കൊടുമൺ പോറ്റി ഞെട്ടിച്ചോ?? ഭ്രമയുഗം ആദ്യ പ്രതികരണങ്ങള്‍
1 min read

കൊടുമൺ പോറ്റി ഞെട്ടിച്ചോ?? ഭ്രമയുഗം ആദ്യ പ്രതികരണങ്ങള്‍

മമ്മൂട്ടി പ്രധാന വേഷങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകരുടെ ശ്രദ്ധയകാര്‍ഷിച്ചതാണ് ഭ്രമയുഗം. വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയായിരിക്കും ഭ്രമയുഗം എന്ന ചിത്രത്തില്‍ എന്ന് വ്യക്തം. ആ പ്രതീക്ഷകളാണ് ഭ്രമയുഗത്തിലേക്ക് ആകര്‍ഷിക്കുന്നതും. ഇന്നിതാ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. കറുപ്പിലും വെളുപ്പിലും മാത്രമായാണ് ഭ്രമയുഗം സിനിമ എത്തുന്നത് എന്നതും പുതിയ കാലത്തെ വ്യത്യസ്‍തതായിരുന്നു. പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും

ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് പ്രധാന ഒരു ആകര്‍ഷണമെന്ന് ആദ്യ പകുതി കണ്ടിറങ്ങിയവര്‍ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് പിന്നിലെ നിഗൂഢതയുടെ അവതരണവും , ആയാളുടെ മാന്ത്രിക ശക്തിയും പ്രകടിപ്പിക്കുന്നതാണ് ആദ്യ പകുതി എന്നാണ് അഭിപ്രായങ്ങള്‍. ഭയങ്കരമായ പ്രകടനമാണ് മമ്മൂട്ടി ഭ്രമയുഗം സിനിമയില്‍ നടത്തിയിരിക്കുന്നത്. രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും ചിത്രത്തെ ആകര്‍ഷകമാക്കുമ്പോള്‍ ഭ്രമയുഗം വെളുപ്പിലും കറുപ്പിലും മാത്രമായി അവതരിപ്പിച്ചതും അര്‍ജുൻ അശോകന്റെ പ്രകടവും അഭിനന്ദിക്കപ്പെടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു.’ അമ്പോ..വേറെ ലെവൽ ലെവൽ ഐറ്റം,1000 അല്ല 2000 കളഞ്ഞാലും വസൂല് ഐറ്റം.ആകെ 4/5 ക്യാരക്ടർസിനെവച്ച് ഇജ്ജാതി മേക്കിങ്’ എന്നായിരുന്നു മറ്റൊരു പ്രേക്ഷകൻ കുറിച്ചത്.

 

 

കഥാപാത്രങ്ങള്‍ അധികമില്ലെന്നതും ഭ്രമയുഗത്തിന്റെ പ്രത്യേകതയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷെഹ്‍നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥ എഴുതുന്നത്. സംഭാഷണം ടി ഡി രാമകൃഷ്‍ണനാണ്. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംഗീതം ക്രിസ്റ്റോ സേവ്യറാണ്.