22 Jan, 2025
1 min read

ബറോസിനോട് കിടപിടിക്കാൻ മറ്റൊരു ബി​ഗ് ബജറ്റ് ചിത്രം കൂടി; മോഹൻലാലിനൊപ്പം മറ്റൊരു സൂപ്പർതാരവും

ഈ ഓണത്തിന് മൂന്ന് ത്രിഡി സിനിമകളാണ് മലയാള സിനിമയിൽ മത്സരിക്കാനെത്തുന്നത്. ബറോസ്, അജയന്റെ രണ്ടാം മോഷണം, കത്തനാർ എന്നിവയാണ് ആ സിനിമകൾ. ഇതിൽ ഏറ്റവും അടുത്തായി റിലീസിന് ഒരുങ്ങുന്നത് ബറോസ് ആണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമ ആയത് കൊണ്ടു തന്നെ ഹൈപ്പും വളരെ ഏറെയാണ്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഏതാനും നാളുകൾക്ക് മുൻപാണ് ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഓണം റിലീസായി സെപ്റ്റംബർ 12നാണ് ചിത്രം തിയറ്ററിൽ എത്തുക. എന്നാൽ ബറോസിനൊപ്പം അന്നേ […]

1 min read

”ബറോസ് 100 കോടിയിലും മീതെ നേടും, മോഹൻലാലിന് തോന്നിയപ്പോൾ അത് സിമ്പിളായി ചെയ്യാൻ പറ്റി”; ലാൽ ജൂനിയർ

  പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ ഉറ്റ് നോക്കുന്ന സിനിമയാണ് ബറോസ്. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ് ബറോസിന്റെ പ്രാധാന്യം വർധിപ്പിക്കാനുള്ള കാരണം. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേ​ക്ഷകർ ഏറ്റെടുത്തത്. ബറോസിന്റെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ബിഹൈൻഡ് ദ സീൻസ് വരെയുള്ളവയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. നിലവിൽ റിലീസ് കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ലാലിന്റെ മകനും യുവ സംവിധായകരിൽ […]

1 min read

മലയാളത്തിലെ ഇന്റർനാഷണൽ ചിത്രമാകുമോ ഇത്?; മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ വിശേഷങ്ങൾ

പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി […]

1 min read

‘ ബറോസ് ‘ തനിക്ക് കിട്ടിയ പുരസ്കാരം; മോഹൻലാൽ പാൻ വേൾഡ് ചിത്രത്തിന്റെ സംവിധായകനെന്ന് കോമൾ ശർമ്മ

പ്രഖ്യാപനം തൊട്ട് ചിത്രത്തിന്റെ ഓരോ അപ്ഡേഷൻസ് പുറത്ത് വരുമ്പോഴും ഏറെ ചർച്ചയാകുന്ന സിനിമയാണ് ബറോസ്. മഹാനടൻ മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന് അത്രയും പ്രാധാന്യം നൽകുന്ന ഘടകം. സന്തോഷ് ശിവൻ അടക്കം സിനിമാലോകത്തെ പ്രമുഖർ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു എന്നതും വളരെയധികം പ്രതീക്ഷ തരുന്ന ഒന്നാണ്. നടനെന്ന മോഹൻലാലിനെ വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്നതാണ്. ആദ്യമായി സംവിധായകനെന്ന മോഹൻലാലിനെ പരിചയപ്പെടാൻ ഒരുങ്ങുമ്പോൾ വളരെയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ സംവിധായകനായ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ […]