22 Jan, 2025
1 min read

ദുബൈയിൽ കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും; കൊച്ചിയിലെത്തിയാൽ ഉടൻ വാലിബൻ കാണുമെന്ന് മമ്മൂട്ടി

ഇന്നലെയാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തെ സോഷ്യൽമീഡിയയിലൂടെ വ്യാപകമായി ഡീ​ഗ്രേഡ് ചെയ്യുന്നുതായി വാർത്തകളുണ്ട്. പലരും സിനിമ കാണാതെയാണ് മോശം അഭിപ്രായങ്ങൾ പറഞ്ഞ് പരത്തുന്നത്. എന്നാൽ മോഹൻലാൽ ഇപ്പോൾ ഇതിലൊന്നും ഇടപെടുന്നില്ല. അദ്ദേഹത്തിന്റെയും മമ്മൂട്ടിയുടെയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻ‍ഡിങ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ ഭാര്യ സുചിത്രയുമുണ്ട് ചിത്രങ്ങളിൽ. ദുബൈയിൽ വെച്ചാണ് താരങ്ങൾ കുടുംബസമേതം കണ്ടുമുട്ടിയിരിക്കുന്നത്. വാലിബന് ശേഷം എമ്പുരാനിൽ അഭിനയിക്കുന്നതിനായി യു.എസ്സിലേക്ക് പോകുന്ന വഴിക്കാണ് മോഹൻലാൽ ദുബൈയിൽ എത്തിയത്. […]

1 min read

‘ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാന്‍ കല്യാണം കഴിച്ചത്’ ; അവതാരകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി മമ്മൂട്ടി

സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് യുവതാരങ്ങളെ വരെ അസൂയപ്പെടുത്താറുള്ള മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അദ്ദേഹം. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കുകയും ചെയ്തു. മമ്മൂട്ടിയെന്നാല്‍ മമ്മൂട്ടി മാത്രമാണ് മലയാളിക്ക്. ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ക്ക് വരാന്‍ സാധ്യമാകില്ല. ജീവിതത്തിന്റെ പകുതിയിലേറെ വര്‍ഷമായി അദ്ദേഹം സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. വിവാഹിതനായി ഏഴ് ദിവസം പിന്നിട്ടപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങി പുറത്തപ്പെട്ടതാണ് മമ്മൂട്ടി. 1979ലായിരുന്നു മമ്മൂട്ടിയുടെ വിവാഹം. സുല്‍ഫത്താണ് മമ്മൂക്കയുടെ നല്ലപാതി. […]