി വരാനിരിക്കുന്നത് ഒരുപിടി വമ്പൻ ചിത്രങ്ങളാണ്. അക്കൂട്ടത്തിലെ പ്രധാന സിനിമയാണ് കത്തനാർ. എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന ജയസൂര്യ എന്ന നടന്റെ കരിയർ ബെസ്റ്റ് സിനിമയാകും ഇതെന്ന് ഏവരും വിധിയഴുതുന്ന സിനിമയാണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധയും ഹൈപ്പും ലഭിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകളും അപ്ഡേറ്റുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഈ […]

1 min read

കത്തനാരെ കാണാൻ എമ്പുരാൻ എത്തിയപ്പോൾ ..!! ചിത്രങ്ങൾ വൈറൽ

ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള കഥയാണ് കടമറ്റത്തു കത്തനാർ . എന്നും പ്രേക്ഷകർക്കിടയിൽ കൌതുകമായ ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരമാകുകയാണ്. കത്തനാർ ദ വൈല്‍ഡ് സോസറര്‍ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമൊരുങ്ങുന്നത്. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ ക്യാൻവാസിലാണ് കത്തനാര്‍ ഒരുങ്ങുന്നത്. കത്തനാര്‍ ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് എന്ന ഒരു […]

1 min read

‘സുന്ദര മണിയായിരിക്കണു നീ’ ; ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് ജയസൂര്യ

ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ രംഗത്ത്. ഉണ്ണിമകുന്ദന്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറഞ്ഞാടിയ ചിത്രമായിരുന്നു വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. സിനിമ കണ്ട പ്രേക്ഷകരെ ഒന്നടങ്കം കണ്ണുകളെ ഈറനണിയിച്ച ചിത്രമായിരുന്നു ഇത്. സോഷ്യല്‍ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്. ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടന്‍ ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്നാണ് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ […]

1 min read

‘ദിലീപിന്റെ ആ പിടിവാശി കാരണമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്’; വിനയന്‍ പറയുന്നു

വിനയന്റെ സംവിധാനത്തില്‍ ഓരുങ്ങി 2022ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. സംസാര ശേഷി ഇല്ലാത്ത കഥാപാത്രത്തെയാണ് ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് വില്ലനായും അഭിനയിച്ചു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും, അതുപോലെ ആ സിനിമയിലെ നായക സ്ഥാനത്ത് നിന്ന് നടന്‍ ദിലീപിനെ മാറ്റിയതിനെ കുറിച്ചും മനസ് തുറന്നു സംസാരിക്കുകയാണ് […]

1 min read

മമ്മൂക്കയൊക്കെ ഗുരുതുല്യരാണ്, അഭിനയത്തില്‍ ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ചാണ് ഹെല്‍പ്പ് ചോദിക്കാറുള്ളത്; ജയസൂര്യ

മലയാള സിനിമയിലെ പ്രമുഖ നടനാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന സിനിമയിലൂടെ നായകനായി എത്തിയ ജയസൂര്യ പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവമായി. ആ സിനിമയില്‍ ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുന്‍നിര നായകനായി ജയ,ൂര്യ അറിയപ്പെടാന്‍ തുടങ്ങി. ജയസൂര്യ സിനിമയില്‍ വന്ന സമയത്തൊക്കെ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ സിനിമയിലെ ജയസൂര്യയുടെ കഥാപാത്രം പ്രേക്ഷകരുടെയും […]