22 Jan, 2025
1 min read

വസ്ത്രത്തിന്റെ ഇറക്കം കുറ‍ഞ്ഞതിന് അന്ന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു, ഇന്ന് എന്ത് പറ്റി?; ഓളവും തീരവും വൈകുന്നതിനെക്കുറിച്ച് ഹരീഷ് പേരടി

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ എത്തിയതോടെ മലയാള സിനിമയുടെ സീൻ മാറുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് പ്രിയത കൂടി ഇവിടെ. എന്നാൽ ഇതിനിടെ ചർച്ചകളിൽ നിറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രീകരിച്ച മറ്റൊരു സിനിമയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബർ ലോകത്തെ ചർച്ചകളിൽ ഇടം നേടുന്നത്. എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 10 സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ […]

1 min read

‘ഓളവും തീരവും’ : ബാപ്പുട്ടിയായി മോഹൻലാൽ, നബീസയായി ദുർഗ കൃഷ്ണ ; പതിറ്റാണ്ടുകൾക്കുശേഷം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സൂപ്പർതാര മലയാളസിനിമ

കാലത്തിനനുസരിച്ച് ചുറ്റുമുള്ള എല്ലാത്തിനും നിറം പിടിച്ചപ്പോൾ അതിൽ ഏറ്റവും വലിയ മാറ്റമായിരുന്നു സിനിമകൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ആയി മാറിയത്. സാങ്കേതികവിദ്യകൾ അങ്ങേയറ്റം മുന്നോട്ട് എത്തിയപ്പോൾ സിനിമയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മാറ്റമായിരുന്നു അത്. അവിടെനിന്നും സിനിമ ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും ചരിത്രത്തിലേക്ക് തന്നെ മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ് മലയാള സിനിമ. കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറങ്ങാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. […]

1 min read

മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ മധുരം നൽകി മോഹൻലാൽ. 89ന്റെ നിറവിൽ എത്തിനിൽക്കുന്ന എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ്. പതിവിലും വിപരീതമായി ഇത്തവണത്തെ ആഘോഷം സിനിമ സെറ്റിലായിരുന്നു. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ  പിറന്നാളാഘോഷം നടന്നത്. ചിത്രത്തിന്റെ തൊടുപുഴയ്‌ക്കടുത്തുള്ള ലൊക്കേഷനിൽ നടന്ന ആഘോഷത്തിൽ മോഹൻലാലിനെ കൂടാതെ പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം നിരവധിപേർ  പങ്കുചേർന്നു. […]