‘ആരുടെയും സപ്പോര്‍ട് ഇല്ലാതെ, നിവിന്‍ പോളിയുടെ നായികയായി വന്ന് തൊട്ടടുത്ത പടത്തില്‍ കരിയര്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത നടി’; കുറിപ്പ്
1 min read

‘ആരുടെയും സപ്പോര്‍ട് ഇല്ലാതെ, നിവിന്‍ പോളിയുടെ നായികയായി വന്ന് തൊട്ടടുത്ത പടത്തില്‍ കരിയര്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത നടി’; കുറിപ്പ്

ണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഐശ്വര്യ ലക്ഷ്മി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. ആദ്യ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണമാണ് നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് ലഭിച്ചത്. അതിന് ശേഷം നടിയുടെ സിനിമകളൊക്കെ പരാജയപ്പെടാനും തുടങ്ങി. എന്നാല്‍ വീണ്ടും നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുകയാണ് നടി. മുപ്പത്തിരണ്ടുകാരിയായ ഐശ്വര്യക്ക് ഇപ്പോള്‍ തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമെല്ലാം തുടരെ തുടരെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മണിരത്നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ ഐശ്വര്യ അഭിനയിച്ച പൂങ്കുഴലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ മമ്മൂട്ടി നായകനായെത്തിയ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഐശ്വര്യയുടെ അഭിനയത്തിനേയും പ്രേക്ഷകര്‍ നല്ലതാണെന്ന് അഭിപ്രായം പറയുന്നുണ്ട്. ഇപ്പോഴിതാ താരത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ആരുടെയും സപ്പോര്‍ട് ഇല്ലാതെ പെട്ടെന്ന് ഒരു പടത്തില്‍ നിവിന്‍ പോളിയുടെ നായികയായി വന്ന് തൊട്ടടുത്ത പടത്തില്‍ തന്റെ കരിയര്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത നടി. MBBS പഠനം കഴിഞ്ഞ് ഡോക്ടറായി ജോലി നോക്കേണ്ടിയിരുന്ന കുട്ടി സിനിമാ മോഹം വീട്ടില്‍ പ്രകടിപ്പിച്ചപ്പോള്‍ വീട്ടില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണന കാരണം വീട് വിട്ടിറങ്ങി മറ്റെവിടെയോ ഒരുപാട് നാള്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. മായാനദിയില്‍ ചെയ്ത ഇന്റിമേറ്റ് രംഗം കാരണം വീട്ടകാര്‍ തന്നോട് 6 മാസക്കാലത്തോളം മിണ്ടിയിട്ടില്ല എന്ന് അവള്‍ ഒരു ഇന്റര്‍വ്യൂല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരുപാട് സ്ട്രഗിളിന് ശേഷം സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി.

മോഡലിംങ് രംഗത്തിലൂടെ സിനിമയില്‍ എത്തി, മലയാള സിനിമയിലെ നിലവിലെ ഏറ്റവും മികച്ച നടി എന്ന് പറയാവുന്ന നിലയിലേക്ക് ഐശ്വര്യ ലക്ഷ്മി എത്തി കഴിഞ്ഞു. മായാനദി, വരത്തന്‍, കുമാരി, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, കാണെകാണെ, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ സിനിമകളിലെ ശക്തമായ കഥാപാത്ര അവതരണത്തിലൂടെ സിനിമയില്‍ തന്റെ മുദ്ര പതിപ്പിച്ച ഐശ്വര്യ ലക്ഷ്മിക്ക് ഇനിയും ഒരുപാട് മികച്ച അവസരങ്ങള്‍ സിനിമയില്‍ തേടി വരട്ടെ എന്നാശംസിക്കുന്നു