‘ഉദയ കൃഷ്ണയുടെ ഡിഫ്രന്റ് സ്‌ക്രിപ്റ്റ്, ഗംഭീര ബിജിഎം, മമ്മൂട്ടിയുടെ മാസ് ലുക്ക് അഴിഞ്ഞാട്ടം’; ക്രിസ്റ്റഫര്‍ കണ്ട പ്രേക്ഷകന്റെ കുറിപ്പ്
1 min read

‘ഉദയ കൃഷ്ണയുടെ ഡിഫ്രന്റ് സ്‌ക്രിപ്റ്റ്, ഗംഭീര ബിജിഎം, മമ്മൂട്ടിയുടെ മാസ് ലുക്ക് അഴിഞ്ഞാട്ടം’; ക്രിസ്റ്റഫര്‍ കണ്ട പ്രേക്ഷകന്റെ കുറിപ്പ്

ലയാള സിനിമാസ്വാദകര്‍ ഏറെക്കാലമായി കാത്തിരുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷന്‍ മെറ്റീരിയലുകള്‍ക്ക് എല്ലാം മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണ് ക്രിസ്റ്റഫര്‍ എന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ പറയുന്നു. ‘മാസ്സ് സിനിമയില്‍ മമ്മുക്കയെ കാണാന്‍ തിടമ്പേറ്റിയ ഒരു ആന ചന്തം തന്നെയാണെന്നും മലയാള സിനിമക്ക് അണിയാന്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണെന്നും അവസാനം വരെയും പ്രേക്ഷകനെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന ത്രില്ലര്‍ ചിത്രം, ജസ്റ്റിന്‍ വര്‍ഗീസിന്റെ ബിജിഎം കലക്കി, മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്റെ പ്രത്യേകതയാണ്. ബയോഗ്രഫി ഓഫ് എ വിജിലാന്റീ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാ?ഗ് ലൈന്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം

കുറിപ്പിന്റെ പൂര്‍ണരൂപം

ഉദയ കൃഷ്ണ യുടെ entirly defferent script
ഗംഭീര BGM
Super cenematography
മമ്മൂട്ടി യുടെ throughout maas look അഴിഞ്ഞാട്ടം.. ബി ഉണ്ണികൃഷ്ണന്‍ ന്റെ ഇത് വരെ ഉള്ളതില്‍ വെച്ച് ഗംഭീര മേക്കിങ്

പെണ്‍കുട്ടികള്‍ ഉള്ള അച്ഛനമ്മമാര്‍, അല്ല മനസാക്ഷി യുള്ള ആരായാലും ക്രിസ്റ്റോഫര്‍ പോലെയുള്ള ഒരു പോലീസസുകാരന്‍ ഈ വര്‍ത്തമാന കാലഘട്ടത്തില്‍ ഉണ്ടെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആശിച്ചു പോകും. അത്ര മികച്ചതായിട്ട് ആണ് കഥാപാത്ര സൃഷ്ടി. ആദ്യ പകുതി അതി ഗംഭീരമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

രണ്ടാം പകുതിയില്‍ ചെറിയ ഏറ്റകുറച്ചില്‍ ഉണ്ടെങ്കില്‍ കൂടി, സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒഴിക്കിനെ ബാധിച്ചിട്ടില്ല. വിനയ് റായ് , അമല പോള്‍ നല്ല പ്രകടനം കാഴ്ച വെച്ചു. ചെറുതെങ്കിലും ഷഹീന്‍ സിദ്ദിഖ് ഗംഭീര പ്രകടനം ആയിരുന്നു. മലയാള സിനിമയില്‍ നിങ്ങള്‍ക്ക് നല്ലൊരു സ്ഥാനം ഉണ്ട് ??…
ഒരു sureshot ബ്ലോക്ക് ബസ്റ്റര്‍ verdict ആണ് ക്രിസ്റ്റോഫര്‍ box ഓഫീസില്‍ കഴ്ചവെക്കുക