22 Jan, 2025
1 min read

”മോഹൻലാലിനോട് ഒരു പടം ചെയ്യാമോയെന്ന് ചോദിച്ചു, സ്ക്രിപ്റ്റ് പോലും നോക്കാതെ എത്ര ദിവസം വേണം എന്നായിരുന്നു മറുചോദ്യം”; ബി ഉണ്ണികൃഷ്ണൻ

മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ രണ്ട് താരങ്ങൾ മലയാളത്തിൽ ഇനി ഉണ്ടാവാൻ സാധ്യത കുറവാണെന്ന് പറയുകയാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഒരേസമയം നടനും താരവുമായിരിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, മോഹൻലാൽ എന്ന് പറയുന്ന നടൻ തിരക്കഥപോലും വായിച്ചുനോക്കാതെ ചെയ്ത ഒരു സിനിമ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് എന്നുമാണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. “ഒരേസമയം താരവും വലിയ നടന്മാരും ആയിരിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. എനിക്ക് തോന്നുന്നത് ഇനി അങ്ങനെ സംഭവിക്കില്ല […]

1 min read

ബി ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ആമസോണ്‍ പ്രൈമില്‍ ട്രെന്‍ഡിംഗ്

മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തിയത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് തിയേറ്ററില്‍ സിനിമ കണ്ട പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ചിത്രം […]

1 min read

‘ഉദയ കൃഷ്ണയുടെ ഡിഫ്രന്റ് സ്‌ക്രിപ്റ്റ്, ഗംഭീര ബിജിഎം, മമ്മൂട്ടിയുടെ മാസ് ലുക്ക് അഴിഞ്ഞാട്ടം’; ക്രിസ്റ്റഫര്‍ കണ്ട പ്രേക്ഷകന്റെ കുറിപ്പ്

മലയാള സിനിമാസ്വാദകര്‍ ഏറെക്കാലമായി കാത്തിരുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷന്‍ മെറ്റീരിയലുകള്‍ക്ക് എല്ലാം മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണ് ക്രിസ്റ്റഫര്‍ എന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ പറയുന്നു. ‘മാസ്സ് സിനിമയില്‍ മമ്മുക്കയെ കാണാന്‍ തിടമ്പേറ്റിയ ഒരു ആന ചന്തം തന്നെയാണെന്നും […]

1 min read

ബി ഉണ്ണികൃഷ്ണന്‍ – ഉദയകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ തിയേറ്ററില്‍ മിന്നിച്ചോ? പ്രേക്ഷകപ്രതികരണങ്ങള്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. എന്നാല്‍ […]