നായികമാരിൽ ഒന്നാമത് ഇവരാണ്, സജീവമല്ലാതിരുന്നിട്ടും മുൻനിരയിൽ ഇടം നേടി ഈ നടിയും
1 min read

നായികമാരിൽ ഒന്നാമത് ഇവരാണ്, സജീവമല്ലാതിരുന്നിട്ടും മുൻനിരയിൽ ഇടം നേടി ഈ നടിയും

ലയാളസിനിമയിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള നായികമാരുടെ പട്ടിക പുറത്ത്. ഓർമാക്സ് മീഡിയയാണ് ഈ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ നിരന്തരം റിലീസുകളുണ്ടായിട്ടില്ലെങ്കിലും പ്രിയ താരമായി മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന മഞ്‍ജു വാര്യരാണ് ഫെബ്രുവരി മാസത്തിലും ഒന്നാമത്. മഞ്‍ജു വാര്യരെ മറികടക്കാൻ മറ്റൊരു താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

മഞ്ജു വാര്യർ നായികയായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മിസ്റ്റർ എക്സ്, വേട്ടൈയ്യൻ എന്നീ സിനിമകൾക്ക് പുറമേ എമ്പുരാൻ, വിടുതലൈ പാർട് ടു തുടങ്ങിയവയിലും മഞ്‍ജു വാര്യർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴകത്ത് മഞ്‍ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. രജനികാന്താണ് വേട്ടൈയ്യനിൽ നായകനാകുന്നത്.

ഇതിനിടെ യുവ താരമായ അനശ്വര രാജൻ വൻ കുതിപ്പുമായി താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്. അടുത്തകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായ നടി അനശ്വര രാജൻ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മോഹൻലാൽ നായകനായ നേരിലും ജയറാം ചിത്രമായ ഓസ്‍ലറിലുമൊക്കെ നിർണായക വേഷത്തിൽ എത്തിയതും വാർത്തകളിൽ നിറഞ്ഞതുമാണ് ഓർമാക്സ് മീഡിയയുടെ ഫെബ്രുവരിയിലെ താരങ്ങളുടെ പട്ടികയിൽ നാലാമതെത്തിച്ചത്.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരമായ ശോഭനയും പട്ടികയിൽ മുൻനിരയിൽ ഇടം നേടിയിരിക്കുന്നു. സിനിമയിൽ നിലവിൽ അത്ര സജീവമല്ലെങ്കിലും താരത്തിന് ഓർമാക്സ് മീഡിയയുടെ പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതാകാനായി എന്നത് നിസാരമല്ല. യുവ നടി ഐശ്വര്യ ലക്ഷ്‍മി താരങ്ങളുടെ പട്ടികയിൽ നാലാമതുണ്ട്. കമൽഹാസൻ നായകനായ തഗ് ലൈഫ് സിനിമയിൽ ഒരു നിർണായക വേഷത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നുണ്ട്.

ഫെബ്രുവരി മാസത്തിൽ മലയാളി താരങ്ങളിൽ അഞ്ചാമത് കല്യാണി പ്രിയദർശനാണ്. സമീപകാലത്ത് കല്യാണി പ്രിയദർശന് ശ്രദ്ധയാകർഷിക്കുന്ന ചിത്രങ്ങളിൽ നായികയാകാനായിരുന്നു. കല്യാണി ലീഡ് റോളിലെത്തിയ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രം യുവാക്കൾക്കിടയിൽ ശ്രദ്ധനേടിയിരുന്നു. കല്യാണിയും ടൊവിനോ തോമസും ലീഡ് റോളുകളിലെത്തിയ തല്ലുമാലയും വൻ ഹിറ്റായിരുന്നു.