ബി ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ആമസോണ്‍ പ്രൈമില്‍ ട്രെന്‍ഡിംഗ്
1 min read

ബി ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ആമസോണ്‍ പ്രൈമില്‍ ട്രെന്‍ഡിംഗ്

മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തിയത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് തിയേറ്ററില്‍ സിനിമ കണ്ട പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണ് എല്ലാവരും പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. ആമസോണ്‍ പ്രൈമില്‍ ക്രിസ്റ്റഫര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി കുതിക്കുകയാണ്. ക്രി്സ്റ്റഫര്‍ റിലീസ് ചെയ്തതിനൊപ്പം മറ്റ് മലയാള സിനിമകളും റിലീസ് ചെയ്തിരുന്നു. അതിനെയെല്ലാം മറികടന്നാണ് പ്രൈമില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി മുന്നേറുന്നത്.

ഒടിടിയില്‍ സിനിമ കണ്ട പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ സൂപ്പര്‍ഹിറ്റ് സിനിമയാണ് ക്രിസ്റ്റഫര്‍ എന്നാണ് പറയുന്നത്. സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്‌പോട്ടില്‍ തന്നെ ശിക്ഷ വിധിക്കുന്ന ‘DPCAW’ എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ‘ക്രിസ്റ്റഫര്‍’ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തിയത്. സ്‌നേഹ ആണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ എത്തിയത്. തമിഴ് നടന്‍ ശരത് കുമാറും ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘ക്രിസ്റ്റഫറി’ല്‍ പ്രതി നായക വേഷത്തില്‍ എത്തുന്നത് തമിഴ് നടന്‍ വിനയ് റായ് ആണ്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ്.

നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍ എന്ന് പ്രേക്ഷകര്‍ പറയുന്നു. ഇങ്ങനെയുള്ള പോലീസിനെയാണ് ആ നാടിന് ആവശ്യമെന്നും പറയുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ്.