03 Dec, 2024
1 min read

കൊടുമൺ പോറ്റി ഞെട്ടിച്ചോ?? ഭ്രമയുഗം ആദ്യ പ്രതികരണങ്ങള്‍

മമ്മൂട്ടി പ്രധാന വേഷങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകരുടെ ശ്രദ്ധയകാര്‍ഷിച്ചതാണ് ഭ്രമയുഗം. വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയായിരിക്കും ഭ്രമയുഗം എന്ന ചിത്രത്തില്‍ എന്ന് വ്യക്തം. ആ പ്രതീക്ഷകളാണ് ഭ്രമയുഗത്തിലേക്ക് ആകര്‍ഷിക്കുന്നതും. ഇന്നിതാ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. കറുപ്പിലും വെളുപ്പിലും മാത്രമായാണ് ഭ്രമയുഗം സിനിമ എത്തുന്നത് എന്നതും പുതിയ കാലത്തെ വ്യത്യസ്‍തതായിരുന്നു. പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് പ്രധാന ഒരു ആകര്‍ഷണമെന്ന് ആദ്യ പകുതി […]

1 min read

“മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു? ആശ്ചര്യം തന്നെ” ; പ്രശംസിച്ച് തമിഴ് സംവിധായകൻ

കഴിഞ്ഞ ദിവസമാണ് ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. സിനിമയുടെ റിലീസ് അപ്ഡേറ്റുകളെല്ലാം ഓരോ നിമിഷവും വൻ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലറിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടും ഭ്രമയുഗം ചർച്ചകളുമാണ് സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് തമിഴ് സംവിധായകൻ ലിങ്കുസാമി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും […]

1 min read

”ഒരതിഥി എത്തുന്ന മഹത്തായ ദിവസം, എന്റെ മനയ്ക്കലേക്ക് സ്വാ​ഗതം”; ടീസർ പോലും ശ്വാസം അടക്കിപ്പിടിച്ച് കാണണം, ഇതെന്താണ് മമ്മൂക്കായെന്ന് ആരാധർ

അടുത്ത കാലത്ത് മമ്മൂട്ടിയുടെതായി ഇറങ്ങിയ ചിത്രങ്ങൾ എല്ലാം പ്രേക്ഷക നിരൂപണ പ്രശംസ നേടുകയാണ്. മാത്രമല്ല, ഈ ചിത്രങ്ങൾ ബോക്സ്ഓഫിസിലും വിജയിക്കുക എന്ന് പറഞ്ഞാൽ ചില്ലറക്കാര്യമല്ലല്ലോ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ അത്രയ്ക്കും സൂക്ഷ്മതയാണ് മമ്മൂട്ടിക്ക്. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അദ്ദേഹത്തിൻറേതായി വെള്ളിത്തിരയിലെത്തിയത്. തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയി എത്തുക. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന ഭ്രമയുഗം ആണ് അത്. […]

1 min read

അന്യായം! ഇത് ചെകുത്താന്‍റെ കൊലച്ചിരി; ബ്ലാക്ക് ആൻഡ് വൈറ്റിൽ ആളിപ്പടർന്ന് ‘ഭ്രമയുഗം’ ടീസര്‍

കുറച്ചുനാളുകളായി ഏറെ വേറിട്ട രീതിയിലുള്ള സിനിമകളെ തിരഞ്ഞുപിടിച്ച് ചെയ്യുന്ന നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ‘ഭ്രമയുഗ’ത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ടീസർ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് ഒരു പിടിയും തരാത്ത ടീസർ നിഗൂഢവും ദുരൂഹവുമായ ദൃശ്യങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നീ താരങ്ങളും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേറിട്ട […]