21 Dec, 2024
1 min read

79 കോടി നേടി പൃഥ്വിരാജ് ഒന്നാം സ്ഥാനത്ത്; പത്താം സ്ഥാനം മാത്രം നേടി വാലിബൻ, കണക്കുകൾ പുറത്ത്

മറ്റ് ഭാഷകളെ പിന്നിലാക്കി മലയാള സിനിമ ബോക്സ് ഓഫിസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2024 ന് ശേഷം ഇറങ്ങിയ സിനിമകളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ശ്രദ്ധനേടുന്നുണ്ട്. കണ്ടന്റിൽ പുതുമയും വ്യത്യസ്തതയും ഉറപ്പ് നൽകുന്ന സിനിമകളാണ് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇറങ്ങിയവയെല്ലാം. ബോക്സ് ഓഫീസ് കണക്കുകളുടെ കാര്യത്തിലും മലയാള സിനിമ മുന്നിൽ തന്നെയാണ്. ഒപ്പം കൊച്ചു സിനിമക​ളുടെ വലിയ വിജയവും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇനിയും ബി​ഗ് ബജറ്റ്, സൂപ്പർ താര സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. ഈ അവസരത്തിൽ ഇതുവരെ ഇറങ്ങിയ […]

1 min read

ഒടിടിയിൽ എത്തിയിട്ടും കോടികൾ വാരിക്കൂട്ടി രം​ഗണ്ണൻ; ഇത് 150 കോടിയിലും നിൽക്കില്ല…

ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ആവേശം തിയേറ്ററിൽ വൻ തരം​ഗമാണ് സൃഷ്ടിച്ചത്. വിഷു റിലീസ് ആയി എത്തിയ ആവേശം രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷക മനസിലും ആവേശം. അത് അന്വർത്ഥം ആക്കുന്നത് തന്നെ ആയിരുന്നു ബോക്സ് ഓഫീസ് കളക്ഷനുകളും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവേശം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് ആയിരുന്നു […]

1 min read

ഒടിടിയിൽ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയേറ്ററിൽ ഹൗസ് ഫുൾ; ഞെട്ടിക്കുന്ന കളക്ഷൻ തുക പുറത്ത്

ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങിയ ആവേശം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. കേരളത്തിൽ നിന്ന് മാത്രമായി 75 കോടി രൂപയിൽ അധികം നേടി എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ആടുജീവിതം, 2018 എന്നീ സിനിമകൾക്ക് പുറമേ മഞ്ഞുമ്മൽ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനിൽ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകൻ 150 […]

1 min read

”​രം​ഗൻ ചേട്ടന് തുല്യം രം​ഗൻ ചേട്ടൻ മാത്രം, മറ്റൊരു നടനും സാധിക്കാത്തത്”; ഒടിടിയിലും തരം​ഗമായി ആവേശം

തിയേറ്ററുകളിൽ റക്കോർഡ് വിജയം നേടിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. മോഹൻലാലിന്റെ പുലിമുരുകൻ സിനിമയുടെ റക്കോർഡ് വരെ തകർത്താണ് സിനിമ മുന്നേറിയത്. ഇപ്പോൾ സിനിമ റിലീസ് ചെയ്ത് ഒരു മാസം ആയപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ സ്ക്രീനിൽ ‘പൂണ്ടുവിളയാടി’യപ്പോൾ ആവേശം പ്രേക്ഷക മനസിലും അലതല്ലി. മികച്ച പ്രതികരണമാണ് ഫഹദിന്റെ പ്രകടനത്തിനും ചിത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് ചെയ്തത് പോലെ രം​ഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ […]

1 min read

മേയ് ഒൻപത് മുതൽ ആവേശം ഒടിടിയിൽ; സ്ട്രീം ചെയ്യുന്നതിവിടെ

ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ആവേശം സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. മേയ് ഒൻപതിന് ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള […]

1 min read

സ്റ്റീഫൻ നെടുമ്പള്ളിയെ വീഴ്ത്തി രം​ഗൻ ചേട്ടൻ; കളക്ഷൻ റക്കോർഡുകളെ കടത്തി വെട്ടി ആവേശം

മലയാള സിനിമയെ ഏറെ താഴെ നിന്നും പൊക്കിക്കൊണ്ടു വന്ന വർഷമാണ് 2024. എന്തുകൊണ്ടാണെന്നറിയില്ല ഈ വർഷം ഇറങ്ങിയ പടങ്ങളിൽ ഭൂരിഭാ​ഗവും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരി കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി ക്ലബ്ബ് ചിത്രം വരെ മലയാളത്തിന് സ്വന്തമായത്. ആ കാറ്റ​ഗറിയിലേക്ക് എത്തിയ സിനിമ ആയിരുന്നു ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. രം​ഗൻ […]

1 min read

“ഫഹദ് ഫാസിൽ ഈസ്‌ എ മോൺസ്റ്റർ…!! ” ; കുറിപ്പ് വൈറൽ

മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നിൽക്കുകയാണ് നടനിപ്പോൾ. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളിൽ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായകനായി ഫഹദ് മാറി കഴിഞ്ഞു. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഫഹദ് കാണിക്കുന്ന ജാഗ്രതയും കിട്ടുന്ന വേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്ന വിധത്തിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള […]

1 min read

അടിപൊളി ഡപ്പാംകൂത്ത് പാട്ടുമായി സുഷിനും പാൽ ഡബ്ബയും ; ആവേശം സിനിമയിലെ ‘ഗലാട്ട’ എത്തി

ജനറേഷൻ ഗ്യാപ്പില്ലാതെ ഏവരേയും രോമാഞ്ചിഫിക്കേഷൻ അവസ്ഥയിലെത്തിച്ച ചിത്രമായിരുന്നു ജിത്തു മാധവൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ‘രോമാഞ്ചം’. അതിന് പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ പ്രഖ്യാപിച്ചതോടെ ഏവരും ഏറെ ആകാംക്ഷയിലായിരുന്നു. ആ ആകാംക്ഷയ്ക്ക് തീകൊളുത്തിക്കൊണ്ടാണ് ‘ആവേശം’ ടീസറും പോസ്റ്ററുകളും ആദ്യ ഗാനവുമൊക്കെയെത്തിയത്. ഇപ്പോഴിതാ കേൾക്കുന്നവരെല്ലാം ചുവടുവെച്ചുപോകുന്ന രീതിയിലുള്ള രണ്ടാമത്തെ ഗാനമായെത്തിയിരിക്കുകയാണ് ആവേശത്തിലെ ‘ഗലാട്ട’.   ജിത്തു മാധവനും സുഷിൻ ശ്യാമും ‘രോമാഞ്ച’ത്തിന് ശേഷം ഒന്നിക്കുന്നതിനാൽ തന്നെ സംഗീതാസ്വാദകരും […]

1 min read

തിയേറ്റർ ഇളക്കി മറിക്കാൻ രം​ഗണ്ണ വരുന്നു; ആവേശം റിലീസ് തീയതി പുറത്ത്

ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാൾ- വിഷു റിലീസ് ആയി ഏപ്രിൽ 11 നാണ് ചിത്രം തിയേറ്റുകളിൽ എത്തുക. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യിൽ പിടിച്ച് നിൽക്കുന്ന ഫഹദ് ഫാസിലിൻറെ രങ്കൻ ആണ് പോസ്റ്ററിൽ. പോസ്റ്ററുകളും പുറത്തിറങ്ങിയ ഗാനവും സൂചിപ്പിക്കുന്നത് ആവേശം ഒരു മുഴുനീള എന്റർടൈനർ ആയിരിക്കുമെന്നാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ […]