‘സുന്ദര മണിയായിരിക്കണു നീ’ ; ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് ജയസൂര്യ
1 min read

‘സുന്ദര മണിയായിരിക്കണു നീ’ ; ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് ജയസൂര്യ

ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ രംഗത്ത്. ഉണ്ണിമകുന്ദന്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറഞ്ഞാടിയ ചിത്രമായിരുന്നു വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. സിനിമ കണ്ട പ്രേക്ഷകരെ ഒന്നടങ്കം കണ്ണുകളെ ഈറനണിയിച്ച ചിത്രമായിരുന്നു ഇത്. സോഷ്യല്‍ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്. ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടന്‍ ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്നാണ് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വിഷ്ണു ശശിശങ്കറിനെയും തിരക്കഥാകൃത്ത് അഭിലാഷിനെയും നടന്‍ അഭിനന്ദിച്ചു. ഉണ്ണി മുകുന്ദന്റെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണിതെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി ദേവനന്ദയെ തോന്നിയെന്നും ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Unni Mukundan to team up with Major Ravi; Details inside! - Malayalam News - IndiaGlitz.com

ജയസൂര്യയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

ചൈതന്യം നിറഞ്ഞ ചിത്രം ‘ മാളികപ്പുറം’. ഒരു പുതിയ സംവിധായകന്‍ കൂടി വരവ് അറിയിച്ചിരിക്കുന്നു ‘വിഷ്ണു ശശിശങ്കര്‍’. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ….) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോള്‍ടെ പ്രകടനം കണ്ടപ്പോള്‍ .കൂട്ടുകാരന്‍ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടന്‍ ,രവിചേട്ടന്‍ അങ്ങനെ ഇതില്‍ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങള്‍.

Jayasurya pens a heartfelt note on winning the Best Actor Award for Vellam: Thank you my wife, my life | PINKVILLA