24 Dec, 2024
1 min read

ഒടിടിയിൽ അച്ഛനും മകനും തമ്മിൽ ഏറ്റുമുട്ടൽ ….! സ്ട്രീമിംഗിൽ ആര് ജനപ്രീതി നേടും?

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്‌ക്ക് കിട്ടിയ ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ് ഫോം. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പശ്ചാത്തലത്തിൽ സിനിമകൾ ആളുകളിലേക്ക് എത്തിക്കാൻ ആകെയുള്ള മാർഗമായിരുന്നു ഒടിടി പ്ലാറ്റ് ഫോമുകൾ. ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ് കൂടിയാണ് തുറന്നുകൊടുത്തത്. തിയറ്റര്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായിരുന്നു മുന്‍പ് ഒരു സിനിമയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. മ്യൂസിക് റൈറ്റ്സ് അടക്കം അല്ലറ ചില്ലറ തുക വേറെയും. എന്നാല്‍ […]

1 min read

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം ഏജന്റ് തിയേറ്ററുകളിലേക്ക് ; റിലീസ് തിയതി പുറത്തുവിട്ടു

മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തൊപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്ഡേറ്റ്സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറില്‍ മമ്മൂട്ടിയായിരുന്നു തിളങ്ങി നിന്നത്. മമ്മൂട്ടി തെലുങ്കില്‍ […]

1 min read

‘യാത്ര’യ്ക്കുശേഷം മമ്മൂട്ടിയുടെ ഒരു തെലുങ്ക് ചിത്രം കൂടി; റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ‘റോഷാക്കാ’ണ് മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ മുന്നേറിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളും വിജയാഘോഷങ്ങളും ഒക്കെയായി സോഷ്യൽ മീഡിയകളിൽ റോഷാക്ക്‌ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 – ൽ പുറത്തിറങ്ങിയ ‘യാത്ര’യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്’. നാഗാർജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി […]

1 min read

മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ച് സൂപ്പർ താരം നാഗാർജുന

ലോകസിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നതിൽ ആർക്കും തർക്കമില്ല. അത് അദ്ദേഹത്തിന്റെ അഭിനയമികവ് കണ്ട് കാലങ്ങൾക്കു മുമ്പ് തന്നെ ജനങ്ങൾ അംഗീകരിച്ചതാണ്. സൂപ്പർ താരങ്ങൾ ഉൾപ്പെടെ സിനിമയിലുള്ള പല പ്രമുഖരും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി മികച്ച അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർസ്റ്റാർ നാഗാര്‍ജ്ജുന. മകൻ അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന സിനിമയുടെ ടീസര്‍ കണ്ടാണ് അദ്ദേഹം ഈ അഭിപ്രായം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ […]

1 min read

‘ ആക്ടര്‍ എന്നുള്ള ഇമേജ് തന്നയാണ് പണ്ടുള്ളതും ഇപ്പോള്‍ ഉള്ളതും, ബാക്കിയുള്ളതൊക്കെ ചാര്‍ത്തിയതാ ‘ ; മമ്മൂട്ടി

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി, മലയാളിത്തിന്റെ സ്വകാര്യ അഹങ്കാരമെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 20ാമത്തെ വയസ്സില്‍ ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തി പിന്നീട് മലയാളികളുടെ അഭിമാനത്തിന് മാറ്റു കൂട്ടുകയായിരുന്നു. ഒരു ഡയലോഗ് പോലുമില്ലാതെ 1971ല്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. 1973ലാണ് ഡയലോഗ് പറഞ്ഞ് കാലചക്രം എന്ന സിനിമയില്‍ അഭിനയിച്ചത്. പിന്നീട് നായകനിരയിലേക്ക് പ്രവേശിക്കുകയും പുഴു എന്ന സിനിമ വരെ ആ ചലച്ചിത്രയാത്ര എത്തിനില്‍ക്കുന്നു. മൂന്ന് ദേശീയ […]