22 Dec, 2024
1 min read

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ഹലോ മമ്മി ചിത്രീകരണം പൂർത്തിയായി

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ഹലോ മമ്മി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാൻജോ ജോസഫ് ആണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാൻജോ. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കിക്കാണുന്നത്. പ്രവീൺ കുമാറാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ദി ഫാമിലി മാൻ അടക്കമുള്ള സിരീസുകളിലൂടെ ശ്രദ്ധയാകർഷിച്ച നടൻ സണ്ണി ഹിന്ദുജയും […]

1 min read

നായികമാരിൽ ഒന്നാമത് ഇവരാണ്, സജീവമല്ലാതിരുന്നിട്ടും മുൻനിരയിൽ ഇടം നേടി ഈ നടിയും

മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള നായികമാരുടെ പട്ടിക പുറത്ത്. ഓർമാക്സ് മീഡിയയാണ് ഈ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ നിരന്തരം റിലീസുകളുണ്ടായിട്ടില്ലെങ്കിലും പ്രിയ താരമായി മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന മഞ്‍ജു വാര്യരാണ് ഫെബ്രുവരി മാസത്തിലും ഒന്നാമത്. മഞ്‍ജു വാര്യരെ മറികടക്കാൻ മറ്റൊരു താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മഞ്ജു വാര്യർ നായികയായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മിസ്റ്റർ എക്സ്, വേട്ടൈയ്യൻ എന്നീ സിനിമകൾക്ക് പുറമേ എമ്പുരാൻ, വിടുതലൈ പാർട് ടു തുടങ്ങിയവയിലും മഞ്‍ജു വാര്യർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. […]

1 min read

‘ആരുടെയും സപ്പോര്‍ട് ഇല്ലാതെ, നിവിന്‍ പോളിയുടെ നായികയായി വന്ന് തൊട്ടടുത്ത പടത്തില്‍ കരിയര്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത നടി’; കുറിപ്പ്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഐശ്വര്യ ലക്ഷ്മി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. ആദ്യ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണമാണ് നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് ലഭിച്ചത്. അതിന് ശേഷം നടിയുടെ സിനിമകളൊക്കെ പരാജയപ്പെടാനും തുടങ്ങി. എന്നാല്‍ വീണ്ടും നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുകയാണ് നടി. മുപ്പത്തിരണ്ടുകാരിയായ ഐശ്വര്യക്ക് ഇപ്പോള്‍ തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമെല്ലാം തുടരെ തുടരെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മണിരത്നത്തിന്റെ […]