21 Jan, 2025
1 min read

” മോഹൻലാൽ ചെയ്തതിൽ എതിർ അഭിപ്രായം ഇല്ലാതെ കരിയർ best സിനിമയും കഥാപാത്രവും “

മോഹൻലാൽ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. 2005 ഡിസംബർ 16-നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ ചിത്രം ഓർമ്മകൾ നഷ്ടമാകുന്ന അൽഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   മോഹൻലാൽ […]

1 min read

“ലാലേട്ടൻ ചങ്കുപറിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും കാസ്റ്റിംഗ് ലെ പോരായ്മകൾ കാരണം കാണാൻ തോന്നാത്ത ഒരു സിനിമ ആണ് ഭ്രമരം” ;

2009ൽ ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തുവന്ന ഭ്രമരം എന്ന ചിത്രം ഇന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്. സിനിമ കണ്ടിറങ്ങുമ്പോൾ മോഹൻലാലിന്റെ ശിവൻകുട്ടി പ്രേക്ഷകന്റെ മനസിൽ ഒരു വേദനയായി അവസാനിക്കും. അത്രത്തോളം മാനസിക വികാരങ്ങളുടെ തീക്ഷ്ണതയുള്ള കഥാപാത്രമായിരുന്നു ശിവൻകുട്ടി. മോഹൻലാൽ എന്ന നടന്റെ ഉജ്വല പ്രകടനം തന്നെയാണ് സിനിമയെ വേറൊരു തലത്തിലേക്ക് പിടിച്ചുയർത്തിയത്. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഭ്രമരത്തിലെ ശിവന്‍കുട്ടി എന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. […]

1 min read

ശെരിക്കും ആടുജീവിതം നേടിയത് എത്ര കോടി?; ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്

മലയാളത്തിന് അഭിനിമായിക്കാവുന്ന ഒരു വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം. ഈ ചിത്രം ആഗോളതലത്തിൽ ആകെ 155.95 കോടി രൂപ നേടിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തിൽ നിന്ന് ആടുജീവിതം 77.4 കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ആടുജീവിതം വിദേശത്ത് നിന്ന് 58.9 കോടി ക്ലബിൽ നേടിയിട്ടുണ്ട് എന്നാണ് കളക്ഷൻ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്. […]

1 min read

മരുഭൂ പ്രദേശം തേടി ബ്ലെസിയും സംഘവും നടത്തിയ യാത്ര ; ബിഹൈന്‍ഡ് ദി സീന്‍സ്

ബ്ലെസിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമയാണ് ആടുജീവിതം. മലയാളികൾ ഒന്നടങ്കം വായിച്ച് മനഃപാഠമാക്കിയ ബെന്യാമിന്റെ ആടുജീവിതം നോവൽ അതേ പേരിൽ സിനിമ ആകുമ്പോൾ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു സിനിമാസ്വാദകർ. ഒപ്പം പൃഥ്വിരാജിന്റെ നജീബ് ആയുള്ള പകർന്നാട്ടവും. ഒടുവിൽ സിനിമ തിയറ്ററിൽ എത്തിയപ്പോൾ പതിനാറ് വർഷം ബ്ലെസി കാത്തിരുന്നത് വെറുതെ ആയില്ലെന്ന് ഉറപ്പാകുകയും ചെയ്തു. 2024 മാർച്ച് 28ന് ആയിരുന്നു ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആടുജീവിതം റിലീസ് ചെയ്തത്. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രശംസയ്ക്ക് […]

1 min read

25 ദിവസം കൊണ്ട് 150 കോടി; ബോക്സ് ഒഫിസിൽ നിറഞ്ഞാടി ആടുജീവിതം

ബോക്സോഫീസിൽ കുതിച്ചുയർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം​ ‘ആടുജീവിതം’. ആ​ഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഉയർന്ന കളക്ഷനും ആടുജീവിതത്തിനാണ്. കേരളത്തിന് പുറത്തും […]

1 min read

ബോളിവുഡിനേയും മറികടന്ന് ആടുജീവിതം; ടിക്കറ്റ് വിൽപ്പനയിൽ ഒരു ചിത്രം മാത്രം മുന്നിൽ

പൃഥ്വിരാജ്- ബ്ലസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതത്തിന് കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി ചിത്രം മാറിയേക്കുമെന്നാണ് പ്രതീക്ഷ. മികച്ച പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വിൽപനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ടിക്കറ്റ് വിൽപനയിൽ ബുക്ക് മൈ ഷോയിൽ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. 24 മണിക്കൂറിലെ ആകെ ടിക്കറ്റ് […]

1 min read

“ആടുജീവിതം എത്ര കോടി നേടിയാലും ബ്ലെസ്സി അറിയപെടുന്നത് തന്മാത്രയും കാഴ്ചയുടെയും പേരിൽ തന്നെയാവും..”

സംവിധായകൻ ബ്ലെസിയുടെ സിനിമകൾ എപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. തന്മാത്ര, കാഴ്ച തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തിരുവല്ലക്കാരനായ ബ്ലെസി പദ്മരാജൻ, ലോഹിതദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായാണ് കരിയർ തുടങ്ങുന്നത്. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ബ്ലെസിയുടെ ആടുജീവിതം എന്ന സ്വപ്ന പ്രൊജക്ട് ആണ് ഇപ്പോൾ തിയേറ്റ്റിൽ മികച്ച വിജയം നേടി മുന്നേറുന്നത്. ഇപ്പോഴിതാ തന്മാത്രയും കാഴ്ച്ചയും പോലെ അത്ര മനസിൽ തങ്ങി നിൽകുന്ന ഒന്നല്ല ആടുജീവിതം എന്ന് പറയുകയാണ് ഒരു ആരാധകൻ. […]

1 min read

നജീബിന് വേണ്ടി ആദ്യം സമീപിച്ചത് സൂര്യയെയും വിക്രമിനെയും; ആടുജീവിതത്തിൽ പൃഥ്വിയ്ക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ബ്ലസി

നീണ്ട പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയമാണ് ആടുജീവിതം എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ കേരളത്തിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ് ഈ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ […]

1 min read

നാല് ദിവസം കൊണ്ട് നേടിയത് 60 കോടിക്ക് മീതെ, മുടക്കുമുതൽ 82 കോടി; 100 കോടിയിലേക്ക് കടക്കാനൊരുങ്ങി ആടുജീവിതം

നീണ്ട പതിനാറ് വർഷം കൊണ്ടാണ് ബ്ലസി ആടുജീവിതം എന്ന സിനിമ പൂർത്തിയാക്കിയത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലഘട്ടം തന്നെയാണ്. അങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്ന ബ്ലസിയെ അനുമോദിക്കാതെ വയ്യ. ഇതിനൊപ്പം നടൻ പൃഥ്വിരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം കട്ടയ്ക്ക് നിൽക്കുകയും ചെയ്തു. ഒടുവിൽ ആടുജീവിതം എന്ന സർവൈവൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറഞ്ഞു, ‘മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ ആടുജീവിതം അടയാളപ്പെടുത്തും’. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ […]

1 min read

ആടുജീവിതം ഒടിടിയിലേക്ക്; സ്വന്തമാക്കിയത് വൻ തുകയ്ക്ക്

‘ആടുജീവിതം’ സിനിമ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് […]